ഭ്രാന്തിലേക്കുള്ള
ദൂരം വളരെ നേര്‍ത്തതാണ്
അതിന്റെ
പുറംതോട് ആമയുടേതുപോലെ അല്ല
മുറ്റിയിട്ടില്ലാത്ത
മുട്ടയുടേതിനും,
നിമിഷങ്ങളില്‍
പൊലിയുന്ന
കുമിളയുടേതിനും സമമാണ് .
ഭ്രാന്തിന്റെ നിറം ഇരുളിനേപ്പോലെ കറുത്തിട്ടല്ല
ജ്വലിക്കുന്ന
അഗ്നിപോലെ കടുത്തതും,
ഉദിച്ചുയരുന്ന
സൂര്യന്റെതുപോലെ ശാന്തവുമാണ്.
അതിന്റെസംഗീതം
ശ്രുതിവലിച്ചുകെട്ടിയ വീണയുടേതല്ല
അക്ഷരങ്ങളില്ലാതെ
പാടുന്ന കുയിലിന്റെതുപോലെയും,
നിര്‍ത്താതെ
കരയുന്ന ചീവീടിന്റെതുപോലെയുമാണ്.
'ഭ്രാന്ത്' അതെപ്പോഴും കൂടെത്തന്നെയുണ്ട്.
ഉറങ്ങുമ്പോള്‍
സ്വപ്നത്തില്‍വന്ന് ഒളിച്ചുനോക്കാറുണ്ട്
ഉണര്‍ന്നിരിക്കുമ്പോള്‍
പിന്നില്‍ ഒളിച്ചുനില്‍ക്കാറുണ്ട്
ചിരിക്കുമ്പോള്‍
കൂടെ പൊട്ടിച്ചിരിക്കാറുണ്ട്
കരയുമ്പോള്‍
പൊട്ടിക്കരഞ്ഞ് കൂടെത്തന്നെയുണ്ട്
പറയുന്ന
വാക്കുകളില്‍ വഴിപിഴച്ച് എങ്ങോട്ടോ പോകും
ചിന്തകളില്‍
ലക്ഷ്യങ്ങളില്ലാതെ കാടുകയറും
മോഹങ്ങളില്‍
അതിരുകളില്ലാതെ പായും
കാമനകളില്‍
വന്യതയോടെ കുതറിയോടും
കടിഞ്ഞാണുണ്ടെങ്കിലും
ഈ കുതിര അശാന്തനാണ്.
ഭ്രാന്തിലേക്കുള്ള
ദൂരം നേര്‍ത്തതും, മൃദുലവുമാണ്.
അത്
തമോദ്വാരതിലെക്കുള്ള യാത്രപോലെയാണ്
ഭാരമില്ലാതെ, രൂപമില്ലാതെ ,ഗന്ധമില്ലാതെ, നിറമില്ലാതെ
പരമാണുവിന്റെ
പരമാംശത്തിലേക്ക് ചുരുങ്ങുന്ന മാറ്റം.
പിന്നെ
'മനസ്സ്' അകംപുറം കാണാവുന്ന വെറും പുറംതോട്.
അതിനുള്ളില്‍
ശാന്തമായ ഒരു ശൂന്യാകാശം
അവിടെ
വികാരങ്ങള്‍ ഭാരമില്ലാതെ പറന്നുനടക്കും
നൂല്‍ പൊട്ടിയ പട്ടങ്ങള്‍ പോലെ.
തമോദ്വാരത്തിന്റെ
വക്കില്‍ നില്‍ക്കുന്ന എന്നെ
നീ
എന്തുവിളിക്കും ഭ്രാന്തനെന്നോ,
അതോ....?
വികാരങ്ങള്‍ ഭാരമില്ലാതെ പറന്നുനടക്കും
ReplyDeleteനൂല്‍ പൊട്ടിയ പട്ടങ്ങള്‍ പോലെ.
ആശംസകള്‍
വായനക്കും അഭിപ്രായത്തിനും നന്ദി
Deleteഞാന്‍ നിന്നെ ഭ്രാന്തനായ ഗോപാ എന്ന് വേണമെങ്കില്‍ വിളിക്കാം.
ReplyDeleteനിന്‍റെ ഈ പ്രാന്ത് കൊള്ളാം ട്ടോ ഗോപാ!!!!!
ചില വാക്കുകളെ ചില വാചകങ്ങളെ എനിക്കിഷ്ടായി.
വിളിച്ചോളൂ പ്രാന്തി
Deleteവായനക്കും അഭിപ്രായത്തിനും നന്ദി
പ്രിയപ്പെട്ട ഗോപകുമാര്‍,
ReplyDeleteവളരെ നന്നായി വരികള്‍. എല്ലാവര്‍ക്കും ഉണ്ട് ഭ്രാന്ത്.
