"ലോകാ സമസ്താ സുഖിനോഭവന്തു"

Saturday, June 30, 2012

പരിണാമം

ഡാര്‍വിന്റെ  സിദ്ധാന്തത്തില്‍
നമുക്ക് പൂര്‍വികരുണ്ട്‌
നമ്മെക്കാള്‍ ഭംഗിയുള്ള കുരങ്ങന്മാര്‍
ഡാര്‍വിനെ അവര്‍ ശപിച്ചിട്ടുണ്ടാകും 
കുലംകുത്തികള്‍ എന്ന് നമ്മെ വിളിച്ചിട്ടുണ്ടാകും
അസ്തിത്വത്തിനു പരിണാമം സംഭവിക്കാതെ
കുരങ്ങന്മാര്‍ ഇന്നും ജീവിക്കുന്നു
ഉയിര്‍ തന്ന ബീജത്തിന്റെ ജനിതകം
തിരുത്തി ഈ നമ്മളും
ഡാര്‍വിന്‍ ഇനിയും ജനിക്കും
ഒരു പരിണാമസിദ്ധാന്തം  ഇനിയും എഴുതും
മനുഷ്യന്റെ പരിണാമ സിദ്ധാന്തം
പക്ഷെ ഡാര്‍വിന്‍ അന്നൊരു കുരങ്ങായിരിക്കും
നമ്മെക്കാള്‍  ഭംഗിയുള്ള ഒരു കുരങ്ങ്


8 comments:

 1. റിബല്‍ വരികള്‍ ,കൊള്ളാം

  ReplyDelete
 2. മനുഷ്യകുലം!ആശങ്കാകുലം!!
  ആശംസകള്‍

  ReplyDelete
 3. ഹ ഹ ആഹ ഹ അവസാനം നമ്മുഎ യാത്ര അങ്ങോട്ടൊക്കെ തന്നെയാവും @ PUNYAVAALAN

  ReplyDelete

Thank you