"ലോകാ സമസ്താ സുഖിനോഭവന്തു"

Sunday, October 7, 2012

എന്റെ അച്ഛന്‍

അച്ഛനെനിക്കൊരു രൂപമില്ലാത്ത ശബ്ദം
ഫോണിന്റെ അങ്ങേത്തലക്കല്‍ മുഴങ്ങുന്ന ശബ്ദം.
കണികണ്ടുണരാന്‍ കിടക്കകരുകിലെ ചിത്രം
അമ്മ നെഞ്ചോടുചേര്‍ത്ത്‌ കണ്ണീര്‍വീഴ്ത്തുന്ന ചിത്രം.
മുത്തശ്ശിക്കെന്നും വാത്സല്യക്കണ്ണുനീരാണെന്റെയച്ഛന്‍
ദൂരയാണച്ഛന്‍ അങ്ങുദൂരെ കടലിനുമക്കരെ.
ഉറക്കത്തിലെന്നും ഉണരാറുണ്ടുഞാന്‍ അച്ഛനെക്കണ്ട്‌.
സ്വപ്നത്തിലച്ഛന്‍ എനിക്കുവെറും  ശബ്ദമല്ല
വാത്സല്യത്തിന്‍ വന്‍തിരപോലൊരു  ദൈവരൂപം

ഇന്നലെ ഞങ്ങളീ തൊടിയിലാകെ ഓടിക്കളിച്ചു
ചിന്നിച്ചിതറുന്ന ചാറ്റല്‍മഴ നനഞ്ഞു നടന്നു
മറുപാട്ടുകേട്ട്  പിണങ്ങിപ്പറന്നുപോം കുയിലിനെ
കളിയാക്കി ഞങ്ങള്‍ ആര്‍ത്തുചിരിച്ചു .
പൂവിനെ മുത്തിപ്പറക്കുന്ന തുമ്പിയെ കല്ലെടുപ്പിച്ചു.
അണ്ണാറക്കണ്ണന്റെ പള്ളുപറച്ചില്‍ കേട്ടുചിരിച്ചു.
തവളകള്‍ക്കൊപ്പമീ  കുളത്തില്‍ മുങ്ങാങ്കുഴിയിട്ടു.
പരല്‍മീനിനെ കണ്ണിവലത്തോര്‍ത്തില്‍ കൊരിപ്പിടിച്ചു.
തേന്മാവിന്‍കൊമ്പത്തെ ഊഞ്ഞാലില്‍ ചില്ലാട്ടം പറന്നു.
ദൂരെമറയുന്ന സൂര്യനെ നോക്കി പുഴയുടെ-
തീരത്തെ വെള്ളാരംമണലിലിരുന്നു.
അന്തിതിരിതെളിച്ച് അമ്മവന്നു വിളിച്ചപ്പോള്‍
കാലും മുഖവും കഴുകി  രാമനാമം ജപിച്ചു.
പിന്നെയച്ഛന്റെ  ഉരുളവാങ്ങിക്കഴിച്ച്  വയറുനിറച്ചു.
ആ നെഞ്ചില്‍ക്കിടന്ന് നക്ഷത്രങ്ങളെ എണ്ണിക്കളിച്ചു.
അമ്പിളിമാമന്റെ കണ്ണില്‍നോക്കി കഥകള്‍പറഞ്ഞു.
പിന്നെയച്ഛന്റെ മാറിലെ താരാട്ടിന്റെയീണം
എന്റെ മിഴികളില്‍ നിദ്രയായി വന്നു മയങ്ങും.
സ്വപ്നങ്ങളെ  സുന്ദരസ്വപ്നങ്ങളെ..... 
എന്നെനിക്കാകുമാ നെഞ്ചിന്റെ ചൂടേറ്റൊരു  കുഞ്ഞുറക്കം.
ആ നെഞ്ചിന്റെ ചൂടേറ്റൊരു കുഞ്ഞുറക്കം.

28 comments:

  1. കൊള്ളാട്ടോ ....
    ആദ്യം ഞാന്‍ ഒന്ന് സംശയിച്ചു .. ചില വരികള്‍ സംശയം ഉണ്ടാക്കി

    ....
    ഫോണിന്റെ അങ്ങേത്തലക്കല്‍ മുഴങ്ങുന്ന ശബ്ദം.
    അമ്മ നെഞ്ചോടുചേര്‍ത്ത്‌ കണ്ണീര്‍വീഴ്ത്തുന്ന ചിത്രം.
    ദൂരയാണച്ഛന്‍ അങ്ങുദൂരെ കടലിനുമക്കരെ.

