രണ്ടു നിശ്വാസങ്ങള്‍ക്ക് നടുവില്‍നിന്ന്
ഒഴുകിപ്പരക്കുന്ന വിയര്‍പ്പുകണങ്ങളില്‍
നീ എന്നെയും ഞാന്‍ നിന്നെയും തിരയുന്ന
ശൂന്യമായ ഒരു വിഭലാന്വേഷണം
ഉടലുരസലുകള്‍ക്കു ശേഷം വിരിപ്പിന്റെ
രണ്ടറ്റത്തേക്ക് അടര്‍ന്നുവീഴുന്ന ഇലകള്‍
അവയ്ക്കിടയില്‍ പെരുകുന്ന ശൂന്യ മൌനം
പിന്നെ നിശാശലഭങ്ങള്‍ ഈ മൌനങ്ങളെ
ഹൃദയങ്ങള്‍ ഇണചേരാത്ത താഴ്വരയിലേക്ക്
കൊത്തി പറക്കും അവിടെ പുതിയ പ്രഭാതം
ഹൃദയത്തില്‍ വേരുകളില്ലാത്ത ചിരിയുടെ പുറംതോലും
വിരുതുള്ള വാക്കിന്റെ പൊയ്മുഖങ്ങളും
എടുത്തണിഞ്ഞ് നമ്മള്‍ വീണ്ടും ഇണകളാകും
ആത്മാവുരിഞ്ഞിട്ട രണ്ട് ഉടലുകളായി
ആത്മാവുരിഞ്ഞിട്ട രണ്ട് ഉടലുകളായി
ഒരിക്കല്‍ക്കൂടി ഉടലുരസലിനു തയാറാകാന്‍
പിന്നെ വിപ്രലംഭശൃംഗാരവും....
ReplyDelete