"ലോകാ സമസ്താ സുഖിനോഭവന്തു"

Tuesday, July 3, 2012

ഫെമിനിസ്റ്റായ രാധ

മയില്‍പ്പീലികള്‍ രാധാമാധവം
രചിക്കുമ്പോള്‍ പതിനാറായിരം
പതിവൃതകള്‍ തിരസ്ക്രിതര്‍
കണ്ണാ നിന്‍ പ്രണയമെനിക്കിന്നു
കനല്‍ ചൂടുപോലെ തീക്ഷ്ണം
നിന്‍ മോഹാംബരത്തില്‍
മരിച്ചവര്‍ എന്‍ സോദരികള്‍
നിന്‍ പുഞ്ചിരിത്തേന്‍ കണം
കയ്പ്പുനീര്‍ തുള്ളിയാകുന്നുവോ
നിന്‍ ചുംബനങ്ങളെല്ലാം 
നാഗ ദംശനങ്ങളാകുന്നുവോ
നിന്‍ കരലാളനത്താല്‍
തളിര്‍ത്തിരുന്നെങ്ങിലും ഞാന്‍
ഇന്ന് ഓര്‍ത്തുപോകുന്നു
പൂക്കാലം കാത്തു കാത്തിരുന്നു
മരിച്ചോരാ പുല്‍ച്ചെടികളെ
ഏതോ കാറ്റിന്റെ  കരള്‍നീറി
ഒഴുകുന്ന പാട്ടില്‍ നമ്മുടെ
പ്രണയം വര്‍ണ്ണിച്ചതാര്
കാറ്റിന്റെ നൊമ്പരമേറ്റുപാടുന്ന
 രാക്കിളികളെ  മറന്നതാര്
മുരളിഗാനത്തില്‍ നിന്ന്
മുക്തിയില്ലാതലയുന്നതാര്
അറിയുന്നുവോ കണ്ണാ നീ
ഈ വൃന്ദാവന വീഥിയിലെ
കണ്ണുനീര്‍  തടങ്ങളെ
കാത്തു കൊള്ളുക  നീ
തന്നെയീ കണ്ണീര്‍ മൈനകളെ 
ചേര്‍ത്ത് കൊള്ളുക നിന്‍
മുരളിയിലീ തേങ്ങലുകള്‍
യാത്രയാകുന്നു രാധ ഞാന്‍
നിന്‍ ഓര്‍മയില്‍ നിന്നോരുമാത്രയെങ്കിലും

8 comments:

  1. വായിച്ചു....വേര്‍പാട്...
    ആശംസകള്‍

    ReplyDelete
    Replies
    1. വന്നതിനും വായിച്ചതിനും
      വളരെ നന്ദി സോണി

      Delete
  2. രാധാമാധവം പുതുഭാവം

    ReplyDelete
  3. തളിര്‍ത്തിരുന്നെങ്ങിലും ഞാന്‍
    ഇന്ന് ഓര്‍ത്തുപോകുന്നു
    പൂക്കാലം കാത്തു കാത്തിരുന്നു
    മരിച്ചോരാ പുല്‍ച്ചെടികളെ
    Good work..........

    ReplyDelete
  4. നന്നായിരിക്കുന്നു.. നന്നായി എഴുതി

    ReplyDelete
  5. നന്നായിരിക്കുന്നു....

    ReplyDelete
  6. അഭിപ്രായങ്ങല്‍ക്കെല്ലാം വളരെ നന്ദി

    ReplyDelete
  7. ആഹാ ഇഷ്ടമായല്ലോ പുണ്യാളനു ഇതും , പിന്നെ ഞാന്‍ അങ്ങ് കൂടെ കൂടുവാ കേട്ടോ വീണ്ടും വീണ്ടും വരുവാന്‍ വായിക്കുവാന്‍ @ PUNYAVAALAN

    ReplyDelete

Thank you