"ലോകാ സമസ്താ സുഖിനോഭവന്തു"

Tuesday, May 28, 2013

പിശക്

Painting By : Diego Rivera, The flower carrier (1935)തുന്നിച്ചേര്‍ക്കാന്‍ വിട്ടുപോയ
എന്റെ ആകാശത്തിലെ
നക്ഷത്രങ്ങള്‍ എല്ലാം
കളവുപോയിരിക്കുന്നു.
എന്റെ നോട്ടപ്പിശകാണന്ന്
അവള്‍ക്ക്  പരാതി,
പക്ഷെ എനിക്കറിയാം
അവളിലേക്കുള്ള വഴി
വരച്ചുതീര്‍ക്കുന്ന തിരക്കില്‍
വിട്ടു പോയതാണന്ന്.Thursday, May 2, 2013

കുലീന

 picture from Google
 painting  by  S.L.Handalkar ( Lady with the lamp)
 


കണ്ണുനീരിൽ കടുകിട്ടുപൊട്ടിച്ച്
നല്ലപോലെ വഴറ്റിവച്ചതുപോലെ
ആകണം പകലുകൾ .
വിളക്ക് വയ്ക്കുംമുൻപ്  അഴുക്കുകളെല്ലാം
കഴുകിക്കളഞ്ഞിട്ടുവേണം സന്ധ്യയാകാൻ. 
കരിന്തിരി കത്തുംമുൻപ്
ചുളിവുകൾ ഇല്ലാത്ത വിരിപ്പുപോലെ
വിരിഞ്ഞുകിടന്നുവേണം രാത്രിയാകാൻ. 
ചവുട്ടിച്ചുരുട്ടി  വച്ചതുപോലെയാകും പുലരി,
എങ്കിലും പരിഭവപ്പെട്ടി പൂട്ടിവെച്ച്
ചിരിച്ചുണ്ടണിഞ്ഞു വേണം
കുലീനയാകാൻ