"ലോകാ സമസ്താ സുഖിനോഭവന്തു"

Monday, October 29, 2012

ആത്മാവിന്റെ മുന്നില്‍

നീ എന്തിനാണ് ദൂരെമാറി വിഷമിച്ചുനില്‍ക്കുന്നത് ?.
അടുത്തേക്ക്‌ വരിക. 
ചിത കത്തിത്തീരും മുന്‍പ് നിനക്ക് വേണമെങ്കില്‍
എന്നോട് മാപ്പ് ചോദിക്കാം.
ഈ തലയോട് പൊട്ടിച്ചിതറുംമുന്‍പ്  വേണമെങ്കില്‍
നിനക്ക് എന്നെ ഒന്നുചുംബിക്കാം.
നീ കരുതും പോലെ ഞാന്‍ ആത്മഹത്യ ചെയ്തതല്ല.
നീയാകുന്ന ചേതന എന്നെവിട്ടകന്നപ്പോള്‍
അടര്‍ന്നുപോയതാണ്.
എന്നെ ചുറ്റിത്തിരിയുന്ന ഈ കാറ്റിനെ നീ ശ്രദ്ധിച്ചില്ലേ?
അത് നമ്മുടെ പ്രണയമാണ്.
നമ്മുടെ പ്രണയകാലത്ത് അതിനു നല്ല തണുപ്പായിരുന്നു
ഇനി അതിന് ഓര്‍മ്മകളുടെ കനല്‍ച്ചൂടായിരിക്കും
അത് ചിലപ്പോള്‍ നിന്നെ ചുട്ടുപൊള്ളിച്ചന്നിരിക്കും.
എങ്കിലും നീ ഭയപ്പെടേണ്ട
എന്നെ തള്ളിപ്പറഞ്ഞതുപോലെ 
അതിനേയും നിനക്ക് തള്ളിപ്പറയാം.  



20 comments:

  1. തള്ളിപ്പറയാന്‍ മാത്രമേ നിനക്ക് സാധിക്കൂ..............
    ഓര്‍മ്മകളില്‍ എരിച്ചുവെന്നു വെറുതെ സമാധാനിക്കാം.
    നിന്നില്‍ നിറഞ്ഞ എന്നെ നിനക്കൊന്നും ചെയ്യാനാവില്ല.

    ReplyDelete
    Replies
    1. അതെ തള്ളിപ്പറയാന്‍ മാത്രമേ നിനക്ക് സാധിക്കു.....
      തള്ളിപ്പറയുംതോറും നിന്റെ ഓര്‍മ്മകളില്‍ ഞാന്‍ നിരഞ്ഞുകൊന്ടെയിരിക്കും കനല്‍ചൂടായ്

      നന്ദി ഉമ വായനക്ക്

      Delete
  2. പ്രണയം നമ്മുടെ മനസ്സിനെ തണുപ്പിക്കുന്നു, അതില്ലാതാകുമ്പോള്‍ മനസ്സ് ചുട്ടു പൊള്ളുന്നു,നന്നായി, നല്ല കവിത. ഗോപന്‍

    ReplyDelete
    Replies
    1. ഷീലാജി ഈ വായനക്ക് വളരെ നന്ദി

      Delete
  3. പ്രിയ ഗോപകുമാര്‍,
    കത്തിയെരിയുന്ന ചിതയില്‍ നിന്നുയരുന്ന അഗ്നിപോലെ ചുട്ടുപൊള്ളുന്ന വരികള്‍. നന്നായി എഴുതി
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. നന്ദി ഗിരീഷ്‌
      പ്രണയം അഗ്നിയാണ്

      Delete
  4. "നീ കരുതും പോലെ ഞാന്‍ ആത്മഹത്യ ചെയ്തതല്ല.
    നീയാകുന്ന ചേതന എന്നെവിട്ടകന്നപ്പോള്‍
    അടര്‍ന്നുപോയതാണ്."

    വേറെന്ത് പറയാന്‍!

    ReplyDelete
    Replies
    1. അതെ അടര്ന്നുപോയതാണ്

      നന്ദി നിത്യ വായനക്ക്

      Delete
  5. നീ കരുതുമ്പോലെയൊന്നുമല്ല...!!

