നിലാവ്പെയ്യുന്ന താഴ്വര
തേടി ഇറങ്ങിയതാണ്
ചെന്നെത്തിയത് കുടിയിറക്കപ്പെട്ട
ഒരാള്‍ക്കൂട്ടത്തിന്റെ നടുവില്‍.
നിലാവ് പെയ്യുന്ന താഴ്വര
തേടി ഇറങ്ങിയതാണ്
ചെന്നെത്തിയത് കുടിയിറക്കപ്പെട്ട
ഒരാള്‍ക്കൂട്ടത്തിന്റെ നടുവില്‍.
നരച്ച ഒരു വൃക്ഷച്ചുവട്ടില്‍
അര്‍ദ്ധനഗ്നനായ ഒരു വൃദ്ധനിരിപ്പുണ്ട്
കണ്ണില്‍നിറച്ചും പാഴായിപ്പോയ ഒരു
പ്രയത്നത്തിന്റെ നിശബ്ദതയുമായി.
അയാള്‍ നെഞ്ചിലിപ്പോഴും സൂക്ഷിക്കുന്നു
പാരിതോഷികമായി കിട്ടിയ ഒരുവെടിയുണ്ട.
തഴമ്പുവീണ ഒരു പാറപ്പുറത്ത് മറ്റൊരാള്‍
ആണികള്‍ തുളച്ച കൈകള്‍കൊണ്ട്
തലയിലെ മുറിവുകള്‍ തലോടി ഇരിക്കുന്നു
ആര്‍ക്കോവേണ്ടി കുരിശിലേറിയതിന്റെ
ജാള്യതയാല്‍ മുഖം കുനിച്ചാണ് ഇരിപ്പ്.
ചോരമണം മാറാത്ത ഒരു കുരിശ്
അടുതുതന്നെ നിവര്‍ന്നു നില്‍ക്കുന്നു.
ശിഖരങ്ങള്‍ ഒടിഞ്ഞ ബോധിവൃക്ഷത്തിന്റെ
ചുവട്ടില്‍ ഒരാള്‍ ധ്യാനത്തിലാണ്.
ഇറങ്ങിപ്പോന്ന കല്‍പ്പടവുകളെ
ഓര്‍ത്തെടുക്കുവാന്‍ ശ്രമിക്കുകയാണ്.
പണ്ട് രാകിമടക്കിയ വാള്‍ത്തലപ്പുകള്‍
ഇന്ന് ചോരപുരണ്ട് അരികത്തു കിടപ്പുണ്ട്.
പിന്നെയും കുറെ ആള്‍ക്കാര്‍
ആത്മബോധത്തിലൂടെയും ,അറിവിലൂടെയും
പരബ്രഹ്മത്തെ കാണിച്ചുതന്ന ഭിക്ഷുക്കള്‍,
അവര്‍ വിഷണ്ണരായി കണ്ണുകളടച്ചിരിക്കുന്നു.
അക്ഷരങ്ങളില്‍ അഗ്നിപടര്‍ത്തി
അറിവിന്റെ പ്രപഞ്ചംതീര്‍ത്ത കവികള്‍,
അവര്‍ തൂലികമടക്കി മറ്റെന്തൊക്കെയോ ചെയ്യുന്നു.
നിരാലംബര്‍ക്കും, രോഗികള്‍ക്കും സ്നേഹാമൃതം
നിറഞ്ഞ ഹൃദയം പകുത്തുകൊടുത്തവര്‍,
കണ്ണുനീര്‍വറ്റിയ അവര്‍ മൂകരായിരിക്കുന്നു.
ജനിച്ച വര്‍ണ്ണത്തിന്റെ പേരില്‍ തിരസ്കരിക്കപ്പെട്ട
തീണ്ടാരികള്‍ക്കായി ശബ്ദമുയര്‍ത്തിയവര്‍,
നിറംകെട്ട നിഴല്‍ശില്‍പ്പങ്ങളായവര്‍ നില്‍ക്കുന്നു.
