ചുവന്ന തെരുവിലെ അടച്ചിട്ട
മുറികളില്‍
ഒന്നില്‍ ഇരയും ഞാനും മാത്രം.
എന്റെ കീശ അറുത്തുവാങ്ങിയവര്‍
പുറത്ത് നിലപ്പുണ്ട്.
മുറിക്കുള്ളിലേക്ക് തള്ളിവിടുമ്പോള്‍
അവര്‍ എന്നോട് ഇങ്ങനെ പറഞ്ഞിരുന്നു.
നീ അവളുടെ കലങ്ങിയ കണ്ണുകളില്‍ നോക്കരുത്
അവളുടെ കഥകള്‍ അവളോട് ചോദിക്കരുത്
നീ യജമാനനും അവള്‍ ഭൃത്യയുമാണ്
നീ വേട്ടമൃഗവും അവള്‍ ഇരയുമാണ്
അവളുടെ ശിരസ്സിന്റെ സ്ഥാനം നിന്റെ
കാല്‍നഖങ്ങളേക്കാള്‍ താഴെയാണ്.
അവളുടെ മാംസം മതിയാവോളം
നിനക്ക് ആസ്വദിച്ച് കടിച്ചുകുടയാം,
അവളുടെ അധരങ്ങളില്‍ പൊടിയുന്ന
ചോരത്തുള്ളികള്‍ നക്കിക്കുടിക്കാം,
എന്നാലും, ചൂടുള്ള അവളുടെ കണ്ണുനീരിന്റെ
ഉപ്പുരസംമാത്രം നീ നുണയരുത്.
പക്ഷേ, ഈ അരണ്ട നീലവെളിച്ചത്തില്‍
ഞാന്‍ ആദ്യം നോക്കിയത് അവളുടെ
കണ്ണിലെ കലങ്ങിയ ചുവപ്പിലേക്കാണ്,
അവളുടെ കൊഴുത്ത മാറിടത്തിനു പിന്നിലെ
പിടയ്ക്കുന്ന ഹൃദയത്തിലേക്കാണ്.
എന്റെ കാമം അവളുടെ ശരീരത്തോടല്ലല്ലോ
അവളുടെ കഥകളെ കാമിച്ചല്ലേ ഞാന്‍ വന്നത് .
പേടിച്ചരണ്ട പേടമാനേ... നീ
നിന്റെ കഥകള്‍ എന്നോട് പറയുക.
നിന്റെ മടിക്കുത്തില്‍ ആദ്യംവീണ
കൈകളേപ്പറ്റി പറയുക,
നിന്റെ നാഭിയില്‍ മുഖംകുത്തിവീണ്
മരിച്ച സിഗരറ്റ് കുറ്റികളെപ്പറ്റി പറയുക,
നിന്റെ മാറിടത്തില്‍ പതിഞ്ഞ
പുലിനഖങ്ങളേപ്പറ്റി പറയുക,
നിന്റെ അധരങ്ങളില്‍ തിണര്‍ത്തുകിടക്കുന്ന
ദംശനങ്ങളേപ്പറ്റി പറയുക,
വരിക, എന്റെ തൂലികയിലെ കറുത്ത
മഷിയിലേക്ക് നീ ഇറങ്ങി കിടക്കുക.
അക്ഷരങ്ങളുടെ വളവുകളില്‍ ബന്ധിച്ച്
ആര്‍ക്കും സംശയം തോന്നാത്തരീതിയില്‍
എനിക്കും നിന്നെ വില്‍ക്കണം.
ഒന്നില്‍ ഇരയും ഞാനും മാത്രം.
എന്റെ കീശ അറുത്തുവാങ്ങിയവര്‍
പുറത്ത് നിലപ്പുണ്ട്.
മുറിക്കുള്ളിലേക്ക് തള്ളിവിടുമ്പോള്‍
അവര്‍ എന്നോട് ഇങ്ങനെ പറഞ്ഞിരുന്നു.
നീ അവളുടെ കലങ്ങിയ കണ്ണുകളില്‍ നോക്കരുത്
അവളുടെ കഥകള്‍ അവളോട് ചോദിക്കരുത്
നീ യജമാനനും അവള്‍ ഭൃത്യയുമാണ്
നീ വേട്ടമൃഗവും അവള്‍ ഇരയുമാണ്
അവളുടെ ശിരസ്സിന്റെ സ്ഥാനം നിന്റെ
കാല്‍നഖങ്ങളേക്കാള്‍ താഴെയാണ്.
