"ലോകാ സമസ്താ സുഖിനോഭവന്തു"

Tuesday, May 28, 2013

പിശക്

Painting By : Diego Rivera, The flower carrier (1935)















തുന്നിച്ചേര്‍ക്കാന്‍ വിട്ടുപോയ
എന്റെ ആകാശത്തിലെ
നക്ഷത്രങ്ങള്‍ എല്ലാം
കളവുപോയിരിക്കുന്നു.
എന്റെ നോട്ടപ്പിശകാണന്ന്
അവള്‍ക്ക്  പരാതി,
പക്ഷെ എനിക്കറിയാം
അവളിലേക്കുള്ള വഴി
വരച്ചുതീര്‍ക്കുന്ന തിരക്കില്‍
വിട്ടു പോയതാണന്ന്.



42 comments:

  1. അവളുടെ പരാതി തീരില്ല, കാരണം അമ്പിളി മാമനും പിറകിൽ പിന്നെയും എന്തോ ഉണ്ടെന്നു അവളുടെ കണ്ണുകൾ അപ്പോഴും കളി പറഞ്ഞുകൊണ്ടിരിക്കും നമ്മൾ അവളുടെ കണ്ണിലെ നക്ഷത്രം എണ്ണി ഒടുങ്ങും

    പ്രപഞ്ച സത്യം നന്നായി പറഞ്ഞു ആശംസകൾ

    ReplyDelete
    Replies
    1. അതെ ബൈജു
      ആദ്യമായുള്ള ഈ വരവിനും അഭിപ്രായത്തിനും നന്ദി

      Delete
  2. ജീവിതത്തിന്റെ ഏറ്റിറക്കങ്ങളില്‍ , നിലപാടുകള്‍ക്ക് ചിലപ്പൊള്‍
    സ്ഥാനമുണ്ടാകില്ല , മനസ്സുകള്‍ എപ്പൊഴും ആഗ്രഹിക്കുക
    നമ്മുടെ തിളക്കമുള്ള പലതുമാകും , ഒരു തിരി തെളിച്ച്
    അരികിലേക്കെത്താന്‍ നാം പാടു പെടുമ്പൊഴും
    അവര്‍ തേടുക സ്വപ്നങ്ങളിലേ മാണിക്യകല്ലുകളാകും..
    നാം പരാജിതരെന്നില്ല , നമ്മേ അറിയുവാന്‍ അവര്‍ പരാജയപെടുന്നുവെന്നുമാകാം ..!
    എത്ര നേടിയാലും ഒരു പിശക് മതി പരാതിയുടെ കെട്ടുകളഴിക്കാന്‍ ..
    ഒരു ബിന്ദുവില്‍ നിന്നും പലതിലേക്ക് ഒഴുകുന്ന വരികള്‍ ഗോപാ
    സ്നേഹാശംസകള്‍ ..

    ReplyDelete
    Replies
    1. വാ മൂടാത്ത പരാതിപ്പെട്ടികള്‍ ആകുന്നു ജീവിതം
      ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി റിനി

      Delete
  3. പ്രതീക്ഷയുടെ നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തിന്റെ അനന്തസാധ്യത ആശംസിക്കുന്നു...

    ReplyDelete
    Replies
    1. ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി ബെന്‍ജി

      Delete
  4. കിട്ടിയത് മറക്കുക ... കിട്ടാത്തതിനെക്കുറിച്ച് പറയുക , പരാതി പറഞ്ഞ് പറഞ്ഞ് നല്ല കാലം തീർക്കുക .

    ReplyDelete
    Replies
    1. :)
      ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി നിദീഷ്

      Delete
  5. akasathe veendum thunni cherkkuka...

    ReplyDelete
    Replies
    1. ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി അനു രാജ്

      Delete
  6. നഷ്ടപ്പെട്ടതിനെക്കുറിച്ചു ദുഖിക്കണം.അവ പ്രകാശം പരത്തുന്ന നക്ഷത്രങ്ങളായിരുന്നു.