    ReplyDelete
    Replies
    1. ശബ്ദം മാത്രമായ കുറെ അച്ഛന്‍മാര്‍ പ്രവാസത്തിന്റെ തുരുത്തില്‍ ജീവിക്കുന്നുണ്ട്

      അഭിപ്രായത്തിന് വളരെ നന്ദി

      Delete
  2. തലയില്‍ കൈവച്ചച്ഛന്‍ നല്കിയോരനുഗ്രഹമിന്നും കൂട്ടായിരിക്കുമ്പോള്‍..
    അമൃതായച്ഛന്‍ നല്കിയോരുരുള സ്വന്തമാക്കിയമ്മയെ നോക്കി ചിരിക്കുമ്പോള്‍..
    ഒരുവേള ഞാനൊരു കൊച്ചുകുഞ്ഞായെന്നച്ഛന്‍റെ നെഞ്ചോട് ചേര്‍ന്നാ താരാട്ട് കേട്ടെങ്കില്‍..
    ജന്മം പുണ്യമെന്നച്ഛാ നിന്‍ മകനായി പിറന്നതില്‍..

    ഏറെ ഇഷ്ടായി ഈ കവിത.. സ്നേഹവാത്സല്യത്തില്‍ നിറഞ്ഞൊഴുകിയ പോലെ...

    ReplyDelete
    Replies
    1. ആ വാത്സല്യത്തിന് പകരമായി മറ്റൊന്നില്ല

      അഭിപ്രായത്തിന് വളരെ നന്ദി

      Delete
  3. പ്രവാസത്തിന്റെ തുരുത്തുകളില്‍ പെട്ടുപൊയ
    പിതാവിന്റെ സ്നേഹചൂട് കിട്ടാതെ പൊകുന്നവന്റെ വ്യഥ ..
    ഇടക്കെപ്പൊഴോ .. വിധിയുടെ അനിവാര്യതയില്‍ പൊലിഞ്ഞു
    പൊയ പിതാവിന്റെ മുഖവും വരികളിലൂടെ തൊട്ടു ...
    " കിട്ടാതെ പൊകുന്ന പലതും , ഒരിക്കലും നമ്മുക്ക്
    തിരികേ കൊന്റു വരാനാകില്ല , കടന്നു പൊകുന്നൊരൊ
    കാലത്തിനും പിന്നീട് ഒരു തിരിച്ച് പൊക്കില്ലല്ലൊ .. അല്ലേ ..
    ആ നെഞ്ചിന്‍ ചൂടേറ്റ് കഴിയുവാന്‍ എല്ലാ മക്കള്‍ക്കും ആകട്ടെ ..
    സ്നേഹാശംസ്കള്‍ ..

    ReplyDelete
    Replies
    1. എന്റെ മനസ്സിലെ ചിന്തകള്‍ അതേപോലെതന്നെ മനസ്സിലാക്കാന്‍ റിനിക്ക് സാധിച്ചു എന്നറിഞ്ഞതില്‍ വളരെയേറെ നന്ദി

      മകളുടെ ഓര്‍മ്മയും, അച്ഛന്റെ വേര്‍പാടിന്റെ നൊമ്പരവും തന്നെയായിരുന്നു മനസ്സില്‍

      Delete
  4. ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന കവിത.
    ആശംസകള്‍

    ReplyDelete
    Replies
    1. അഭിപ്രായത്തിന് വളരെ നന്ദി സര്‍

      Delete
  5. അച്ഛനും അമ്മയുമൊക്കെ നഷ്ടപെട്ടവര്‍ക്കെ അതിന്റെ വേദന മനസ്സിലാവു. ആ വേദന, വിങ്ങല്‍എനിക്കറിയാം. കവിത നന്നായി ഗോപാ.

    ReplyDelete
    Replies
    1. ആ നഷ്ട്ടങ്ങള്‍ക്ക് പകരം വെക്കാന്‍ മറ്റൊന്നില്ല

      വായനക്ക് വളരെ നന്ദി

      Delete
  6. This comment has been removed by the author.

    ReplyDelete
  7. പ്രിയപ്പെട്ട ഗോപകുമാര്‍,

    അച്ഛനെയാണെനിക്കിഷ്ട്ടം

    അമ്മയോടതിലേറെയിഷ്ട്ടം

    ഇവര്‍ക്കിടയിലൊതുങ്ങുമെന്‍ ലോകം

    എത്ര എത്ര സുന്ദരം... മനോഹരം....

    അവരില്ലാത്തൊരു ലോകമോ വെറും ശുന്യം.

    കവിത വളരെ വളരെ ഇഷ്ട്ടമായി.

    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. വായനക്കും താങ്കളുടെ വരികള്‍ക്കും വളരെ നന്ദി

      Delete
  8. ഒരായിരം നന്മയുടെ വിളനിലമാണ് അച്ഛൻ.

    ReplyDelete
    Replies
    1. ആദ്യമായുള്ള ഈ വരവിനും അഭിപ്രായത്തിനും നന്ദി

      Delete
  9. കവിത നന്നായി. ആശംസകള്‍.