അവളുടെ മാംസം മതിയാവോളം
നിനക്ക് ആസ്വദിച്ച് കടിച്ചുകുടയാം,
അവളുടെ അധരങ്ങളില്‍ പൊടിയുന്ന
ചോരത്തുള്ളികള്‍ നക്കിക്കുടിക്കാം,
എന്നാലും, ചൂടുള്ള അവളുടെ കണ്ണുനീരിന്റെ
ഉപ്പുരസംമാത്രം നീ നുണയരുത്.
പക്ഷേ, ഈ അരണ്ട നീലവെളിച്ചത്തില്‍
ഞാന്‍ ആദ്യം നോക്കിയത് അവളുടെ
കണ്ണിലെ കലങ്ങിയ ചുവപ്പിലേക്കാണ്,
അവളുടെ കൊഴുത്ത മാറിടത്തിനു പിന്നിലെ
പിടയ്ക്കുന്ന ഹൃദയത്തിലേക്കാണ്.
എന്റെ കാമം അവളുടെ ശരീരത്തോടല്ലല്ലോ
അവളുടെ കഥകളെ കാമിച്ചല്ലേ ഞാന്‍ വന്നത് .
പേടിച്ചരണ്ട പേടമാനേ... നീ
നിന്റെ കഥകള്‍ എന്നോട് പറയുക.
നിന്റെ മടിക്കുത്തില്‍ ആദ്യംവീണ
കൈകളേപ്പറ്റി പറയുക,
നിന്റെ നാഭിയില്‍ മുഖംകുത്തിവീണ്
മരിച്ച സിഗരറ്റ് കുറ്റികളെപ്പറ്റി പറയുക,
നിന്റെ മാറിടത്തില്‍ പതിഞ്ഞ
പുലിനഖങ്ങളേപ്പറ്റി പറയുക,
നിന്റെ അധരങ്ങളില്‍ തിണര്‍ത്തുകിടക്കുന്ന
ദംശനങ്ങളേപ്പറ്റി പറയുക,
വരിക, എന്റെ തൂലികയിലെ കറുത്ത
മഷിയിലേക്ക് നീ ഇറങ്ങി കിടക്കുക.
അക്ഷരങ്ങളുടെ വളവുകളില്‍ ബന്ധിച്ച്
ആര്‍ക്കും സംശയം തോന്നാത്തരീതിയില്‍
എനിക്കും നിന്നെ വില്‍ക്കണം.
വെറിപിടിച്ച കാമത്തിന്റെ മാംസം താഴ്ത്താനും; ഉന്മാദത്തിന്റെ ശുക്ലം തളിക്കാനും അവളെ ഉപയോഗിക്കൂ .......... അവള്‍ ഒരു ഉപകരണം മാത്രം
ReplyDeleteനോക്കൂ കറുത്ത മഷികള്‍പുരണ്ട് അവള്‍ പുസ്തകത്താളുകളില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട് കിടക്കുന്നത് കാണുന്നില്ലേ......., അവളുടെ ഹൃദയത്തില്‍ ഇത്തിരി കഥ ബാക്കിയുണ്ടാവുമോ? എനിക്കും എഴുതണം കുറച്ച് വരികള്‍ ..... വേശ്യയുടെ കഥ .
ഗോപാ .... നന്നായി എഴുതി , തുറന്നെഴുതി .
ആദ്യവായനക്കും ഈ അഭിപ്രായത്തിനും നന്ദി നിദീഷ്
Deleteഅവളുടെ ചുവന്ന കണ്ണുകളേ വരികളിലേക്ക് കൂട്ടുവാന്‍ ..
ReplyDeleteഅവളുടെ ഉടഞ്ഞ മാറിടങ്ങള്‍ക്കുള്ളില്‍ തുടിക്കുന്ന
ഒരു പാവം ഹൃദയത്തിനേപറ്റി എഴുതുവാന്‍ ..
അവള്‍ക്ക് മേലില്‍ കാമത്തിന്റെ മൂര്‍ദ്ധന്യത്തില്‍
പാഞ്ഞ് കയറിയ വേട്ടക്കാരുടെ മുഖങ്ങളേ ഓര്‍ക്കാന്‍ ...
