തവിട്ടുനിറമുള്ള കുറെ ഇലകള്‍.
കുടിച്ചുതീര്‍ത്ത കൈപ്പുനീരിന്റെ
ചവര്‍പ്പിനാലോ, കരുതിവച്ചതൊക്കെ
നഷ്ടമായതിന്റെ വേദനയാലോ
ഹരിതാഭമകന്ന് ആകെ ശുഷ്ക്കിച്ചിരിക്കുന്നു.
അധികപ്പറ്റായി അവര്‍ ചില്ലകളില്‍
അങ്ങിങ്ങ് തൂങ്ങിക്കിടക്കുന്നു.
അടര്‍ന്നു പോകുന്നില്ലല്ലോ ഇവര്‍
എന്ന് പരിതപിച്ച് വൃക്ഷങ്ങള്‍
ചില്ലകള്‍ കുലുക്കുന്നു .
മുന്‍പേ അടര്‍ന്നുപോയവരല്ലേ
വേരുകളിലൂടെ വീണ്ടും പുനര്‍ജനിക്കുന്നത് ..?
മുന്‍പേ അടര്‍ന്നുപോയവരല്ലേ
ReplyDeleteവേരുകളിലൂടെ വീണ്ടും പുനര്‍ജനിക്കുന്നത് ..?
പ്രിയപ്പെട്ട ഗോപകുമാര്‍,
ReplyDelete"അടര്‍ന്നു പോകുന്നില്ലല്ലോ ഇവര്‍
എന്ന് പരിതപിച്ച് വൃക്ഷങ്ങള്‍
ചില്ലകള്‍ കുലുക്കുന്നു".
അടര്‍ന്നു പോകുന്നവര്‍ വീണ്ടും പുനര്‍ജനിച്ചു കൊണ്ടേ ഇരിക്കുന്നു.
കവിത വളരെ ഇഷ്ടമായി
സ്നേഹത്തോടെ,
ഗിരീഷ്
പുതിയ ഇലകള്‍ കരിയില പുനര്‍ജനിക്കുന്നതു തന്നെ ആയിരിക്കട്ടെ!!!!!!! നല്ല കവിത ഗോപന്‍
ReplyDeleteമനോഹരമായ വരികള്‍ ,അര്‍ത്ഥപൂര്‍ണ്ണം
ReplyDeleteമുന്‍പേ അടര്‍ന്നുപോയവരല്ലേ
ReplyDeleteവേരുകളിലൂടെ വീണ്ടും പുനര്‍ജനിക്കുന്നത് ..?
അതെ .. അവര്‍ തന്നെ പുതിയതിന്‍ ജീവരക്തം
കവിത വളരെ ഇഷ്ടമായി
ശുഭാശംസകള്‍ ........
നല്ല വരികള്‍..ആശംസകള്‍......
ReplyDeleteആഴമുള്ള വരികള്‍ ... നന്നായിരിയ്ക്കുന്നു...
ReplyDeleteഒരു പുനര്‍ജ്ജനി ഇനിയും ആവശ്യമോ...?!!
ReplyDeleteനന്നായിട്ടുണ്ട് ഗോപാ.. ഇഷ്ടമായ്....
ഗോപാ............
ReplyDeleteഞാന്‍ ന്താ പറയാ............
എനിക്ക് കണ്ണ് നിറഞ്ഞു വായിച്ചിട്ട്.
എത്ര ലളിതമായി നീ പറഞ്ഞു!!!!!!
സന്തോഷംണ്ട് ഗോപാ നീയെന്‍റെ ചങ്ങായി ആയേല്.
ഓരോ വരികളോടും ഓരോ വാക്കുകളോടും ഒരുപാട് ഇഷ്ടം.
ഇങ്ങനേയ് എഴുതാവൂട്ടോ.
നല്ലത് വരട്ടെ നിനക്കും നിനക്ക് പ്രിയപ്പെട്ടവര്‍ക്കും.
റീഇന്‍കാര്‍ണേഷന്‍
ReplyDeleteപഴുത്തില വീഴുമ്പോൾ പച്ചില ചിരിക്കും. ചിരിക്കട്ടെ. അവരുടെ ഊഴവും വരുമല്ലോ.ഇന്നു കാണുന്നതെല്ലാം ഇന്നലെയുടെ പുനർജ്ജനികൾ മാത്രം.
ReplyDeleteഅങ്ങനെതന്നെ ആയിരിക്കട്ടെ ....
ReplyDeleteഅടര്‍ന്നു പോകുന്നില്ലല്ലോ ഇവര്‍
ReplyDeleteഎന്ന് പരിതപിച്ച് വൃക്ഷങ്ങള്‍
ചില്ലകള്‍ കുലുക്കുന്നു .
അര്‍ത്ഥമുള്ള വരികള്‍
ആശംസകള്‍
മുന്‍പേ അടര്‍ന്നുപോയവരല്ലേ
ReplyDeleteവേരുകളിലൂടെ വീണ്ടും പുനര്‍ജനിക്കുന്നത് ..?
നല്ല ബിംബങ്ങളിലൂടെ വാക്കുകള്‍ അടുക്കി വെച്ചിരിക്കുന്നു നല്ല ആശയം ആശംസകള്‍
ReplyDelete