"ലോകാ സമസ്താ സുഖിനോഭവന്തു"

Sunday, November 4, 2012

ശവംനാറിച്ചെടികള്‍

ഇരുളുറങ്ങുന്ന കടലാഴങ്ങളില്‍
ഓര്‍മ്മകളും, വ്യഥകളും.
കരിനിറംമങ്ങിയ തീരങ്ങളില്‍ ശൈത്യം.
പരല്‍മീന്‍ ചിറകുകള്‍ കൊഴിഞ്ഞ
തിരകളില്‍ കൊടും വറുതി.
തുഴയൊടിഞ്ഞ പായ് വഞ്ചികളില്‍
നിസ്സഹായ ബാഷ്പം.
കാഴുകനിറങ്ങിയ ജലപാതകളില്‍
ചോരമണം.
സൂര്യനുരുകിയ ചക്രവാളത്തില്‍
കറുത്ത പുക.
ആകാശമലിഞ്ഞ ആഴിമുഖത്ത്
കരിമഷിക്കറുപ്പ്‌
ഈ 'കടലിന്റെ രൂപം' എന്നെ
ഭയപ്പെടുത്തുന്നു.
തീരത്തെ ഈ ശവംനാറിച്ചെടികള്‍ക്ക്
പിന്നില്‍ ഞാന്‍ ഒളിക്കട്ടെ.
എനിക്ക് കാണാം, അങ്ങ് ദൂരെ
നിലവിളിമായാത്ത ആ രാക്ഷസത്തിരകള്‍
വീണ്ടും രൌദ്രഭാവം പൂണ്ടുണര്‍ന്നിരിക്കുന്നു.
അവര്‍ എന്റെ വീട്ടുമുറ്റത്തെ
പുലിമുട്ടുകള്‍ തകര്‍ത്ത്
മുത്തച്ഛന്റെ കുഴിമാടത്തിലെ
അസ്തിക്കഷണങ്ങള്‍ കവരും.
ഇന്നലെ ഞാന്‍ മകനുനല്കിയ
വഞ്ചികളേയും, വലമണികളേയും കവരും.
പ്രണയങ്ങള്‍ ഞൊറിവിട്ട
 
ഈ തീരത്തെ കഴുകിത്തുടക്കും.
ഉറങ്ങാതെ ഉണരാത്തവരുടെ
മണിമാളികകള്‍ കടപുഴക്കും.
അവരിലേക്ക് ജലസര്‍പ്പങ്ങളെ അഴിച്ചുവിടും
നിലവിളികള്‍ക്കുമീതെ ഭയപ്പെടുത്തുന്ന
മുരളലായി പടര്‍ന്നിറങ്ങും. 
പിന്നെ എല്ലാമെടുത്ത് അവര്‍ തിരികെപോകും.
ഈ ശവംനാറിച്ചെടികളെ മാത്രം തൊടാതെ., 

ഇവര്‍ ഇന്നലെയെ മരിച്ചവരല്ലേ!.

16 comments:

  1. ചിലസമയത്തു മരിക്കുന്നതു നല്ലതാരിക്കും..
    "ചത്തവരെ വീണ്ടും കൊല്ലേണ്ടതില്ലല്ലോ....!!! "

    നന്നായിരിക്കുന്നു ആശംസകള്‍

    ReplyDelete
    Replies
    1. അഭിപ്രായത്തിനു നന്ദി രാജീവ്

      Delete
  2. ശവംനാറിപ്പൂക്കള്‍ മരണഗന്ധം വഹിക്കുന്നവയാണോ?

    ReplyDelete
    Replies
    1. ചുറ്റും ഒരു ശവഗന്ധം
      അഭിപ്രായത്തിന് നന്ദി അജിതേട്ട

      Delete
  3. സൂര്യനുരുകിയ ചക്രവാളത്തില്‍
    കറുത്ത പുക.
    ആകാശമലിഞ്ഞ ആഴിമുഖത്ത്
    കരിമഷിക്കറുപ്പ്‌
    ഈ 'കടലിന്റെ രൂപം' എന്നെ
    ഭയപ്പെടുത്തുന്നു.

    സുഖമുള്ള വരികള്‍.... സുനാമി തിരകള്‍ ഓര്‍ത്തു പോയി ഞാന്‍...ആശംസകള്‍ ഗോപാ

    ReplyDelete
    Replies
    1. അഭിപ്രായത്തിനു നന്ദി ആശ
      ഇടക്കൊക്കെ സുനാമി ഓര്‍ക്കുന്നത് നല്ലതാണ്

      Delete
  4. ഒരു കടല്‍ക്ഷോഭം പോലെ പൊട്ടിപ്പുറപ്പെട്ട വാക്കുകള്‍ ,വളരെ നന്നായി

    ReplyDelete
    Replies
    1. വരവിനും അഭിപ്രായത്തിനും നന്ദി വിനീത

      Delete
  5. നന്നായിരിക്കുന്നു ഗോപന്‍, ആശംസകള്‍

    ReplyDelete
    Replies
    1. അഭിപ്രായത്തിനു നന്ദി ഷീലാജി

      Delete
  6. പ്രിയപ്പെട്ട ഗോപകുമാര്‍,
    നന്നായി എഴുതി. കടലോരിക്കലും രൌദ്രഭാവം കാണിക്കാതിരിക്കട്ടെ അല്ലെ?
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. അതെ ഗിരീഷ്‌
      അഭിപ്രായത്തിനു നന്ദി

      Delete
  7. ഒരു ശവംനാറി ചെടിയായിരുന്നെങ്കില്‍...!
    നന്നായിട്ടുണ്ട് ഗോപാ ഇതും മനോഹരം...

    "ഉറങ്ങാതെ ഉണരാത്തവരുടെ
    മണിമാളികകള്‍ കടപുഴക്കും.
    അവരിലേക്ക് ജലസര്‍പ്പങ്ങളെ അഴിച്ചുവിടും" വേണം... വേണ്ടത് തന്നെ...

    ReplyDelete
    Replies
    1. നന്ദി നിത്യ തിരിച്ചുവന്നതിനു
      അഭിപ്രായത്തിനും നന്ദി

      Delete
  8. ഗോപാ, അര്‍ത്ഥവത്തായ ഒരു കവിത കൂടി. ആശംസകള്‍

    ReplyDelete
    Replies
    1. ഈ വരവിനും അഭ്പ്രായത്തിനും നന്ദി അശ്വതി

      Delete

Thank you