അവളുടെ ഒരൊ കഥകള്‍ക്കും , കണ്ണുനീരിന്റെ ഉപ്പുണ്ടാകും ...
ഒരു പെരുമഴയായും , മലവെള്ള പാച്ചിലായും നമ്മേ
തൂത്ത് എറിയുവാന്‍ പാകമുള്ളത് , അവള്‍ക്കുള്ളില്‍ കാണും ...!
അവള്‍ , ആശിക്കുന്നത് .. കഥ കേള്‍ക്കുന്ന കാതുകളേ ആകില്ല ..
മനം മടുപ്പിക്കുന്ന , നാലു ചുവരുക്ക്കുള്ളില്‍ നിന്നും
അരയാലിന്‍ ഇളക്കമുള്ള , ഒരു കുളിര്‍കാറ്റാകും .........
കൈകള്‍ ചേര്‍ത്ത് , ഒന്നു ചെര്‍ത്ത് പിടിച്ച് നെറ്റിയില്‍ മുത്തം കൊടുത്ത്
വാല്‍സല്യമായി ഒന്നു പുറത്തേക്ക് കൂട്ടുവാന്‍ നാം എന്നേ അശക്തര്‍ .....!
പൊടുന്നനേ പൊന്തി വരുന്ന കാമത്തേ , എതവളുടെ മുന്നിലും അഴിചിട്ടു തീര്‍ക്കാം ..
എന്നിട്ടിറങ്ങി പൊരാം , മുഖം തേച്ച് മിനുക്കി നടക്കാം .. വലിയ വായില്‍ പറയാം ..
ഒരു നേരമവളേ ഒന്നു പുറത്തേക്ക് കൂട്ടി , കൂടേ നടക്കാന്‍ , അല്ലെങ്കില്‍ ഭോഗിച്ചവളൊട്
ആത്മബന്ധത്തിന് മുതിരുന്ന ചുരുക്കം ആളുകളുണ്ടാകാം .. പക്ഷേ ...?
ഗോപാ .. നന്നായി എഴുതി , അവസ്സാന ഭാഗം കൂടുതല്‍ ഇഷ്ടായി കേട്ടൊ ..
കഥകള്‍ പൂക്കുന്ന ചുവന്ന കണ്ണുകളേ തേടി , വേറിട്ടൊരു യാത്ര സഖേ ..!
ആഴത്തിലുള്ള വായനക്കും അഭിപ്രായത്തിനും വളരെ നന്ദി റിനി
Deleteനല്ല വരികൾക്കും,ചിന്തക്കും എന്റെമാശംസകൾ
ReplyDeleteവായനക്കും അഭിപ്രായത്തിനും വളരെ നന്ദി
Deleteശക്തമായ ഭാഷയില്‍ മനോഹരമായ കവിത.
ReplyDeleteവായനക്കും അഭിപ്രായത്തിനും വളരെ നന്ദി
Deleteകണ്ണുള്ളവർ കാണുന്നില്ല, കാതുള്ളവർ കേൽക്കുന്നില്ല, ശബ്ദമുള്ളവർ മിണ്ടുന്നില്ല, എഴുതാനറിയുന്നവരെങ്കിലും എഴുതട്ടെ. അഭിനന്ദനങ്ങൾ
ReplyDeleteതൂലികയെങ്കിലും മടക്കാതിരിക്കട്ടെ
Deleteവായനക്കും അഭിപ്രായത്തിനും വളരെ നന്ദി
വരികള്‍ കൂരമ്പുകള്‍ ആയി നില്‍ക്കുന്നു സഹോദരാ നല്ല വരികള്‍
ReplyDeleteവായനക്കും അഭിപ്രായത്തിനും വളരെ നന്ദി
Deleteആത്മവിമര്‍ശനം ,,, മറ്റുള്ളവരുടെ കണ്ണുനീരും വേദനയും എഴുതി വിറ്റ് ജീവിക്കുന്ന,അതില്‍ ആഹ്ലാദം കണ്ടെത്തുന്ന നിങ്ങളും ഞാനും അടങ്ങുന്ന എഴുത്തുകാരുടെ ചിന്ത ,,,,നല്ല വരികള്‍ നന്നായി
ReplyDeleteആത്മവിമര്‍ശനം നല്ലത് തന്നെ
Deleteവായനക്കും അഭിപ്രായത്തിനും വളരെ നന്ദി
നല്ല വരികള്‍ ..ആശംസകള്‍ ..!
