വിറങ്ങലിച്ച ഒരു ശവം
തെരുവില്‍ കിടക്കുന്നു
ഇവന്‍ ആരുടെയോ മകന്‍
ആരുടെയോ കാമുകന്‍
ആരുടെയോ അച്ഛന്‍
കണ്ണുകള്‍ തുറിച്ചിട്ടുണ്ട്
ചുണ്ടിന്റെ ഇടത്തേ കോണില്‍
ഒരു ചിരി ഉറങ്ങി കിടക്കുന്നു
രക്ത പങ്കിലമായ ശിരസില്‍
ഉറുമ്പുകള്‍ എന്തോ തിരയുന്നു
ചുരുട്ടിപ്പിടിച്ച അവന്റെ കയ്യില്‍
പിശാചിന്റെ കഴുത്തില്‍ നിന്നും പറിച്ച
ദൈവത്തിന്റെ പടമുള്ള ലോക്കറ്റ്
പോക്കറ്റില്‍ നിന്നും തെറിച്ചുവീണ
ഡയറിയില്‍ വിപ്ലവ ഗീതികള്‍ കുറിച്ചിരിക്കുന്നു
കാലില്‍ കുരുക്കിട്ട പോലെ ഒരു താലിച്ചരട്
നല്ല കാഴ്ച്ച തന്നെ
എല്ലാ അനാഥശവങ്ങള്‍ക്കും പറഞ്ഞിട്ടുള്ള
അതേ സുന്ദരമായ കാഴ്ച്ച
കാഴ്ചകള്‍ തേടി അലയുന്ന കണ്ണുകള്‍
കൃത്യമൊരു അകലം പാലിച്ചു ചുറ്റും നില്‍പ്പുണ്ട്
അടുത്തുള്ള മരത്തില്‍ ഒരു ബലികാക്ക
മാംസം കൊതിച്ചു നോക്കി ഇരിക്കുന്നു
പൊടുന്നനെ തെരുവ് നിശബ്ദമാകുന്നു
ശവംതീനികളുടെ ഒരു വലിയ കൂട്ടം
മരിച്ചവനരുകിലേക്ക് പാഞ്ഞടുക്കുന്നു
അവര്‍ അവനെ തിരിച്ചറിയാന്‍ ശ്രമം തുടങ്ങുന്നു
ഒരുവന്‍ അവന്റെ പിളര്‍ന്ന ശിരസില്‍
നിന്നും തെറിച്ചുവീണ ചിന്തകളെ
വിശകലനം ചെയ്തു നോക്കുന്നു
തുറിച്ച അവന്റെ കണ്ണുകളില്‍
ഉറഞ്ഞുകിടക്കുന്ന കാഴ്ച്ചകളിലേക്ക്
ഒരുവന്‍ ഭൂതക്കണ്ണാടി വയ്ക്കുന്നു
ചങ്ങലക്കെട്ടില്‍ കുരിങ്ങിക്കിടക്കുന്ന
നാവ് അറുത്തെടുത്തു ഒരുവന്‍
അതില്‍ മരിച്ചുകിടക്കുന്ന വാക്കുകളില്‍
അവന്റെ മേല്‍വിലാസം തിരയുന്നു
ഹൃദയം പിളര്‍ത്തി നോക്കിയവന്
കിട്ടിയത് ആര്‍ക്കോ പകുത്തു
കൊടുത്തതിന്റെ കുറെ സാക്ഷ്യപത്രങ്ങള്‍
തിരിച്ചറിയാനാവാതെ വന്നപ്പോള്‍
അവര്‍ അവന് ഒരു പുതിയ പേര് നല്‍കി
'ജനാധിപത്യം'
പിന്നെ അവര്‍ ആശവം വെട്ടിനുറുക്കി
ഐസിട്ട പല പെട്ടികളിലാക്കി
വായൂകടക്കാത്ത ആ വെളുത്ത
മന്ദിരത്തിലേക്ക് യാത്രയായി
അനാഥശവങ്ങള്‍ പോകേണ്ടിടത്തെക്ക് തന്നെ
അപ്പോഴേക്കും അവന്‍ മരിച്ചു കിടന്നിടത്ത്
ഇലകള്‍ ഇല്ലാത്ത മെലിഞ്ഞ
വൃക്ഷങ്ങള്‍ വളര്‍ന്നു തുടങ്ങിയിരുന്നു
പൂക്കുവാനും കായ്ക്കുവാനും കഴിവ്
നഷ്ടപ്പെട്ട കുറെ മെലിഞ്ഞ വൃക്ഷങ്ങള്‍
