നാം നമുക്ക് ചുറ്റും തീര്‍ക്കുന്ന ഒരു ലോകമുണ്ട്
അവിടെ ബീഡിപ്പുകയും,രതിക്രീഡയും ,
ചോരമണവുമാണെങ്കിലും
നാം അതിനെ സ്വര്‍ഗ്ഗമെന്ന് വിളിക്കാറുണ്ട് .
നാം നമ്മെത്തന്നെ എടുത്തുകിടത്തുന്ന
ചില ആഴുക്കുചാലുകളുണ്ട്
ഗംഗയെന്നും,യമുനയെന്നും,സരസ്വതി-
യെന്നും നാം അതിനെ വിളിച്ചേക്കാം.
പിശാചിനേക്കാള്‍ വികൃതമായി
നാം നമ്മെ വരക്കാറുണ്ട്,
അതിന് ദൈവത്തിന്റെ പര്യായങ്ങള്‍
കൊടുത്ത് ഉല്‍ക്രിഷ്ടമെന്നു പറയാറുമുണ്ട്
നിറംതേച്ച് വൈകൃതങ്ങള്‍ മറച്ച
വാക്കുകള്‍ നാം കൊടുക്കാറുണ്ട്,
അതിനെയാണ് നാം സൗഹൃതമെന്നും,
അനുകമ്പയെന്നും പറയാറ് .
ചിരിയുടെ പിന്നാമ്പുറത്ത് ഞെരിഞ്ഞിലുകള്‍
വിതറി നാം ഇരപിടിക്കാറുണ്ട്,
അതിനെ നാം സ്നേഹമെന്ന
ഒറ്റവാക്കിലാണ് പറയുക.
എന്‍റെ അശുദ്ധിയിലേക്ക് മരണ തീര്‍ഥം
പൊഴിയും വരെ ഇവിടെ ഞാന്‍ ഇല്ലായിരുന്നു,
ഇത്, എന്റെ മരണത്തിന്റെ നാലാം ദിവസം.
അനുശോചനങ്ങള്‍ക്കും, ആചാരങ്ങള്‍ക്കും
ശേഷം എന്റെ ശവം എനിക്ക്
തിരികെ കിട്ടിയ ദിവസം.
ഇനി ഞാന്‍ ഇതിനെ എന്റെ
പ്രീയപ്പെട്ട പിരാനകള്‍ക്ക്
ആവോളം ഭോഗിക്കുവാന്‍ എറിഞ്ഞുകൊടുക്കും.
സങ്കോചമില്ലാതെ അത്
അവര്‍ക്കിടയില്‍ ഒഴുകിനടക്കും.
ഭിക്ഷയാചിച്ചലഞ്ഞ ബാല്യത്തോടും,
നിഷേധിയായ കൌമാരത്തോടും,
നിസ്സംഗനായ ക്ഷുഭിതയൌവ്വനത്തോടും,
പരിചയമില്ലാത്ത എന്റെ വാര്‍ദ്ധക്യത്തോടും
അങ്ങനെ ഞാന്‍ പ്രതികാരം വീട്ടും.
ഇനിയും, ഒരു പുനര്‍ജ്ജന്മം നിഷേധിച്ച്
മോക്ഷത്തിലേക്ക് പറക്കുന്ന ആത്മാവിന്
പിരാനകളുടെ മുഖത്തെ കൂര്‍ത്ത പല്ലിന്റെ
പുഞ്ചിരി മാത്രം ഒരു മറുപടി.
അവിടെ ബീഡിപ്പുകയും,രതിക്രീഡയും ,
ചോരമണവുമാണെങ്കിലും
നാം അതിനെ സ്വര്‍ഗ്ഗമെന്ന് വിളിക്കാറുണ്ട് .
നാം നമ്മെത്തന്നെ എടുത്തുകിടത്തുന്ന
ചില ആഴുക്കുചാലുകളുണ്ട്
ഗംഗയെന്നും,യമുനയെന്നും,സരസ്വതി-
യെന്നും നാം അതിനെ വിളിച്ചേക്കാം.
പിശാചിനേക്കാള്‍ വികൃതമായി
നാം നമ്മെ വരക്കാറുണ്ട്,
അതിന് ദൈവത്തിന്റെ പര്യായങ്ങള്‍
കൊടുത്ത് ഉല്‍ക്രിഷ്ടമെന്നു പറയാറുമുണ്ട്
നിറംതേച്ച് വൈകൃതങ്ങള്‍ മറച്ച
വാക്കുകള്‍ നാം കൊടുക്കാറുണ്ട്,
അതിനെയാണ് നാം സൗഹൃതമെന്നും,
അനുകമ്പയെന്നും പറയാറ് .