    കൊള്ളാം, പക്ഷെ ചിതയിലെരിഞ്ഞ് പിന്നെന്ത്?

    ReplyDelete
    Replies
    1. അതെ പിന്നെന്ത്
      നന്ദി അജിതേട്ട വായനക്ക്

      Delete
  6. പ്രണയവും ആത്മഹത്യയും..
    ഭയങ്കര ബന്ധമാണു പണ്ടു മുതലെ..

    ReplyDelete
    Replies
    1. നന്ദി രാജീവ്‌ വായനക്ക്

      Delete
  7. എന്നെ ചുറ്റിത്തിരിയുന്ന ഈ കാറ്റിനെ നീ ശ്രദ്ധിച്ചില്ലേ?
    അത് നമ്മുടെ പ്രണയമാണ്.
    നമ്മുടെ പ്രണയകാലത്ത് അതിനു നല്ല തണുപ്പായിരുന്നു
    ഇനി അതിന് ഓര്‍മ്മകളുടെ കനല്‍ച്ചൂടായിരിക്കും
    അത് ചിലപ്പോള്‍ നിന്നെ ചുട്ടുപൊള്ളിച്ചന്നിരിക്കും.
    എങ്കിലും നീ ഭയപ്പെടേണ്ട
    എന്നെ തള്ളിപ്പറഞ്ഞതുപോലെ
    അതിനേയും നിനക്ക് തള്ളിപ്പറയാം.

    നിന്നെ ചുറ്റിത്തിരിയുന്ന കാറ്റ് നമ്മുടെ പ്രണയമായി നിന്നെ പൊതിയുമ്പോള്‍..ഇന്ന് ആ ഓര്‍മകളുടെ വേവില്‍ നീ ഉരുകുമ്പോള്‍..നിന്നെ ഒന്ന് ആശ്വസിപ്പിക്കാന്‍ കൂടി കഴിയാതെ ഞാന്‍...

    ഗോപാ...വരികള്‍ ഇഷ്ടായി...എപ്പോഴത്തെയും പോലെ ഗോപന്റെ വ്യത്യസ്തതയുള്ള മറ്റൊരു കവിത കൂടി ...ആശംസകള്‍. ശുഭരാത്രി..

    ReplyDelete
    Replies
    1. ഓര്‍മ്മകള്‍ എന്നും കനലാണ്
      നന്ദി ആശ ഈ വായനക്കും അഭിപ്രായത്തിനും

      Delete
  8. കനല്‍ ചൂടുള്ള പ്രണയം , നീയാകുന്ന ചേതന വിട്ടകലുമ്പോള്‍ ഞാന്‍ ഒരു ഓര്‍മ്മ മാത്രമാകും ..നീ വലിച്ചെറിഞ്ഞ ഓര്‍മ്മയുടെ ശവ പേടകം

    ReplyDelete
    Replies
    1. ആ ഓര്‍മ്മകള്‍ ചിലപ്പോഴൊക്കെ നിന്നെ അലോസരപ്പെടുത്തും

      നന്ദി വിനീത വഭിപ്രായത്തിനു

      Delete

  9. നീ കരുതും പോലെ ഞാന്‍ ആത്മഹത്യ ചെയ്തതല്ല.
    നീയാകുന്ന ചേതന എന്നെവിട്ടകന്നപ്പോള്‍
    അടര്‍ന്നുപോയതാണ്....
    വരികള്‍ വായിച്ചു ഇഷ്ട്ടായി ആശംസകളോടെ..ആഭി

    ReplyDelete
    Replies
    1. നന്ദി ആഭി അഭ്പ്രായം അറിയിച്ചതിനു

      Delete
  10. നീ കരുതും പോലെ ഞാന്‍ ആത്മഹത്യ ചെയ്തതല്ല.
    നീ ജീവിതത്തിലേക്ക് കടന്നപ്പോള്‍ ഞാന്‍ മരണത്തില്‍ നിന്ന് പോയതാണ് ...

    ഒരുപാടിഷ്ടായി ഗോപ.

    ReplyDelete
  11. ഗോപന്റെ രചനകള്‍ ഹൃദ്യമായി

    ReplyDelete

Thank you