ReplyDeleteവായനക്കും അഭിപ്രായത്തിനും വളരെ നന്ദി
Deleteകുറുക്കന്‍റെ കൌശലം.....
ReplyDeleteമൂര്‍ച്ചയേറിയ വരികള്‍
ആശംസകള്‍
ഇരകള്‍ ... പല കൂട്ടരുടെ!!!!
ReplyDeleteആശംസകള്‍ ഗോപാ
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി അശ്വതി
Deleteആശംസകൾ
ReplyDeleteവായനക്കും അഭിപ്രായത്തിനും വളരെ നന്ദി ഷാജു
Deleteനന്നായി എഴുതീരിക്കുന്നു. . ഇരയാക്കപ്പെടുന്ന പെണ്ണിന്റെ നൊമ്പരം ആരറിയുന്നു.ആല്ലെങ്കില്‍ ആര്‍ക്കറിയണം .
ReplyDeleteവായനക്കും അഭിപ്രായത്തിനും വളരെ നന്ദി നീലിമ
Deleteപുലിനഖങ്ങളേപ്പറ്റി പറയുക,
ReplyDeleteനിന്റെ അധരങ്ങളില്‍ തിണര്‍ത്തുകിടക്കുന്ന
ദംശനങ്ങളേപ്പറ്റി പറയുക,
വരിക, എന്റെ തൂലികയിലെ കറുത്ത
മഷിയിലേക്ക് നീ ഇറങ്ങി കിടക്കുക.
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി ഷാജഹാന്‍
Deleteപുതിയ യുഗത്തിന്റെ ഈ കച്ചവട കണ്ണുകള്‍ അവതരിപ്പിച്ച രീതി വളരെ ഇഷ്ട്ടമായി..
ReplyDeleteആശംസകള്‍ .. എഴുത്തുകാര
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി വേണുഗോപാല്‍
Deleteവില്‍ക്കപ്പെടട്ടെ,........ വാങ്ങാന്‍ ആളുകളുണ്ടത്രേ!!!!!!!!!!!!!!!!!!!!!!!!!!
ReplyDeleteനന്നായിട്ടുണ്ട് ഗോപാ....
ReplyDeleteഇന്നിന്റെ കഥ, കവിത...
വീണ്ടും വീണ്ടും വില്‍ക്കപ്പെടാന്‍ വേണ്ടി....
"അക്ഷരങ്ങളുടെ വളവുകളില്‍ ബന്ധിച്ച്
ആര്‍ക്കും സംശയം തോന്നാത്തരീതിയില്‍
എനിക്കും നിന്നെ വില്‍ക്കണം."
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി നിത്യ
Deleteഅതിമനോഹരം
ReplyDeleteവായനക്കും അഭിപ്രായത്തിനും വളരെ നന്ദി അബൂതി
Delete"നീ വേട്ടമൃഗവും അവള്‍ ഇരയുമാണ്... "
ReplyDeleteഒരുനാള്‍ വരും..
അന്നെല്ലാ ഇരയും വേട്ടനായ്ക്കളെ വേട്ടയാടും...
ആ ദിവസത്തിന് വേണ്ടി നീ കാത്തിരിക്കുക..
നിന്റെ രോദനം അന്ന് തീര്‍ക്കണം..
എലിയെ പോലെ പതുങ്ങി നിന്ന്,
പുലിയെ പോലെ കുതിച്ചു ചാടണം നീ..
നല്ല വരികള്‍.... ഭാവുകങ്ങള്‍... :)
അതെ ഒരുനാള്‍ വരും
Deleteവായനക്കും അഭിപ്രായത്തിനും വളരെ നന്ദി ഫിറോസ്
ഇരകളെ നിങ്ങള്‍ മഷികളാവുക
ReplyDeleteതൂലികകള്‍ നിറയുക...
ഇരകളെ നിങ്ങള്‍ വാക്കുകളാവുക
കര്‍ണ്ണ പടങ്ങളില്‍ കുത്തിയിറങ്ങുക ....
മനസ്സ് പൊള്ളിക്കുന്ന വരികള്‍ മാഷേ....
ആശംസകള്‍....
