"ലോകാ സമസ്താ സുഖിനോഭവന്തു"

Monday, February 27, 2012

ഞാന്‍

ഓര്‍മകളുടെ ശിഷ്ടാവശിഷ്ടങ്ങള്‍ പരതി നോക്കിയിട്ടും
ആരെയും കണ്ടില്ല എന്നെ വഴി തെറ്റിച്ചവരെയും
എനിക്ക് നല്ല വഴി പറഞ്ഞുതന്നവരെയും
എല്ലാം ഞാന്‍ തന്നെ ആയിരുന്നു
മാര്‍ഗദര്‍ശിയും വഴിപോക്കനും

എന്റെ പൂന്തോട്ടം

സൂര്യന്‍ ഉണര്‍ന്നപ്പോഴേക്കും  പൂക്കളെല്ലാം
വിരിഞ്ഞിരുന്നു പൂക്കള്‍ക്കെല്ലാം ഒരേ കറുപ്പ് നിറം
ഇലകള്‍ക്ക് പകരം കൂര്‍ത്ത മുള്ളുകള്‍
വസന്തം എന്റെ പൂന്തോട്ടത്തില്‍ വന്നപ്പോഴേക്കും വയ്കിയിരുന്നു
കാറ്റും വെളിച്ചവും ജെലവും മലിനപ്പെട്ടിരുന്നു
പ്രണയം പൂത്തിരുന്ന മരത്തണലുകളില്‍
അസ്ഥികൂടങ്ങള്‍ പുകയൂതി ഇരിക്കുന്നു
മോഹഭംഗങ്ങള്‍ പാടിനടന്നവര്‍ കവികളായി
സ്മൃതിഭ്രംശം വന്നവര്‍ ആരെയോ കാത്തിരിക്കുന്നു
ഭിക്ഷാടകര്‍ ഭിക്ഷ പിടിച്ചു വാങ്ങുന്നു
എന്റെ പൂന്തോട്ടത്തില്‍ എല്ലാം അപരിചിതം
ഈ ഞാന്‍ പോലും

സ്വപ്നം

ഉറങ്ങുന്നതിനു മുന്പേ തീരുമാനിച്ചിരുന്നു
ഇന്ന് കാണേണ്ട സ്വപ്നം
പക്ഷെ ഉണര്നപ്പോള്‍ നഷ്ടബോധം തൊനി
വിചാരിച്ച സ്വപ്നം കാണാത്തതില്‍