    ReplyDelete
    Replies
    1. :)
      ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി മുഹമ്മദ്‌ അറങ്ങാട്ടുകര

      Delete
  7. നോട്ടപ്പിശകാണ് ഏറ്റവും വലിയ പിശക് കേട്ടൊ ഗോപൻ

    ReplyDelete
    Replies
    1. :)
      ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി മുരളി

      Delete
  8. 'അവളി'ലേക്കുള്ള വഴി തേടും ത്വരയില്‍
    കാത്തുവെച്ച 'നക്ഷത്രങ്ങള്‍' പൊഴിഞ്ഞു പോകുന്നു.
    നന്നായിരിക്കുന്നു ആശംസകള്‍

    ReplyDelete
    Replies
    1. ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി തങ്കപ്പന്‍ സര്‍

      Delete
  9. മേലാൽ ഇത്തരം നോട്ടപ്പിശക്‌ ഉണ്ടാവില്ലെന്ന്‌ ഉറപ്പ്‌. ആശംസകൾ

    ReplyDelete
    Replies
    1. :)
      ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി മധുസുദനന്‍ സര്‍

      Delete
  10. ഒട്ടും പിശകില്ല

    ReplyDelete
    Replies
    1. അജിതെട്ടന്‍ പറഞ്ഞാല്‍ ഒക്കെ
      ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി

      Delete
  11. Replies
    1. ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി നീലിമ

      Delete
  12. എനിക്കീവരികള്‍ ഒത്തിരി ഇഷ്ടമായി......

    ReplyDelete
    Replies
    1. ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി പ്രദീപ്‌

      Delete
  13. ചെറിയ കവിതയാണെങ്കിലും, നല്ല വരികള്‍

    ReplyDelete
    Replies
    1. ആദ്യമായുള്ള ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി മോഹന്‍

      Delete
  14. പിശുക്കിയാണ് പറഞ്ഞതെങ്കിലും പിശകൊന്നും പറയാനില്ല.

    ReplyDelete
    Replies
    1. പിശകില്യാച്ചാ പിശുക്കിയാലും കുഴപ്പമില്ല അല്ലെ
      ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി നാമൂസ്

      Delete
  15. അതു പുള്ളിക്കാരത്തിക്കുമറിയാം.അറിയാത്ത ഭാവത്തിൽ പരാതി പറയുന്നതാവാം.കാരണം,പരാതിയ്ക്കു പിന്നാലെയല്ലേ പരിഭവം വിളമ്പാനാവൂ.അപ്പോഴല്ലേ തിരികെ വിളമ്പുന്ന സ്നേഹം കൂടുതൽ മധുരതരമാവൂ.ഏത്..?

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. അങ്ങനെയും ആകാം അല്ലെ
      ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി സൌഗന്ധികം

      Delete
  16. നല്ല വരികള്‍..

    ReplyDelete
    Replies
    1. ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി മുബി

      Delete
  17. കടിച്ചതും ഇല്ല പിടിച്ചതും ഇല്ല എന്നായോ ഗോപാ?
    പിന്നെ ലക്‌ഷ്യം നേടാൻ ശ്രമിക്കുമ്പോൾ അറിയാതെ പോകുന്നുണ്ട് നാമെല്ലാം പലതും..

    നല്ല വരികൾ ..ഇഷ്ടായി :)

    ReplyDelete
    Replies
    1. കടിച്ചതും ഇല്ല പിടിച്ചതും ഇല്ല, പിടിക്കാന്‍ ചെന്നതും ഇല്ലാണ്ടായോ...?

      ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി കീയു

      Delete
  18. ചെറിയ ചിന്ത വലിയ കാര്യങ്ങള്‍ ...

    ReplyDelete
    Replies
    1. ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി

      Delete
  19. watch Malayalam news, dramas and your favorite Tv Channels ONline on Internet Live at.
    http://alltvchannels.net/malayalam-channels

    ReplyDelete
    Replies
    1. വന്നിരുന്നു കണ്ടിരുന്നു

      Delete
  20. "ലോകം ലോകം
    അതൊരു മാന്ത്രിക കളിപ്പാട്ടം
    കിട്ടിയാല്‍ വെറും മണ്ണ്‌
    നഷ്ടപ്പെട്ടാലോ സ്വര്‍ണം"

    പെട്ടെന്ന്‌ ഈ വരികള്‍ ഓര്‍മ്മ വന്നു.

    ReplyDelete
    Replies
    1. ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി വിനോദ്

      Delete
  21. ഈ ദളങ്ങളില്‍ തൊട്ടു നോക്കി ഞാന്‍, കണ്ടേനിറ്റു
    തേന്‍ കണം, നുകര്‍ന്നുള്ളു ശുദ്ധമാക്കുവാന്‍ പോരും...

    ReplyDelete
    Replies
    1. മനോഹരമായ ഈ വരികള്‍ക്ക് ഒരുപാട് നന്ദി ഷാജി
      ആശംസകള്‍

      Delete

Thank you