ചിരിയുടെ പിന്നാമ്പുറത്ത് ഞെരിഞ്ഞിലുകള്‍
വിതറി നാം ഇരപിടിക്കാറുണ്ട്,
അതിനെ നാം സ്നേഹമെന്ന
ഒറ്റവാക്കിലാണ് പറയുക.
എന്‍റെ അശുദ്ധിയിലേക്ക് മരണ തീര്‍ഥം
പൊഴിയും വരെ ഇവിടെ ഞാന്‍ ഇല്ലായിരുന്നു,
ഇത്, എന്റെ മരണത്തിന്റെ നാലാം ദിവസം.
അനുശോചനങ്ങള്‍ക്കും, ആചാരങ്ങള്‍ക്കും
ശേഷം എന്റെ ശവം എനിക്ക്
തിരികെ കിട്ടിയ ദിവസം.
ഇനി ഞാന്‍ ഇതിനെ എന്റെ
പ്രീയപ്പെട്ട പിരാനകള്‍ക്ക്
ആവോളം ഭോഗിക്കുവാന്‍ എറിഞ്ഞുകൊടുക്കും.
സങ്കോചമില്ലാതെ അത്
അവര്‍ക്കിടയില്‍ ഒഴുകിനടക്കും.
ഭിക്ഷയാചിച്ചലഞ്ഞ ബാല്യത്തോടും,
നിഷേധിയായ കൌമാരത്തോടും,
നിസ്സംഗനായ ക്ഷുഭിതയൌവ്വനത്തോടും,
പരിചയമില്ലാത്ത എന്റെ വാര്‍ദ്ധക്യത്തോടും
അങ്ങനെ ഞാന്‍ പ്രതികാരം വീട്ടും.
ഇനിയും, ഒരു പുനര്‍ജ്ജന്മം നിഷേധിച്ച്
മോക്ഷത്തിലേക്ക് പറക്കുന്ന ആത്മാവിന്
പിരാനകളുടെ മുഖത്തെ കൂര്‍ത്ത പല്ലിന്റെ
പുഞ്ചിരി മാത്രം ഒരു മറുപടി.
പിരാനകളുടെ വല്ലാത്ത ചിരി
ReplyDeleteനല്ല കവിത ഇഷ്ടമായി ഗോപാ
ReplyDeleteവ്യത്യസ്തമായ കവിത.. ഭാവുകങ്ങള്‍...:)
ReplyDeleteപിരാനകളുടെ പുഞ്ചിരിയിലൂടെ മോക്ഷപ്രാപ്തി .......
ReplyDeleteപ്രിയപ്പെട്ട ഗോപകുമാര്‍,
ReplyDeleteഎല്ലാവരും കണ്ടില്ലാ എന്ന് നടിക്കുന്ന ലോകത്തിന്റെ നേര്‍ക്കാഴ്ച
കവിത വളരെ നന്നായി
സ്നേഹത്തോടെ,
ഗിരീഷ്
നന്നായിരിക്കുന്നു കവിത
ReplyDeleteആശംസകള്‍
കവിത നന്നായി.. വേറിട്ട വിഷയം...
ReplyDeleteനല്ല കവിത.അര്‍ത്തവത്തായ വരികള്‍
ReplyDeleteഗോപാ എനിക്കേറെ ഇഷ്ടമായി.
ReplyDeleteശക്തമീ വരികള്‍ സഖേ ..
ReplyDeleteഇത്തിരി നാളുകള്‍ക്ക് ശേഷം ..
വരികള്‍ക്കിടയില്‍ ഊര്‍ജ്ജം കണ്ടു ഗോപാ ..
നാം സൃഷ്ടിക്കുന്ന നമ്മുടെ ലോകം
മറ്റ് കണ്ണുകള്‍ക്ക് നരകത്തൊട് സമമെങ്കിലും
നമ്മുക്കത് സ്വര്‍ഗ്ഗം തന്നെ , പൂകുവാന്‍ മനസ്സ് തുടിക്കും ..
പ്രവാസിയേ പൊലെ .. എനിക്കേറേ ഇഷ്ടമായീ ബിംബങ്ങള്‍ ..
പുണ്യമെന്നും , ആര്‍ദ്രേന്നും , ഭക്തിയെന്നും , സ്നേഹമെന്നും
പെരിട്ടു വിളിക്കുന്ന നേരുകളുടെ മറുപുറം ..
നിമിഷ നേരം കൊണ്ട് എല്ലാം വിഴുങ്ങുന്ന
പിരാനകളുടെ ലൊകം , അവരിലൂടെ ഒഴുകി ഒഴുകി
പൂര്‍വ്വ ജന്മത്തിലെത്താം ..
ഹൃദയത്തില്‍ നിന്നും അഭിനന്ദനങ്ങള്‍ ..
നന്നായി കവിത. ഗോപാ..!!
ReplyDelete