കരയുക നീയൊരു പുഴയായെങ്കിലും
ഉള്ളിലൊരു സാഗരം ഉറഞ്ഞിരിപ്പെന്നാല്‍
ചിരിക്കണം നീയൊരു ചെറു താരമായെങ്കിലും
ചിത്തത്തിലൊരു നിലാവ് ഒളിച്ചിരിപ്പെന്നാല്‍
പ്രണയമഴ നീയൊന്നു നനഞ്ഞെന്നാല്‍
ഒഴുകുക തിരിച്ചൊരു മഞ്ഞുകണമായെങ്കിലും
ഉറക്കെപ്പറയുകൊരു വാക്കെങ്കിലും സത്യമായി
നിന്നിലൊരു സത്യബോധ കടലിരമ്പിയാല്‍
കരമൊന്നെങ്കിലും നീട്ടുക നീ മടിയാതെ
കിതയ്ക്കുമായിരം കരങ്ങള്‍ നിന്നിലേക്കാഞ്ഞാല്‍
വിശപ്പറിയാതെ നീ ഉറങ്ങുമ്പോള്‍, കരുതുക
വിയര്‍ക്കും വയറിനായി ഒരുമണി അരിയെങ്ങിലും
ഗോപുരങ്ങളിലന്തിയുറങ്ങുമ്പോള്‍ സ്വപ്നമായെങ്കിലും
ഒരുകുടത്തണല്‍ തെരുവിന്റെ മക്കള്‍ക്കായ്
തരുശാഖികളെല്ലാം വെട്ടി പണമായടുക്കുംപോള്‍
ഒരു പാഴ് മുളക്കെങ്കിലും അല്പം തീര്‍ഥം കൊടുക്കുക
കരയും കടലും മലിനമാക്കുമ്പോള്‍ നിന്‍
കുഞ്ഞിന്‍ പിടക്കുന്ന കണ്ണുകള്‍ ഓര്‍ക്കുക
അമൃതാം മുലപ്പാല്‍ ആവോളം നുകര്‍ന നീ
കരുതുകൊരല്പം തുളസീതീര്‍ഥമെങ്കിലും അമ്മക്കായ്
പിച്ച നടത്തിച്ച നിന്‍ താതന്റെ കാലിടറുമ്പോള്‍
കരുണയുള്ളൊരു നോട്ടമെങ്കിലും ബാക്കി നല്‍കുക
നിന്നിലേക്കുതന്നെ തിരിഞ്ഞൊന്നു നോക്കുക നീ
ഒരു ചോദ്യമെങ്കിലും ഉറക്കെ ചോദിക്കുക
ചുടലച്ചിതയിലെക്കുള്ള നിന്‍ യാത്രയില്‍
ഒരു വിങ്ങലെങ്കിലും നിന്നെ അനുഗമിക്കട്ടെ
ഉള്ളിലൊരു സാഗരം ഉറഞ്ഞിരിപ്പെന്നാല്‍
ചിരിക്കണം നീയൊരു ചെറു താരമായെങ്കിലും
ചിത്തത്തിലൊരു നിലാവ് ഒളിച്ചിരിപ്പെന്നാല്‍
പ്രണയമഴ നീയൊന്നു നനഞ്ഞെന്നാല്‍
ഒഴുകുക തിരിച്ചൊരു മഞ്ഞുകണമായെങ്കിലും
ഉറക്കെപ്പറയുകൊരു വാക്കെങ്കിലും സത്യമായി
നിന്നിലൊരു സത്യബോധ കടലിരമ്പിയാല്‍
കരമൊന്നെങ്കിലും നീട്ടുക നീ മടിയാതെ
കിതയ്ക്കുമായിരം കരങ്ങള്‍ നിന്നിലേക്കാഞ്ഞാല്‍
വിശപ്പറിയാതെ നീ ഉറങ്ങുമ്പോള്‍, കരുതുക
വിയര്‍ക്കും വയറിനായി ഒരുമണി അരിയെങ്ങിലും
ഗോപുരങ്ങളിലന്തിയുറങ്ങുമ്പോള്‍ സ്വപ്നമായെങ്കിലും
ഒരുകുടത്തണല്‍ തെരുവിന്റെ മക്കള്‍ക്കായ്
തരുശാഖികളെല്ലാം വെട്ടി പണമായടുക്കുംപോള്‍
ഒരു പാഴ് മുളക്കെങ്കിലും അല്പം തീര്‍ഥം കൊടുക്കുക
കരയും കടലും മലിനമാക്കുമ്പോള്‍ നിന്‍
കുഞ്ഞിന്‍ പിടക്കുന്ന കണ്ണുകള്‍ ഓര്‍ക്കുക
അമൃതാം മുലപ്പാല്‍ ആവോളം നുകര്‍ന നീ
കരുതുകൊരല്പം തുളസീതീര്‍ഥമെങ്കിലും അമ്മക്കായ്
പിച്ച നടത്തിച്ച നിന്‍ താതന്റെ കാലിടറുമ്പോള്‍
കരുണയുള്ളൊരു നോട്ടമെങ്കിലും ബാക്കി നല്‍കുക
നിന്നിലേക്കുതന്നെ തിരിഞ്ഞൊന്നു നോക്കുക നീ
ഒരു ചോദ്യമെങ്കിലും ഉറക്കെ ചോദിക്കുക
ചുടലച്ചിതയിലെക്കുള്ള നിന്‍ യാത്രയില്‍
ഒരു വിങ്ങലെങ്കിലും നിന്നെ അനുഗമിക്കട്ടെ
ഒരു വേള തിരിഞ്ഞുനോക്കുവാന്‍ നമുക്കാവട്ടെ
ReplyDeleteവന്നതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി
Deleteചുടലച്ചിതയിലെക്കുള്ള നിന്‍ യാത്രയില്‍
ReplyDeleteഒരു വിങ്ങലെങ്കിലും നിന്നെ അനുഗമിക്കട്ടെ.......കറക്റ്റ്
വളരെ നന്ദി
Deleteസദാചാരനിഷ്ഠ പരിപാലിക്കുന്നതിന്‍റെ മഹത്വം ഉദ്ഘോഷിക്കുന്ന കവിത!
ReplyDeleteനന്നായിരിക്കുന്നു.ആശംസകള്‍
നന്നായിരിക്കുന്നു ഗോപന്‍... പലപ്പോഴും നമ്മള്‍ മറക്കുന്ന, അല്ല മനപ്പൂര്‍വ്വം മറക്കുന്ന കാര്യങ്ങള്‍....
ReplyDeleteവളരെ നന്ദി
Deletei like it
ReplyDeleteഅഭിപ്രായത്തിനു വളരെ നന്ദി .
Delete