തെരുവില്‍ കിടക്കുന്നു
ഇവന്‍ ആരുടെയോ മകന്‍
ആരുടെയോ കാമുകന്‍
ആരുടെയോ അച്ഛന്‍
കണ്ണുകള്‍ തുറിച്ചിട്ടുണ്ട്
ചുണ്ടിന്റെ ഇടത്തേ കോണില്‍
ഒരു ചിരി ഉറങ്ങി കിടക്കുന്നു
രക്ത പങ്കിലമായ ശിരസില്‍
ഉറുമ്പുകള്‍ എന്തോ തിരയുന്നു
ചുരുട്ടിപ്പിടിച്ച അവന്റെ കയ്യില്‍
പിശാചിന്റെ കഴുത്തില്‍ നിന്നും പറിച്ച
ദൈവത്തിന്റെ പടമുള്ള ലോക്കറ്റ്
പോക്കറ്റില്‍ നിന്നും തെറിച്ചുവീണ
ഡയറിയില്‍ വിപ്ലവ ഗീതികള്‍ കുറിച്ചിരിക്കുന്നു
കാലില്‍ കുരുക്കിട്ട പോലെ ഒരു താലിച്ചരട്
നല്ല കാഴ്ച്ച തന്നെ
എല്ലാ അനാഥശവങ്ങള്‍ക്കും പറഞ്ഞിട്ടുള്ള
അതേ സുന്ദരമായ കാഴ്ച്ച
കാഴ്ചകള്‍ തേടി അലയുന്ന കണ്ണുകള്‍
കൃത്യമൊരു അകലം പാലിച്ചു ചുറ്റും നില്‍പ്പുണ്ട്
അടുത്തുള്ള മരത്തില്‍ ഒരു ബലികാക്ക
മാംസം കൊതിച്ചു നോക്കി ഇരിക്കുന്നു
പൊടുന്നനെ തെരുവ് നിശബ്ദമാകുന്നു
ശവംതീനികളുടെ ഒരു വലിയ കൂട്ടം
മരിച്ചവനരുകിലേക്ക് പാഞ്ഞടുക്കുന്നു
അവര്‍ അവനെ തിരിച്ചറിയാന്‍ ശ്രമം തുടങ്ങുന്നു
ഒരുവന്‍ അവന്റെ പിളര്‍ന്ന ശിരസില്‍
നിന്നും തെറിച്ചുവീണ ചിന്തകളെ
വിശകലനം ചെയ്തു നോക്കുന്നു
തുറിച്ച അവന്റെ കണ്ണുകളില്‍
ഉറഞ്ഞുകിടക്കുന്ന കാഴ്ച്ചകളിലേക്ക്
ഒരുവന്‍ ഭൂതക്കണ്ണാടി വയ്ക്കുന്നു
ചങ്ങലക്കെട്ടില്‍ കുരിങ്ങിക്കിടക്കുന്ന
നാവ് അറുത്തെടുത്തു ഒരുവന്‍
അതില്‍ മരിച്ചുകിടക്കുന്ന വാക്കുകളില്‍
അവന്റെ മേല്‍വിലാസം തിരയുന്നു
ഹൃദയം പിളര്‍ത്തി നോക്കിയവന്
കിട്ടിയത് ആര്‍ക്കോ പകുത്തു
കൊടുത്തതിന്റെ കുറെ സാക്ഷ്യപത്രങ്ങള്‍
തിരിച്ചറിയാനാവാതെ വന്നപ്പോള്‍
അവര്‍ അവന് ഒരു പുതിയ പേര് നല്‍കി
'ജനാധിപത്യം'
പിന്നെ അവര്‍ ആശവം വെട്ടിനുറുക്കി
ഐസിട്ട പല പെട്ടികളിലാക്കി
വായൂകടക്കാത്ത ആ വെളുത്ത
മന്ദിരത്തിലേക്ക് യാത്രയായി
അനാഥശവങ്ങള്‍ പോകേണ്ടിടത്തെക്ക് തന്നെ
അപ്പോഴേക്കും അവന്‍ മരിച്ചു കിടന്നിടത്ത്
ഇലകള്‍ ഇല്ലാത്ത മെലിഞ്ഞ
വൃക്ഷങ്ങള്‍ വളര്‍ന്നു തുടങ്ങിയിരുന്നു
പൂക്കുവാനും കായ്ക്കുവാനും കഴിവ്
നഷ്ടപ്പെട്ട കുറെ മെലിഞ്ഞ വൃക്ഷങ്ങള്‍