"ലോകാ സമസ്താ സുഖിനോഭവന്തു"

Saturday, June 30, 2012

മഷിവരകള്‍

ചുരുള്‍ നിവര്‍ത്തിയ കടലാസില്‍
ഞാനും നീയും വെറും മഷിവരകള്‍
അര്‍ത്ഥങ്ങള്‍ക്ക്‌ വേണ്ടി പലരീതിയില്‍
മടങ്ങിയ വരകള്‍
നിവര്‍ത്തി നോക്കിയാല്‍  അര്‍ത്ഥമില്ലാത്ത
നേര്‍വരകള്‍
ചിലപ്പോള്‍ ചന്തത്തില്‍ നിരന്നിരുന്ന്
നമ്മള്‍ പ്രണയിക്കും
ചിലപ്പോള്‍ അടുക്കുകള്‍ തെറ്റി
നമ്മള്‍ കലഹിക്കും
എങ്കിലും മഴ വരുമ്പോള്‍  അലിഞ്ഞു
രൂപമില്ലാതോഴുകേണ്ട  നിറങ്ങള്‍ മാത്രം

7 comments:

  1. അടുക്കും ചിട്ടയും തെറ്റിയാലെ ലൈഫില്‍ ഒരു ത്രില്‍ ഉണ്ടാവൂ. അര്‍ത്ഥമില്ലാത്ത വരകളും വരികളില്‍ ഒളിഞ്ഞിരിക്കുന്ന അര്‍ത്ഥങ്ങളും.

    ReplyDelete
  2. നന്നായിട്ടുണ്ട്

    ReplyDelete
  3. "എങ്കിലും മഴ വരുമ്പോള്‍ അലിഞ്ഞു
    രൂപമില്ലാതൊഴുകേണ്ട നിറങ്ങള്‍ മാത്രം"
    നമ്മളോരോരുത്തരും മുകളിലുള്ളവന്‍ വരച്ച വെറും വരകള്‍ മാത്രം!
    നന്നായിരിക്കുന്നു ഈ കാഴ്ച്ചപ്പാട്....

    ReplyDelete
  4. അവസാനം വരച്ചുതീര്‍ത്ത രൂപങ്ങളും,നിറങ്ങളും ഒന്നിലേക്ക് ലയിച്ചുചേരുന്നു!
    നന്നായിരിക്കുന്നു രചന.
    ആശംസകള്‍

    ReplyDelete

Thank you