"ലോകാ സമസ്താ സുഖിനോഭവന്തു"

Tuesday, August 27, 2013

ഭക്ഷ്യസുരക്ഷ

ഞങ്ങള്‍ക്കും വേണം ഭക്ഷ്യസുരക്ഷ,
പണ്ടത്തെപ്പോലെ ആരും
എച്ചിൽ വലിച്ചെറിയുന്നില്ല,
തൊടിയിലെങ്ങും പഴങ്ങള്‍
പഴുത്തുനില്‍ക്കാറില്ല
എല്ലാം പഴുക്കുംമുന്‍പേ
കടല്‍ കടക്കുകയല്ലേ?
അടച്ചിട്ട മുറിയില്‍നിന്ന്
ഒരു കുട്ടിപോലും ഉണ്ണിയപ്പവുമായി
പുറത്തേക്ക്  വരാറില്ല,
എലിയേയും, പുഴുവിനേയും തിന്നാമെന്നു-
വെച്ചാല്‍ അതിനും വയ്യല്ലോ, 
ഞാങ്ങളായിട്ട് അവരുടെ
കുലം മുടിക്കരുതല്ലോ.
പ്ലാസ്റ്റിക്  പിണ്ഡ ഉരുളകള്‍
ചൈനയില്‍നിന്ന് വരുന്നെന്നു കേട്ടു
അങ്ങനെ ആ ആദരവും നഷ്ടമാകുമല്ലോ
ഈശ്വരാ ഞങ്ങളും ആദിവാസികളേപ്പോലെ
ആകുകയാണോ?
എങ്കില്‍ ഞങ്ങള്‍ക്കും വേണം
ഭക്ഷ്യസുരക്ഷ.

12 comments:

  1. Eeshwaro Rakshathu
    Kollaam!!!
    Pakshe ee karuppile
    veluppu kanninu doshakaram :-)

    ReplyDelete
  2. പ്ലാസ്റ്റിക് പിണ്ഡ ഉരുളകള്‍...?!
    കുലം മുടിക്കാനായിട്ട്.....
    കാലനെ വിളിച്ചുവരുത്തുന്ന മായ കോപ്രായങ്ങള്‍...
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  3. INCREDIBLE INDIA..!! EXACTLY INCREDIBLE. THE CREDIBILITY HAS GONE !!!!

    ReplyDelete
  4. പ്ലാസ്റ്റിക് ഉരുളകളുമോ?

    ReplyDelete
  5. ഞങ്ങള്‍ക്കും വേണം ഭക്ഷ്യസുരക്ഷ.

    പ്രതീക്ഷ പഴായില്ലാലോ മാഷെ. നല്ല വരികൾ ആണല്ലോ.

    ReplyDelete
  6. കിട്ടാനില്ല ഒന്നും...ഒന്നുമൊന്നും എല്ലാം അന്യമാകുന്നു.

    ReplyDelete
  7. ആദ്യം ജീവ സുരക്ഷ; പിന്നെ ഭക്ഷ്യ സുരക്ഷ. !!
    കവിത കൊള്ളാം

    ReplyDelete
  8. ചൈനയിൽ നിന്നും പ്ലാസ്റ്റിക് ഉരുളകൾ !!!
    അടിപൊളി വരികൾ .
    ആശംസകൾ

    ReplyDelete

Thank you