സമത്വസുന്ദരലോകം സ്വപ്നംകണ്ട്
വിപ്ലവത്തിനിറങ്ങിയ ചുവന്ന തൊപ്പിക്കാര്‍,
അവരിലോരുവന്റെ തലയില്‍ 51 മുറിവുകള്‍.
വെട്ടിയടര്‍ത്തപ്പെട്ട പച്ചപ്പില്‍ മുഖംപോത്തി-
ക്കരഞ്ഞ പ്രപഞ്ചത്തിന്റെ പ്രണയിതാക്കള്‍,
അവര്‍ പച്ചപ്പിനെ സ്വപ്നം കണ്ടുറങ്ങുന്നു.
പ്രാര്‍ഥനയുടെ തീര്‍ത്ഥജലം വീഴ്ത്തി
മനസ്സിന്റെ മാലിന്യങ്ങള്‍ കഴുകിക്കളഞ്ഞവര്‍,
ഗന്ധകപ്പുകയാലവര്‍ ശ്വാസംകിട്ടാതെ പിടയുന്നു
വികസനം വരുന്നെന്നുചൊല്ലിയൊരു പാതിരായ്ക്ക്
തെരുവില്‍ ഇറക്കിനിര്‍ത്തപ്പെട്ടവര്‍,
പാവങ്ങള്‍ തണലറ്റവിടെത്തന്നെ പകച്ചുനില്‍ക്കുന്നു.
തേടി ഇറങ്ങിയതാണ്
ചെന്നെത്തിയത് കുടിയിറക്കപ്പെട്ട
ഒരാള്‍ക്കൂട്ടത്തിന്റെ നടുവില്‍.
നിലാവ് പെയ്യുന്ന താഴ്വര
തേടി ഇറങ്ങിയതാണ്
ചെന്നെത്തിയത് കുടിയിറക്കപ്പെട്ട
ഒരാള്‍ക്കൂട്ടത്തിന്റെ നടുവില്‍.
നരച്ച ഒരു വൃക്ഷച്ചുവട്ടില്‍
അര്‍ദ്ധനഗ്നനായ ഒരു വൃദ്ധനിരിപ്പുണ്ട്
കണ്ണില്‍നിറച്ചും പാഴായിപ്പോയ ഒരു
പ്രയത്നത്തിന്റെ നിശബ്ദതയുമായി.
അയാള്‍ നെഞ്ചിലിപ്പോഴും സൂക്ഷിക്കുന്നു
പാരിതോഷികമായി കിട്ടിയ ഒരുവെടിയുണ്ട.
തഴമ്പുവീണ ഒരു പാറപ്പുറത്ത് മറ്റൊരാള്‍
ആണികള്‍ തുളച്ച കൈകള്‍കൊണ്ട്
തലയിലെ മുറിവുകള്‍ തലോടി ഇരിക്കുന്നു
ആര്‍ക്കോവേണ്ടി കുരിശിലേറിയതിന്റെ
ജാള്യതയാല്‍ മുഖം കുനിച്ചാണ് ഇരിപ്പ്.
ചോരമണം മാറാത്ത ഒരു കുരിശ്
അടുതുതന്നെ നിവര്‍ന്നു നില്‍ക്കുന്നു.
ശിഖരങ്ങള്‍ ഒടിഞ്ഞ ബോധിവൃക്ഷത്തിന്റെ
ചുവട്ടില്‍ ഒരാള്‍ ധ്യാനത്തിലാണ്.
ഇറങ്ങിപ്പോന്ന കല്‍പ്പടവുകളെ
ഓര്‍ത്തെടുക്കുവാന്‍ ശ്രമിക്കുകയാണ്.
പണ്ട് രാകിമടക്കിയ വാള്‍ത്തലപ്പുകള്‍
ഇന്ന് ചോരപുരണ്ട് അരികത്തു കിടപ്പുണ്ട്.
പിന്നെയും കുറെ ആള്‍ക്കാര്‍
ആത്മബോധത്തിലൂടെയും ,അറിവിലൂടെയും
പരബ്രഹ്മത്തെ കാണിച്ചുതന്ന ഭിക്ഷുക്കള്‍,
അവര്‍ വിഷണ്ണരായി കണ്ണുകളടച്ചിരിക്കുന്നു.