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി ഷലീര്‍
Deleteഅക്ഷരങ്ങളുടെ വളവുകളില്‍ ബന്ധിച്ച്
ReplyDeleteആര്‍ക്കും സംശയം തോന്നാത്തരീതിയില്‍
എനിക്കും നിന്നെ വില്‍ക്കണം...!!!
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി കീയെ
Deleteതീഷ്ണമായ വരികള്
ReplyDeleteവായനക്കും അഭിപ്രായത്തിനും വളരെ നന്ദി അനു
Deleteപ്രിയപ്പെട്ട ഗോപാ,
ReplyDeleteനന്നായിട്ടുണ്ട് കവിത.
വളരെ നന്നായി എഴുതി
എല്ലാ ആശംസകളും.
സ്നേഹത്തോടെ,
ഗിരീഷ്
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി ഗിരീഷ്
Deleteനന്നായിരിക്കുന്നു കവിത ആശംസകള്‍
ReplyDeleteവായനക്കും അഭിപ്രായത്തിനും വളരെ നന്ദി രാജീവ്
Deletevalare sakthamaaya varikal..
ReplyDeletecongrats!!
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി മുകില്‍
Deleteഗോപന്‍ ഇതുവരെ എഴുതി ഞാന്‍ വായിച്ചതില്‍ ഏറ്റവും ശക്തമായ വരികള്‍
ReplyDeleteഅജിത്തേട്ടന്റെ ഈ അഭിപ്രായം വളരെ സന്തോഷം നല്‍കുന്നു
Deleteവളരെ നന്ദി
അക്ഷരങ്ങളുടെ വളവുകളില്‍ ബന്ധിച്ച്
ReplyDeleteആര്‍ക്കും സംശയം തോന്നാത്തരീതിയില്‍
എനിക്കും നിന്നെ വില്‍ക്കണം...!!!
ആശംസകൾ
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി അവന്തിക
Deleteഎല്ലാം വിൽക്കുന്നവർ, സ്വയവും. വല്ലാത്ത കാലം. ചിന്തകളെ ഉലയ്ക്കുന്ന വാക്കുകൾ.
ReplyDeleteനന്നായി ഈ കവിത.
എന്താ പറയുക. വളരെ പ്രത്യേകത നിറഞ്ഞ ചിന്തയും വരികലും.
ReplyDeleteകവിതയുടെ പേര് വായിച്ചപ്പോൾ അവസാനം ഇങ്ങനെ ഒരു ടിസ്റ്റ്
ഉണ്ടാകുമെന്ന് കരുതിയില്ല.
അവസാന വരികൾ കൂടുതൽ മനോഹരമാക്കി.
ഒരായിരം അഭിനന്ദനങ്ങൾ
സസ്നേഹം
www.ettavattam.blogspot.com
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി
Deleteബ്ലോഗ് ഇഷ്ടമായി
അതെ, ചുറ്റിലും കഴുകന്മാർ... പാഴ്സികളുടെ ശവപ്പറമ്പിലേതെന്നപോലെ എത്തിക്കാൻ ശവങ്ങളും ആളുകളുമേറെ.! അതെ, ഇന്നിന്റെ കച്ചവടക്കണ്ണുകകൾക്ക് നേരെയുള്ള വജ്രസമാനമായ വാക്കുകൾ... അഭിനന്ദനങ്ങൾ.
ReplyDeleteവായനക്കും അഭിപ്രായത്തിനും വളരെ നന്ദിയും സന്തോഷവും നാമൂസ്
Deleteഈ അന്ഗീകാരത്തിനു വളരെ നന്ദി
ReplyDelete"അക്ഷരങ്ങളുടെ വളവുകളില്‍ ബന്ധിച്ച്
ReplyDeleteആര്‍ക്കും സംശയം തോന്നാത്തരീതിയില്‍
എനിക്കും നിന്നെ വില്‍ക്കണം."
ഹൃദയ സ്പർശിയായ രീതിയിൽ ,ശക്തമായ ഭാഷയിൽ
നിന്ദിതരായ സ്ത്രീകളുടെ ദാരുണ ജീവിതത്തിന്റെ
നേർക്കാഴ്ച നന്നായി അവതരിപ്പിച്ചു.
ആശംസകൾ . kathirukaanakilikal.blogspot.in