"ലോകാ സമസ്താ സുഖിനോഭവന്തു"

Friday, July 20, 2012

കറുത്ത ചൊവ്വ

ക്ലാസ്സിലെ ബഞ്ചില്‍ സുമതി ടീച്ചറിന്റെ
ചൂരല്‍ നോക്കി നിശബ്ദയായി ഇരിക്കുമ്പോള്‍
ആഴ്ചയിലെ ഒരു ദിവസം ഒഴിച്ച് ബാക്കി എല്ലാം
എനിക്ക് വെറുപ്പായിരുന്നു
അണ്ണാറക്കണ്ണനോട്  കിന്നാരം പറയാന്‍ കിട്ടുന്ന
ആ ഞായറാഴ്ച മാത്രമെനിക്ക് പ്രീയം 


കൌമാരത്തിന്റെ കത്തുന്ന തീയില്‍ കാമ്പസിലെ
വാകമരങ്ങളിലെ  പൂക്കള്‍ ചുവന്നപ്പോള്‍
തിങ്കളാഴ്ചകളെ  ഞാന്‍ പ്രണയിച്ചു തുടങ്ങി
വാകത്തണലില്‍ അവനെ കാത്തിരിക്കാന്‍ വേണ്ടി മാത്രം


ഇന്നീ ഒറ്റ മുറിക്കൊണില്‍  ഇരുളിന് കൂട്ടിരിക്കുമ്പോള്‍
മറ്റു ദിവസത്തെക്കാള്‍ ചൊവ്വകളെ ഞാന്‍ വെറുക്കുന്നു
ജ്യോത്സ്യന്റെ പകിടപ്പലകയില്‍ ഇരുന്ന്
എന്നെ പല്ലിളിച്ച് കാട്ടുന്ന ആ കറുത്ത ചൊവ്വയെ

8 comments:

  1. നന്നായെഴുതി... ജാതകങ്ങൾ കുറേ ജീവിതം തുലച്ചു...

    വാകത്തണലില്‍ അവനെ കാത്തിരിക്കാന്‍ വേണ്ടി മാത്രം
    ഇന്നീ ഒറ്റ മുറിക്കൊണില്‍ ഇരുളിന് കൂട്ടിരിക്കുമ്പോള്‍

    ഈ വരികൾക്കിടയിൽ ഒരു ഗ്യാപ്പ് ഇടാൻ ശ്രദ്ധിക്കുക... അവ വേറിട്ട് വായിക്കേണ്ടതല്ലേ

    ReplyDelete
  2. വളരെ നന്ദി സുമേഷ്
    താങ്കളുടെ നിര്‍ദേശം സ്വീകരിക്കുന്നു

    ReplyDelete
  3. ഇരുളിനു കൂട്ടിരിക്കേണ്ടി വരുന്ന ജാതകദോഷം നന്നായി ചിത്രീകരിച്ചു.

    ReplyDelete
  4. ചൊവ്വകള്‍ അവ എത്രയോ പേരെ വേദനിപ്പിക്കുന്നു, ആവശ്യമുണ്ടോ അതിന്‍റെ... വിശ്വാസം അല്ലെ! വേദനിപ്പിക്കുന്ന വിശ്വാസങ്ങള്‍ നമുക്ക്‌ വേണോ?

    ആശയം നോക്കുമ്പോള്‍ അക്ഷരങ്ങളെ ശ്രദ്ധിക്കരുത് എന്ന് കരുതാറുണ്ട്, പക്ഷെ മനോഹരമായ വരികള്‍ക്കിടയില്‍ അവ ശ്രദ്ധിക്കപ്പെടുന്നു ഗോപാ..

    പ്രീയപ്പെട്ടത്‌, വാകമാരങ്ങളിലെ, തിങ്ക്ലാഴ്ചകളെ , ചോവ്വകളെ തിരുത്താമല്ലോ..

    ReplyDelete
  5. ഞായര്‍ ദോഷം
    തിങ്കള്‍ ദോഷം
    ചൊവ്വാദോഷം

    ReplyDelete
  6. അഭിപ്രായങ്ങള്‍ക്കും തിരുത്തലുകള്‍ക്കും വളരെ നന്ദി

    ReplyDelete
  7. പത്ത് പൊരുത്തങ്ങള്‍ ഉത്തമം ..
    ശ്രേഷ്ടമായ ദാമ്പത്യ സൗഖ്യം ..
    കൈമടക്ക് കൊടുത്ത് മടങ്ങുമ്പൊള്‍
    മനസ്സ് നിറഞ്ഞിരുന്നു ,,
    "കല്യാണത്തിന്റെ മൂന്നാം പക്കം
    പെണ്ണ് വീട്ടില്‍ തിരിച്ച് വന്നു"...
    എത്ര നോക്കിയാലും ചില ജാതകങ്ങള്‍
    ചേര്‍ന്ന് പൊകില്ല , ഇരുളില്‍ ജീവിതം ഹോമിച്ച് ...
    ചൊവ്വാദോഷവും , പൊരുത്ത കേടുകളും
    നമ്മുടെ പെങ്ങമാരുടെ മനസ്സുകളും ജീവിതത്തിലും ഈ യുഗത്തിലും എത്ര സ്വാധീനിക്കുന്നു
    കഷ്ടം തന്നെ ..വരികളില്‍ അതിന്റെ ഉള്ളുണ്ട് , ആ പൊള്ളലും ..

    ReplyDelete
    Replies
    1. വന്നതിനും വായിച്ചതിനും നന്ദി റിനി

      Delete

Thank you