ചത്ത മത്സ്യങ്ങള്‍ ആരെ പോലെയാണ്

തെറിച്ചു വീണ മീന്‍ ചെതുമ്പലുകള്‍
അല്ലെങ്കില്‍ അവര്‍ ബുദ്ധഭിക്ഷുക്കളാകും
പരിത്യാഗത്തിന്റെ തോലുപോളിച്ചു വന്ന
വൃത്തിയില്ലാത്ത മോട്ടത്തലയന്മാര്‍
അഹിംസയുടെ ഊന്നുവടി പിടിച്ചു നടന്ന
വിഡ്ഢിയായ ആ വൃദ്ധനുമാകാം , അതുമല്ലെങ്കില്‍
ഭ്രൂണത്തില്‍ കുടിയിരുന്നു ജീവനുവേണ്ടി
തപസ്സു ചെയ്യും മനുഷ്യന്റെ പുതിയ പതിപ്പാകും
എന്താണെങ്കിലും ചത്ത മത്സ്യങ്ങള്‍
ധ്യാനത്തിലാണ് മിഴികളടച്ച് ലോകനന്മാക്കായി
ജെലപ്പരപ്പില്‍ ജെലസമാധിയിലാണ്
"ലോകാ സമസ്താ സുഖിനോഭവന്തു"
No comments:
Post a Comment
Thank you