സ്നേഹത്തോടെ,
ഗിരീഷ്
വായനക്കും അഭിപ്രായത്തിനും നന്ദി
Deleteഭ്രാന്തനായാലും വേണ്ടില്ല നാറാണത്തു ഭ്രാന്തനെ പൊലെയാവണം..!!
ReplyDeleteആശംസകല്‍ ഗോപാ..
അതെ രാജീവ്
Deleteവായനക്കും അഭിപ്രായത്തിനും നന്ദി
ശാന്തമായ ഒരു ശൂന്യാകാശം
ReplyDeleteഅവിടെ വികാരങ്ങള്‍ ഭാരമില്ലാതെ പറന്നുനടക്കും
നൂല്‍ പൊട്ടിയ പട്ടങ്ങള്‍ പോലെ.
വായനക്കും അഭിപ്രായത്തിനും നന്ദി സതീശന്‍
Deleteആരാണ് ഭ്രാന്തന്‍?
ReplyDeleteആരാണ് ഭ്രാന്തില്ലാത്തവന്‍?
വായനക്കും അഭിപ്രായത്തിനും നന്ദി അജിതേട്ട
Deleteചിന്തകളില്‍ ലക്ഷ്യങ്ങളില്ലാതെ കാടുകയറും
ReplyDeleteമോഹങ്ങളില്‍ അതിരുകളില്ലാതെ പായും
കാമനകളില്‍ വന്യതയോടെ കുതറിയോടും
ഈ വരികള്‍ ഒത്തിരി ഇഷ്ടായി...ഗോപന്റെ ഈ ഭ്രാന്ത് നന്നായിട്ടോ... പിന്നെ മുറ്റിയിട്ടില്ലാത്ത മുട്ട എനിക്കങ്ങു ബോധിച്ചുട്ടോ...മനസ്സെന്ന ശൂന്യാകാശം കാറുംകോളുമായി പെയ്യാന്‍ വെമ്പുന്നു...
അപ്പൊ ആശംസകളും ശുഭാരാത്രിയും...
വായനക്കും അഭിപ്രായത്തിനും നന്ദി ആശ
Deleteകവിത ഇഷ്ടമായി ഗോപാ .
ReplyDeleteവായനക്കും അഭിപ്രായത്തിനും നന്ദി അശ്വതി
Deleteവെറുതെയല്ല എനിക്ക് ഭ്രാന്താണെന്ന് ഇടയ്ക്കിടെ തോന്നുന്നത്...
ReplyDeleteഏപ്പോഴും കൂടെയുള്ള ഈ ഭ്രാന്തിനെ താലോലിച്ചു കൊണ്ട് പറയുമ്പോള്‍ വെറുമൊരു ഭ്രാന്തന്റെ ജലപനങ്ങള്‍ എന്ന് കരുതേണ്ട.. നന്നായിട്ടുണ്ട്.. കുറച്ചുകൂടി നനാക്കാമായിരുന്നു എന്നും തോന്നി!
വായനക്കും അഭിപ്രായത്തിനും നന്ദി നിത്യ
Deleteനിര്‍ദേശം അടുത്തതില്‍ നോക്കാം
നൂല്‍ പൊട്ടിയ പട്ടം പോലെ പറന്നു നടക്കാന്‍ നമ്മളെല്ലാം ആഗ്രഹിക്കുന്നില്ലേ, നല്ല കവിത, ആശംസകള്‍ ഗോപാ
ReplyDeleteവായനക്കും അഭിപ്രായത്തിനും നന്ദി ഷീലാജി
Delete.... ശാന്തമായ ഒരു ശൂന്യാകാശം
ReplyDeleteഅവിടെ വികാരങ്ങള്‍ ഭാരമില്ലാതെ പറന്നുനടക്കും
നൂല്‍ പൊട്ടിയ പട്ടങ്ങള്‍ പോലെ.
തമോദ്വാരത്തിന്റെ വക്കില്‍ നില്‍ക്കുന്ന എന്നെ
നീ എന്തുവിളിക്കും ഭ്രാന്തനെന്നോ, അതോ....?
നല്ല വരികള്‍
ആശംസകളോടെ
അസ്രുസ്
ആദ്യമ്മയുള്ള ഈ വരവിനും അഭിപ്രായത്തിനും നന്ദി അസ്രുസ്
Deleteസത്യത്തിൽ നമ്മുടെയൊക്കെ ഉള്ളിൽ നാം അറിയാത്ത ഒരു ഭ്രാന്തൻ ഒളിച്ചിരിപ്പില്ലേ ?. കവിത നന്നായി. ഭാവുകങൾ
ReplyDeleteവായനക്കും അഭിപ്രായത്തിനും നന്ദി സര്‍
DeleteNannnayirikkunnu
ReplyDeleteആദ്യമ്മയുള്ള ഈ വരവിനും അഭിപ്രായത്തിനും നന്ദി അനൂപ്
Delete