"ലോകാ സമസ്താ സുഖിനോഭവന്തു"

Saturday, July 7, 2012

കാത്തിരുപ്പിന്റെ തണല്‍

കാറ്റ് ചാഞ്ഞോരീ പൂമരത്തിന്‍
തണലില്‍ കാത്തു നില്പൂ
ഞാന്‍ സഖീ 

ഏറെ കേട്ടു പതിഞ്ഞോരീ 
കാട്ടുചോലതന്‍ ആര്‍ദ്രഗാനം
കേട്ട് നില്പൂ സഖീ

വാകച്ചുവപ്പില്‍ മുങ്ങിയ വീഥിതന്‍
ചാരത്തൊരു കാല്‍ത്തളച്ചിലമ്പല്‍
പാര്‍ത്തു നില്പൂ ഞാന്‍ സഖീ

ഇളം തെന്നലില്‍ പൂമണമെന്ന-
പോല്‍ നീ ചാരത്തണയുന്നത്‌
ഓര്‍ത്ത്‌ നില്പൂ ഞാന്‍  സഖീ

ഇന്നലത്തെ നിന്‍ പരിഭവം
മാറ്റുവാന്‍ ശലഭംതോടാ പൂക്കള്‍
ഇറുത്തുവച്ചിരിപ്പൂ    ഞാന്‍

മായാത്തൊരു വിങ്ങലായി
ചിത്തത്തില്‍ ഉറഞ്ഞിരിപ്പൂ നിന്‍
പരിഭവംമാറാ പൂമുഖം

എന്നെ ക്കടന്നുപോം തെന്നാലി-
ലെല്ലാം   തിരയുന്നു ഞാന്‍
നിന്‍ പൂമണം

പ്രകൃതിയില്‍ പോലുമൊരു മൌനം
തങ്ങി നില്‍ക്കുന്നപോല്‍,
വയ്യെനിക്കീ  കാത്തിരുപ്പ്

കാല്‍ത്തളച്ചിലമ്പല്‍ കാത്തിരുന്നയെന്നെ 
കടന്നുപോയൊരു ശവമഞ്ചത്തിന്‍
ചാടിന്‍ ഞരക്കം

അതിനെ പിന്തുടരും
വിറങ്ങലിച്ച കാറ്റിലൊരു
ഞാനറിയാത്ത പൂമണം

പൂമരച്ചില്ലയില്‍ എന്നെനോക്കി 
തേങ്ങും കിളിയുടെ നൊമ്പരത്തിന്‍
ഹേതു എന്തെന്നറിയാതെ ഞാന്‍


കാത്തിരിപ്പല്ലോ നിന്നെ
നിന്റെ കൈവളച്ചിരികളെ
നിന്‍ കാലടിയോച്ചയെ

ഓര്‍ത്തിരിപ്പല്ലോ നിന്‍
നറുതേന്‍  മൊഴികളെ
നിന്‍ മൂകാനുരാഗത്തെ

പ്രീയ സഖീ  ഈ
കാത്തിരുപ്പിന്‍ തണലില്‍
ഞാന്‍ തനിച്ചല്ലോ..

12 comments:

 1. പ്രണയത്തിന്റെ കാട്ടുചോല.തീരാക്കാത്തിരിപ്പിന്റെ വാഴ്‌വ്‌.../...

  ReplyDelete
 2. ആഹാ കൊള്ളാം ചേട്ടാ ... ഇഷ്ടായി പ്രണയത്തിന്റെ ഈ പുതിയ വാസന .@ PUNYAVAALAN

  ReplyDelete
 3. കാത്തിരിപ്പ്‌ വെറുതെയോ?? അകന്നെവിടെ പോയാലും ഇല്ലെങ്കിലും പ്രണയമെന്നുമൊരു കാത്തിരിപ്പ്‌ തന്നെ!
  കൈവളച്ചിരികളും കാലടിയൊച്ചയും ഇനിയെവിടെ!

  നന്നായിരിക്കുന്നു ഗോപേട്ടാ, വരികളും, വരികളിലെ പ്രണയവും, നോവായി മാറിയ വിരഹവും.

  തനിച്ചല്ലിതുപോലൊരുപാട് പേരുണ്ടിവിടെ വെറുതെയെങ്കിലും കാത്തിരിക്കാനായ്‌.

  ReplyDelete
 4. വരും വരാതിരിക്കുമോ
  പ്രതീക്ഷ മാത്രമാശ്രയം

  ReplyDelete
 5. പ്രീയ സഖീ ഈ
  കാത്തിരുപ്പിന്‍ തണലില്‍
  ഞാന്‍ തനിച്ചല്ലോ..
  പിണക്കങ്ങളുടെ ഒടുക്കം
  മനസ്സ് താനേ തേടും ..
  ഈ കാത്തിരിപ്പിന്റെ ആഴം അറിയും ..
  മിഴികളില്‍ വര്‍ണ്ണം നിറച്ച് വീദൂരത്ത് നിന്നും
  ചാരെ വന്നു നിറയുമാ സ്നേഹം ..
  പെട്ടെന്ന് തന്നെ ..
  സ്നേഹപൂര്‍വം...

  ReplyDelete
 6. കാത്തിരിപ്പ് സഫലമാകട്ടെ, ആഗ്രഹങ്ങൾ പൂവണിയട്ടെ. കവിത നന്നായി.

  ReplyDelete
 7. കാത്തിരിക്കൂ.. വരും വരാതിരിക്കില്ല

  ReplyDelete
 8. അഭിപ്രായങ്ങല്‍ക്കെല്ലാം വളരെ നന്ദി

  ReplyDelete
 9. ഇന്നലത്തെ പരിഭവം തീര്‍ക്കാനാണല്ലോ
  പൂമരത്തണലില്‍ ഇന്നത്തെ കാത്തിരിപ്പ്.
  പിണക്കം തീര്‍ക്കാന്‍ വരും വരാതിരിക്കില്ല!
  ആശംസകള്‍

  ReplyDelete
 10. kathirippinte sukam kaipidiyil vannal ella ..pranaya kothiyode kathirikuka

  ReplyDelete

 11. കാത്തിരുപ്പിന്‍ തണലില്‍
  ഞാന്‍ തനിച്ചല്ലോ..

  ReplyDelete
 12. വന്നതിനും വായിച്ചുഅഭിപ്രായം പറഞ്ഞതിനും
  എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി

  ReplyDelete

Thank you