ഒരു മഴയോ, കാറ്റോ
അടര്‍ന്ന് വീണാല്‍
കവിതയുടെ വരികളില്‍
നിന്നെ വരച്ചുവച്ച്
ഞാന്‍ നെടുവീര്‍പ്പിടാറുണ്ട്.
ഓര്‍മ്മകളാം മിന്നാമിന്നികള്‍
രാവിന്റെ കറുത്ത ആകാശത്ത്
പാറി പറക്കുമ്പോള്‍
നിന്റെ നക്ഷത്ര കണ്ണുകളിലേക്കു-
ഞാന്‍ ഇല്ലാതാകാറുണ്ട്.
രക്തം പെയ്യിച്ച് സിരകളിലേക്ക്
ഊളിയിടുന്ന മോഹങ്ങളെ
കടുംകുരുക്കില്‍ കെട്ടി കാവലിരിക്കാറുണ്ട്.
മോഹഭംഗത്തിന്‍ വെള്ളിടിക്കുലുക്കത്തില്‍
നിശബ്ദശാഖിയായ് നിന്നിലേക്കടരുമ്പോള്‍
നീ പലപ്പോഴും പറഞ്ഞുകേട്ടിട്ടുണ്ട് ,
ചില ജീവിതങ്ങള്‍
ഇങ്ങനെയൊക്കെയാണെന്ന്.
ധ്രുവങ്ങളുടെ പ്രണയവും, വിരഹവും
കടലായിത്തീര്‍ന്ന കഥയും
നീ പറഞ്ഞു തന്നിട്ടുണ്ട്.
എങ്കിലും നീ പറയുംപോലെ
മരണമായ് നിന്നെ മറക്കുവതെങ്ങനെ.?
നിന്നെ ഞാന്‍ എന്റെ സിരകളില്‍
പച്ചകുത്തിയിട്ടുപോയില്ലേ...!
എങ്കിലും നീ പറയുംപോലെ
ReplyDeleteമരണമായ് നിന്നെ മറക്കുവതെങ്ങനെ.?
നിന്നെ ഞാന്‍ എന്റെ സിരകളില്‍
പച്ചകുത്തിയിട്ടുപോയില്ലേ...!
ലളിതം സുന്ദരം .
ReplyDeleteനന്നായി ഗോപൻ
ചില ജീവിതങ്ങള്‍..............
ReplyDeleteഎങ്കിലും നീ പറയുംപോലെ
ReplyDeleteമരണമായ് നിന്നെ മറക്കുവതെങ്ങനെ.?
നിന്നെ ഞാന്‍ എന്റെ സിരകളില്‍
പച്ചകുത്തിയിട്ടുപോയില്ലേ...!
നല്ല വരികള്‍
ആശംസകള്‍
ആത്മാവിനോട് ചേര്‍ന്ന്നില്‍ക്കട്ടെ, ആത്മബന്ധങ്ങള്‍ ഉണ്ടാവട്ടെ.....
ReplyDeleteനല്ല കവിത .ഇഷ്ട്ടായി.
ReplyDeleteനല്ല വരികള്‍.... ..
ReplyDeleteഓര്‍മ്മകളാം മിന്നാമിന്നികള്‍
ReplyDeleteരാവിന്റെ കറുത്ത ആകാശത്ത്
പാറി പറക്കുമ്പോള്‍
നിന്റെ നക്ഷത്ര കണ്ണുകളിലേക്കു-
ഞാന്‍ ഇല്ലാതാകാറുണ്ട്.
രക്തം പെയ്യിച്ച് സിരകളിലേക്ക്
ഊളിയിടുന്ന മോഹങ്ങളെ
കടുംകുരുക്കില്‍ കെട്ടി കാവലിരിക്കാറുണ്ട്.
ഇങ്ങനേയും ചില ജീവിതങ്ങള്‍....
ReplyDeleteലളിതമായൊരു കവിത
ReplyDeleteആഴമുള്ളതും
പച്ചകുത്തിയിട്ട ചില നോവുകള്‍ ഒരിക്കലും മാഞ്ഞുപോവില്ല....
ReplyDeleteനല്ല കവിത......
ആത്മാവിൽ അലിഞ്ഞതിനെ മായ്ക്കാൻ കഴിയില്ല .വിരഹവും പ്രണയവും തമ്മിൽ ഇഴചേർന്നിരിക്കുന്നു
ReplyDeleteകവിതക്കപ്പുറത്തു ഇതൊരു വായനയാണ് ....മനസ്സിന്റെ !
ReplyDeleteകൊള്ളാം ..ഇഷ്ടമായി ഒരുപാട്
അസ്രൂസാശംസകള്‍
http://asrusworld.blogspot.com/
എങ്കിലും നീ പറയുംപോലെ
ReplyDeleteമരണമായ് നിന്നെ മറക്കുവതെങ്ങനെ.?
നിന്നെ ഞാന്‍ എന്റെ സിരകളില്‍
പച്ചകുത്തിയിട്ടുപോയില്ലേ...!
ഗംഭീരമായി, ആഴവും പരപ്പുമുള്ള വരികള്‍. അര്‍ത്ഥ സമ്പുഷ്ടം.
ReplyDeleteആശംസകള്‍.
നല്ല വരികൾ
ReplyDelete
ReplyDeleteഒരിക്കൽക്കൂടി വായിക്കാൻ തോന്നിപ്പിക്കുന്ന കവിത. ആശംസകൾ
മരണമായ് നിന്നെ മറക്കുവതെങ്ങനെ.?
ReplyDeleteനിന്നെ ഞാന്‍ എന്റെ സിരകളില്‍
പച്ചകുത്തിയിട്ടുപോയില്ലേ...!
orupaadu nalla varikal.... njaan engane kaanathe poyi ithrayum naal??