അക്ഷരങ്ങളില്‍ അഗ്നിപടര്‍ത്തി
അറിവിന്റെ പ്രപഞ്ചംതീര്‍ത്ത കവികള്‍,
അവര്‍ തൂലികമടക്കി മറ്റെന്തൊക്കെയോ ചെയ്യുന്നു.
നിരാലംബര്‍ക്കും, രോഗികള്‍ക്കും സ്നേഹാമൃതം
നിറഞ്ഞ ഹൃദയം പകുത്തുകൊടുത്തവര്‍,
കണ്ണുനീര്‍വറ്റിയ അവര്‍ മൂകരായിരിക്കുന്നു.
ജനിച്ച വര്‍ണ്ണത്തിന്റെ പേരില്‍ തിരസ്കരിക്കപ്പെട്ട
തീണ്ടാരികള്‍ക്കായി ശബ്ദമുയര്‍ത്തിയവര്‍,
നിറംകെട്ട നിഴല്‍ശില്‍പ്പങ്ങളായവര്‍ നില്‍ക്കുന്നു.
സമത്വസുന്ദരലോകം സ്വപ്നംകണ്ട്
വിപ്ലവത്തിനിറങ്ങിയ ചുവന്ന തൊപ്പിക്കാര്‍,
അവരിലോരുവന്റെ തലയില്‍ 51 മുറിവുകള്‍.
വെട്ടിയടര്‍ത്തപ്പെട്ട പച്ചപ്പില്‍ മുഖംപോത്തി-
ക്കരഞ്ഞ പ്രപഞ്ചത്തിന്റെ പ്രണയിതാക്കള്‍,
അവര്‍ പച്ചപ്പിനെ സ്വപ്നം കണ്ടുറങ്ങുന്നു.
പ്രാര്‍ഥനയുടെ തീര്‍ത്ഥജലം വീഴ്ത്തി
മനസ്സിന്റെ മാലിന്യങ്ങള്‍ കഴുകിക്കളഞ്ഞവര്‍,
ഗന്ധകപ്പുകയാലവര്‍ ശ്വാസംകിട്ടാതെ പിടയുന്നു
വികസനം വരുന്നെന്നുചൊല്ലിയൊരു പാതിരായ്ക്ക്
തെരുവില്‍ ഇറക്കിനിര്‍ത്തപ്പെട്ടവര്‍,
പാവങ്ങള്‍ തണലറ്റവിടെത്തന്നെ പകച്ചുനില്‍ക്കുന്നു.
എന്റെ കാഴ്ചക്കെത്തുവാനാകാത്തവണ്ണം
നിരന്നു നില്‍ക്കുന്നിവര്‍ കുടിയിറക്കപ്പെട്ടവര്‍.
കുടിലമീലോകത്തിന്‍ ദുരയാല്‍ ചുവടറുക്കപ്പെട്ടവര്‍.
ഒരു ചെറു നൊമ്പരമെന്‍ നെഞ്ചില്‍പ്പിടയുന്നു.
കണ്ണേ മടങ്ങുക ,കണ്ണേ മടങ്ങുക
നിരന്നു നില്‍ക്കുന്നിവര്‍ കുടിയിറക്കപ്പെട്ടവര്‍.
കുടിലമീലോകത്തിന്‍ ദുരയാല്‍ ചുവടറുക്കപ്പെട്ടവര്‍.
ഒരു ചെറു നൊമ്പരമെന്‍ നെഞ്ചില്‍പ്പിടയുന്നു.
കണ്ണേ മടങ്ങുക ,കണ്ണേ മടങ്ങുക
സഹതാപംത്തിന്റെ ചില്ലറ തുട്ടെറിഞ്ഞ്
ReplyDeleteപതിയെ ഞാനും നടക്കട്ടെ ...
കവിത നന്നായി ഗോപന്കുമാര്‍ .