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി അശ്വതി

      Delete
  10. dear Gopan...
    അമ്മയെ കുറിച്ച് ധാരാളം കവിതകള്‍ പിറക്കാറുണ്ട് . എന്തെന്നറിയില്ല അച്ഛനെ കുറിച്ച് അപൂര്‍വ്വം.
    വളരെ നന്നായി ഈ കവിത. ആശംസകള്‍

    ReplyDelete
    Replies
    1. രണ്ടുപേരും തുല്ല്യ പ്രാധാന്യമുള്ളവര്‍ തന്നെ

      ആദ്യമായുള്ള ഈ വരവിനും അഭിപ്രായത്തിനും നന്ദി

      Delete
  11. ആദ്യമായുള്ള ഈ വരവിനും അഭിപ്രായത്തിനും നന്ദി

    ReplyDelete
  12. കവിത വായിച്ചു.
    പിതൃസ്നേഹം തുളുമ്പുന്ന ഈ കവിത എനിക്ക്‌ വളരെ ഇഷ്ടമായി. ഒരു വേള ഞാൻ എന്റെ അച്ഛനേയും ഓർത്തുപോയി. നന്ദി. ആശംസകൾ

    ReplyDelete
    Replies
    1. ഈ വരവിനും വായനക്കും വളരെയേറെ നന്ദി സര്‍

      Delete
  13. Ente Achanum ...!!!

    Manoharam, Ashamsakal...!!!

    ReplyDelete
    Replies
    1. ഈ വായനക്ക് വളരെ നന്ദി

      Delete
  14. Hello from France
    I am very happy to welcome you!
    Your blog has been accepted in ASIA INDIA a minute!
    We ask you to follow the blog "Directory"
    Following our blog will gives you twice as many possibilities of visits to your blog!
    Thank you for your understanding.
    On the right side, in the "green list", you will find all the countries and if you click them, you will find the names of blogs from that Country.
    Invite your friends to join us in the "directory"!
    The creation of this new blog "directory" allows a rapprochement between different countries, a knowledge of different cultures and a sharing of different traditions, passions, fashion, paintings, crafts, cooking,
    photography and poetry. So you will be able to find in different countries other people with passions similar to your ones.
    We are fortunate to be on the Blogspot platform that offers the opportunity to speak to the world.
    The more people will join, the more opportunities everyone will have. And yes, I confess, I need people to know this blog!
    You are in some way the Ambassador of this blog in your Country.
    This is not a personal blog, I created it for all to enjoy.
    SO, you also have to make it known to your contacts and friends in your blog domain: the success of this blog depends on all Participants.
    So, during your next comments with your friends, ask them to come in the 'Directory' by writing in your comments:
    *** I am in the directory come join me! ***
    You want this directory to become more important? Help me to make it grow up!
    Your blog is in the list Europe TURKEY and I hope this list will grow very quickly
    Regards
    Chris
    We ask that you follow our blog and place a badge of your choice on your blog, in order to introduce the "directory" to your friends.
    http://nsm05.casimages.com/img/2012/07/12/12071211040212502810092867.gif
    http://nsm05.casimages.com/img/2012/03/19/120319072128505749603643.gif
    http://nsm05.casimages.com/img/2012/03/24/1203240217091250289621842.png
    http://nsm05.casimages.com/img/2012/03/28/120328020518505749640557.gif
    http://nsm05.casimages.com/img/2012/03/26/1203260602581250289633006.gif

    If you want me to know the blog of your friends, send me their urls which allows a special badge in the list of your country
    I see that you know many people in your country, you can try to get them in the directory?

    ReplyDelete
  15. സ്വപ്നങ്ങളെ സുന്ദരസ്വപ്നങ്ങളെ.....
    എന്നെനിക്കാകുമാ നെഞ്ചിന്റെ ചൂടേറ്റൊരു കുഞ്ഞുറക്കം.
    ആ നെഞ്ചിന്റെ ചൂടേറ്റൊരു കുഞ്ഞുറക്കം...

    വരികള്‍ നന്നായി...

    നഷ്ടപ്പെടലിന്റെ വിതുമ്പലുകള്‍ എന്നും തീരാവേദനയാണ്... ആ അനുഭവത്തിന്റെ വേവിലൂടെ കടന്നു പോയത് കൊണ്ടാകാം കവിത എനിയ്ക്ക് ഒത്തിരി ബോധിച്ചു...
    ആശംസകള്‍ ഗോപാ..

    ReplyDelete
    Replies
    1. അഭിപ്രായത്തിന് വളരെ നന്ദി ആശ

      Delete
  16. പ്രവാസത്തിന്റെ പൂഴിയില്‍ കാല്‍ പുതഞ്ഞുപോയ ഒരു മലയാളി
    സ്വപ്നങ്ങളും ജീവിതവും നേര്‍ രേഖകളായി മുഖം നോക്കാതെ സഞ്ചരിക്കുമ്പോള്‍
    വിഷമമില്ലാത്ത ഒരു തനി നാടന്‍....,..

    ReplyDelete

Thank you