"ലോകാ സമസ്താ സുഖിനോഭവന്തു"

Monday, October 28, 2013

പ്രണയം കത്തിപ്പിടിക്കുമ്പോള്‍












മഴയേക്കാൾ പ്രണയിക്കാന്‍
അറിയുക പിടഞ്ഞുകത്തുന്ന
നിനക്കാണ്, സംശയമില്ല,
എന്തൊരാവേശമാണ്
നിന്റെ പ്രണയത്തിന്
നിന്റെ ഒരു നോട്ടം തന്നെ
സിരകളെ ഉഷ്ണപ്രവാഹങ്ങളാക്കുന്നു.
നിന്റെ ചുംബനം അസ്ഥികളിലേക്ക്
ആഴ്ന്നിറങ്ങി മജ്ജയിലൂടെ
ശിരസ്സിലേക്ക് പായുന്നുണ്ട്‌.
ഉടുപ്പടക്കമുള്ള ഒരാലിംഗനം മതി
'ഞാന്‍' ഉടഞ്ഞില്ലാതെയാകാന്‍
മഴയെപ്പോലെ കുത്തിയൊലിച്ച്
ഒരിറങ്ങിപ്പോകലല്ലല്ലോ നിന്റെ പ്രണയം,
ഇന്ദ്രിയങ്ങളുടെ ഇഴകളിലൂടെ
ഉള്ളിലേക്കുള്ള ഒരുപടര്‍ന്നുകയറ്റമല്ലേ,
നിന്റെ പ്രണയം പൂര്‍ണ്ണമാണ്.
മഴയെപ്പോലെ ആരവമടങ്ങുമ്പോള്‍
നനഞ്ഞൊട്ടിയ ചതുപ്പാക്കി
നീ എന്നെ ബാക്കിവെയ്ക്കാറില്ലല്ലോ,
കത്തിയെരിഞ്ഞെനിക്കൊപ്പം ഭാരമില്ലാതെ
നീയും അനന്തതയാകുകയല്ലേ.

22 comments:

  1. "ഉടുപ്പടക്കമുള്ള ഒരാലിംഗനം മതി
    'ഞാന്‍' ഉടഞ്ഞില്ലാതെയാകാന്‍
    മഴയെപ്പോലെ കുത്തിയൊലിച്ച്
    ഒരിറങ്ങിപ്പോകലല്ലല്ലോ നിന്റെ പ്രണയം,"

    എല്ല്ലാ വരികളും മനോഹരമായി മാഷെ
    നല്ല കവിത..
    ആശംസകൾ !

    ReplyDelete
  2. Bakkiyakkaruthu alle..?pakshe agniye pranayikkan allenkil agnisuddiyude pranayathil panku cheran arkkanu talparyam..?

    ReplyDelete
  3. നല്ല വരികള്‍.. പ്രണയത്തോടൊപ്പം എരിഞ്ഞടങ്ങണം അല്ലേ... എല്ലാം..

    ReplyDelete
  4. നിന്റെ പ്രണയം പൂര്‍ണ്ണമാണ്.

    ReplyDelete
  5. അതെ പ്രേമം,കാമം...ഒക്കെ വഹ്നിയാണ്..

    ReplyDelete
  6. ഈ പ്രണയം പ്രിയങ്കരമാണ്.

    ReplyDelete
  7. പ്രണയിച്ചവർക്കും, പ്രണയിക്കുന്നവർക്കും, പ്രണയിക്കാൻ പോവുന്നവർക്കും എന്നൊരു അടിക്കുറിപ്പ് എഴുതട്ടെ ഞാൻ.......

    ReplyDelete
  8. ആവേശമായി പ്രണയം പൂത്തുലയട്ടെ !!

    ReplyDelete
  9. കത്തിപ്പടര്‍ന്ന് എരിഞ്ഞടങ്ങുന്ന പ്രണയം.
    നന്നായിരിക്കുന്നു വരികള്‍
    ആശംസകള്‍

    ReplyDelete
  10. പ്രണയാവേശം മനോഹരമായിരിയ്ക്കുന്നു

    ReplyDelete
  11. നന്നായിരിക്കുന്നു പ്രണയ തീവ്രത..

    ReplyDelete
  12. നനഞ്ഞൊട്ടിയ ചതുപ്പാക്കി
    നീ എന്നെ ബാക്കിവെയ്ക്കാറില്ലല്ലോ,

    Good.

    ReplyDelete
  13. മഴയിലലിയുക , എന്ന പ്രയൊഗം മാറ്റേണ്ടി വരുമല്ലേ ഗോപാ ?
    അഗ്നിപ്രണയം തന്നെ അതിനനുയൊജ്യം ..
    ഒരു തരിമ്പ് പൊലും ബാക്കി വയ്ക്കാതെ
    മൊത്താമായി അതില്‍ ലയിക്കുക ..
    കത്തിപടരുന്ന ഈ പ്രണയത്തില്‍ വേറിട്ട
    ഒന്നിന്റെ പൊള്ളല്‍ ഉണ്ട് , അതിന്റെ നീറ്റല്‍ സുഖവും

    ReplyDelete
  14. നിന്റെ പ്രണയം ശുദ്ധമാണ്.കാരണം,ആരെ പ്രണയിക്കുന്നുവോ അവരെ നീ ശുദ്ധീകരിക്കുന്നു. സ്വയം അശുദ്ധമാവാതെ.!!!

    വളരെ നല്ലൊരു കവിത.

    ശുഭാശംസകൾ....