ഈ വരവിനും അഭിപ്രായത്തിനും നന്ദി
Deleteകണ്ണേ മടങ്ങുക ,കണ്ണേ മടങ്ങുക
ReplyDeleteവളരെ നന്ദി നിധീഷ്
Deleteപ്രിയപ്പെട്ട ഗോപകുമാര്‍,
ReplyDeleteകവിത വളരെ വളരെ ഇഷ്ട്ടമായി. അഭിനന്ദനങ്ങള്‍.
സ്നേഹത്തോടെ ,
ഗിരീഷ്
നന്ദി ഗിരീഷ്
Deleteനന്നായിരിക്കുന്നു കവിത.
ReplyDeleteമഹാത്മാക്കള്‍ വിതച്ച വിത്തുകളില്‍ ചിലതിലെങ്കിലും സദ് ഫലങ്ങള്‍
ഉണ്ടാവാതിരിക്കില്ല.
"വികസനം വരുന്നെന്നുചോല്ലിയൊരു പാതിരായ്ക്ക്
തെരുവില്‍ ഇറക്കിനിര്‍ത്തപ്പെട്ടവര്‍,
പവങ്ങള്‍ തണലറ്റവിടെത്തന്നെ പകച്ചുനില്‍ക്കുന്നു." ഇതിലെ അക്ഷരത്തെറ്റുകള്‍
ശ്രദ്ധിക്കുക.അതുപോലെതന്നെ" അയാള്‍ നെഞ്ചില്‍ ഇപ്പോഴും സൂക്ഷിക്കുന്നു "
എന്നതിലെ 'അയാളും'
ആശംസകളോടെ
വളരെ നന്ദി തങ്കപ്പന്‍ സര്‍ വായനക്കും നോട്ടപ്പിശക് ചൂണ്ടിക്കാണിച്ചതിനും
Deleteനന്നായിരിക്കുന്നു
ReplyDeleteനന്ദി അജിത്തെട്ടാ
Deleteപണ്ട് രാകിമടക്കിയ വാള്‍ത്തലപ്പുകള്‍
ReplyDeleteഇന്ന് ചോരപുരണ്ട് അരികത്തു കിടപ്പുണ്ട്.
കണ്ണേ മടങ്ങുക ,കണ്ണേ മടങ്ങുക...
mothathil oru avalokanam nadathiyirikkunnu, kavitha.
വരവിനും അഭിപ്രായത്തിനും വളരെ നന്ദി മുകില്‍
Deleteജനിച്ച വര്‍ണ്ണത്തിന്റെ പേരില്‍ തിരസ്കരിക്കപ്പെട്ട
ReplyDeleteതീണ്ടാരികള്‍ക്കായി ശബ്ദമുയര്‍ത്തിയവര്‍,
നിറംകെട്ട നിഴല്‍ശില്‍പ്പങ്ങളായവര്‍ നില്‍ക്കുന്നു.
ഗോപാ ..വരികള്‍ നന്നായി...കുടിയിറക്കപ്പെട്ടവരുടെ നൊമ്പരങ്ങള്‍ ആഴത്തില്‍ സ്പര്‍ശിക്കുംവണ്ണം എഴുതി... ആശംസകള്‍ട്ടോ ..
അഭിപ്ര്രയത്തിനു വളരെ നന്ദി ആശ
Deleteഗോപാ ...
ReplyDeleteഎന്നത്തേയും പോലെ തീക്ഷ്ണം ...വ്യത്യസ്തം !!!
ഈ വരവിനും അഭിപ്രായത്തിനും നന്ദി കീയ
Deleteകവിത നന്നായി.
ReplyDelete"സമത്വസുന്ദരലോകം സ്വപ്നംകണ്ട്
വിപ്ലവത്തിനിറങ്ങിയ ചുവന്ന തൊപ്പിക്കാര്‍,
അവരിലോരുവന്റെ തലയില്‍ 51 മുറിവുകള്‍."