    ReplyDelete
  15. പ്രണയത്തിന്റെ വൈകാരിക ഭാവങ്ങൾ ജ്വലിച്ചു നിൽക്കുന്ന കവിത

    ReplyDelete
  16. അതി തീവ്രമായ പ്രണയം കവിഞ്ഞൊഴുകുന്ന വരികൾ. ഈ കവിത ചങ്ങമ്പുഴ വായിച്ചിരുന്നെങ്കിൽ !

    ReplyDelete
  17. നിന്റെ പ്രണയം പൂർണമാണ്
    ചതുപ്പ് പോലെ അത് ബാക്കി വയ്ക്കുന്നില്ല
    അവസാന വരികളിൽ നിന്ന്
    ഒരു പിടഞ്ഞു മാറൽ സാധ്യമാകുന്നില്ല തന്നെ
    പ്രണയം പൂർണമാണ്

    ReplyDelete
  18. ഉടുപ്പടക്കമുള്ള ഒരാലിംഗനം മതി
    'ഞാന്‍' ഉടഞ്ഞില്ലാതെയാകാന്‍ ..
    മനോഹരം..
    എല്ലാം അച്ചടക്കമുള്ള വരികള്‍
    ആശംസകള്‍

    ReplyDelete
  19. കവിത വളരെ മനോഹരം തന്നെ. പക്ഷെ അവ്യക്തത നിലനില്‍ക്കുന്നു. ശീര്‍ഷകമില്ലാതിരുന്നെങ്കില്‍ കവിത അഗ്നിയെക്കുറിച്ചാണെന്ന തോന്നലുളവാക്കുമായിരുന്നു. പ്രണയം എന്ന വികാരത്തെ ഒരു സൃഷ്ടിയായി ഗണിച്ചപ്പോള്‍ ആ സൃഷ്ടിയില്‍ നിന്നുളവാകുന്ന ഭാവത്തെ അതേപേരില്‍ തന്നെ പറയുന്നത് ശരിയാണോ? 1-)0 വരി-മഴയേക്കാൾ പ്രണയിക്കാന്‍ 5-)0 വരി - പ്രണയത്തിന് ഈ രണ്ട് വരികളിലെയും പ്രണയത്തിന് മറ്റ് വാക്കുകളായിരുന്നു കൂടുതല്‍ അഭികാമ്യം എന്നെനിക്ക് തോന്നി. (പടരാന്‍ , പുണരലിന്.)

    ReplyDelete
    Replies
    1. പ്രീയപ്പെട്ട നസീമ
      ആദ്യം തന്നെ വായനക്കും തുറന്ന അഭിപ്രായത്തിനും വളരെ നന്ദി

      നസീമാജി ഞാന്‍ ഇവിടെ പ്രണയം എന്ന വികാരത്തെ ഒരു സൃഷ്ടിയായി പരിഗണിച്ചിട്ടില്ല അങ്ങനെ പരിഗണിച്ചാല്‍ കവിതം മുഴുവന്‍ തെറ്റല്ലേ? ഇവിടെ അഗ്നിയെപ്പറ്റി തന്നെയാണ് പറയുന്നത് , പ്രണയം പൂര്‍ണ്ണമാകണം എന്ന സങ്കല്‍പ്പത്തെ അഗ്നിയുടെ സവിശേഷതകളുമായി താരതമ്യം ചെയ്യാന്‍ ഒരു ശ്രമമാണ് ഞാന്‍ നടത്തിയത് .പിന്നെ ശീര്‍ഷകത്തിന്റെ കാര്യത്തില്‍ ഞാന്‍ കരുതുന്നത് കവിതയില്‍ നിന്ന് വേറിട്ടുനില്‍ക്കുകയും കവിതയുടെ ആകെയുള്ള വികാരത്തെ പ്രതിഭലിപ്പിക്കുന്നതും ആകണം എന്നാണ് . ഇവിടെ കത്തിപ്പിടിക്കുക എന്ന സവിശേഷത പ്രണയത്തിന്റെ കാര്യത്തിലും അഗ്നിയുടെ കാര്യത്തിലും ഒരുപോലെ ചേരുന്നതുകൊണ്ടും, ഈ കവിതയില്‍ ഉടനീളം ആ സവിശേഷതയെ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചതും ഒരു കാരണമാണ് . ഇവിടെ കത്തിപ്പിടിക്കല്‍ എന്ന പ്രണയത്തിന്റെ തീവ്രത ഏറ്റവും നന്നായി അറിയുക ആര്‍ക്കാണെന്ന് പറഞ്ഞു തന്നെയാണ് കവിത ആരംഭിക്കുന്നതും.ശീര്‍ഷകത്തിന്റെ തുടര്‍ച്ചയായി കവിതയിലേക്ക് പ്രവേശിച്ചത്‌ കൊണ്ടാകും താങ്കള്‍ക്ക് ഇതുപോലെ ഒരു ആശയക്കുഴപ്പം തോന്നിയത് എന്ന് ഞാന്‍ കരുതുന്നു.
      എങ്കിലും താങ്കളുടെ ഈ വിലയേറിയ അഭിപ്രായത്തെ സ്നേഹത്തോടെ ഞാന്‍ സ്വീകരിക്കുന്നു

      Delete
  20. നമ്മെ ബന്ദിപ്പതെന്താഭിചാരം പ്രണയമോ പാപമോ

    ReplyDelete
  21. വായനക്കും അഭിപ്രായത്തിനും എല്ലാവര്ക്കും നന്ദി

    ReplyDelete

Thank you