ഈ വരികൾ പ്രത്യേകിച്ചും ആനുകാലികമായി. ആശംസകൾ
അഭിപ്രായത്തിനു വളരെ നന്ദി
Deleteപ്രിയ സുഹൃത്തേ ,
ReplyDeleteതാങ്കളുടെ ബ്ലോഗ് കുഴല്‍വിളി അഗ്രിഗേറ്ററിന്റെ "ഏറ്റവും പുതിയത് - തരം തിരിക്കാതെ " , "കവിത " എന്നീ വിഭാഗങ്ങളില്‍ ചേര്‍ത്തിട്ടുണ്ട്. കുഴല്‍വിളി അഗ്രിഗേറ്ററിന്റെ ലോഗോ താങ്കളുടെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച് ഞങ്ങളെ സഹായിക്കുമല്ലോ .....
നന്ദി അനീഷ്
Deleteതുടക്കം നന്നായി
ReplyDeleteപിന്നീട് വല്ലാതെ വാചാലമായിപ്പോയി
കുറച്ചുകൂടി ശ്രദ്ധിച്ചാൽ ഏറെ നന്നാവും
ഈ വരവിനും അഭിപ്രായത്തിനും നന്ദി
Deleteതാങ്കളുടെ നിര്‍ദേശം ശ്രദ്ധിക്കാം
nalla kavitha
ReplyDeleteഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി സിന്ധു
Deleteഒത്തിരി ഇഷ്ടമായി... ഇനിയും നന്നായി എഴുതണം...
ReplyDeleteവളരെ നന്ദി അനിയ
Deleteപ്രാര്‍ഥനയുടെ തീര്‍ത്ഥജലം വീഴ്ത്തി
ReplyDeleteമനസ്സിന്റെ മാലിന്യങ്ങള്‍ കഴുകിക്കളഞ്ഞവര്‍,
ഗന്ധകപ്പുകയാലവര്‍ ശ്വാസംകിട്ടാതെ പിടയുന്നു
ഈ വരികള്‍ വല്ലാതെ സ്പര്‍ശിച്ചു . നന്നായി എഴുതി. ആശംസകള്‍ @PRAVAAHINY
ഈ വരവിനും അഭിപ്രായത്തിനു വളരെ നന്ദി
Deleteസത്തുക്കള്‍ അനുഭവിച്ച യാതനകള്‍ ,പീഡാനുഭവങ്ങള്‍ ....എല്ലാം ഇന്നും നല്ല മനുഷ്യര്‍ അഭിമുഖീകരിക്കുന്നു.നമയുടെ വഴിത്താരകളില്‍ നല്ലൊരു കവിത സുരഭിലമാകുന്നുണ്ട്.അഭിനന്ദനങ്ങള്‍ !
ReplyDeleteകവിത ഏറെ ഇഷ്ടമായി ഗോപാ. അഭിനന്ദനങ്ങള്‍
ReplyDeleteവളരെ നന്ദി ഈ വായനക്ക്
Deleteനിയ്ക്കും ഇഷ്ടായി ട്ടൊ..നന്നായിരിക്കുന്നു..
ReplyDeleteആശംസകൾ.,!
നിയ്ക്കും ഇഷ്ടായീട്ടോ ഈ വരവും വായനയും
Deleteഅനിലന്‍ പറഞ്ഞതിനുതാഴെ ഞാനും ഒരൊപ്പ് ചാര്‍ത്തുന്നു.
ReplyDeleteവരവിനു നന്ദി , അഭിപ്രായം ഗൌരവമായി ഉള്‍ക്കൊണ്ടിരിക്കുന്നു
Deleteഅനിലന്‍ പറഞ്ഞതിനുതാഴെ ഞാനും ഒരൊപ്പ് ചാര്‍ത്തുന്നു.
ReplyDeleteവര്‍ത്താമാന കാല സമൂഹത്തിനു നേരെ മുഖം നോക്കുന്ന കവിത ,,നന്നായിരിക്കുന്നു .
ReplyDeleteആദ്യമായുള്ള ഈ വരവിനു നന്ദി
Deleteനന്നായി പറഞ്ഞു, കവിതയായി
ReplyDeleteഅഭിപരായത്തിനു വളരെയേറെ നന്ദി
Delete