പത്തുമാസം ചുമന്ന പേറ്റിറങ്ങുമ്പോഴെന്‍
ഗര്‍ഭപാത്രമൊരു വെറും പഴ്വസ്തു
അരുചികള്‍ ആയിരം പെരുകുമ്പോള്‍
അമൃതായിരുന്നോരെന്‍ മുലപ്പാലും പാഴ്വസ്തു
കാലിനു കരുത്തായ്, കൂട്ടിനു സുഹൃത്തായ് ഇനി
പിച്ച വെപ്പിച്ചോരീ കൈവിരല്‍ വെറും പാഴ്വസ്തു
അറിവിന്റെ ആഴങ്ങളില്‍ അഹങ്കാരം തിരയുമ്പോള്‍
അമ്മതന്‍ ചൊല്‍വിളികളെല്ലാം പാഴ്വസ്തുക്കള്‍
ബോധം മരഞ്ഞുറങ്ങുവാന്‍ നീ വഴി തേടുമ്പോള്‍
പാഴാവുന്നതെന്‍ താരാട്ട് പാട്ടുകള്‍ മാത്രം
പാഴ്വഴ്തുക്കളല്ലോ അമ്മതന്‍ നെഞ്ചിന്‍
നെരിപ്പോടില്‍ നിറയുന്ന കണ്ണീര്‍കിനാക്കളെല്ലാം
ഇന്ന് നിന്‍ ആകാശ ഗോപുരങ്ങളില്‍
അലങ്കാരമാക്കുവാന്‍പോലും ആകൃതിയില്ലാത്ത ഞാന്‍
ഈ തെരുവിന്റെ ഓരത്തു ചിതറിക്കിടക്കുന്ന
പാഴ്വസ്തുക്കളില്‍ ഒന്ന് മാത്രം......
ആവശ്യം കഴിഞ്ഞാല്‍ പിന്നെയെല്ലാം പാഴ്വസ്തുക്കളാണ് ഇപ്പോള്‍..അല്ലേ?
ReplyDeleteനന്ദി
Deletevaayichu. chilanthivalakal nannayitundu. ee kavithasyil aasayam gambheeram. onnukoode minukkamayirunnu ennu thonni.
ReplyDeletethudarnnezhuthoo.
snehathode.
നന്ദി മുകില്‍
ReplyDelete:((
ReplyDeleteനന്ദി
Deleteമാതാ പിതാ ഗുരു ദൈവം..
ReplyDeleteമാതാവും പിതാവും ഗുരുവും കഴിഞ്ഞിട്ടാണ് ദൈവത്തിനെ പോലും പുരാണങ്ങൾ പകർന്നു തന്നത്… … ഇന്ന് അവർ നിരക്ഷരരും നമ്മൾ സാക്ഷരരുമായപ്പോൾ (എന്ന് ചിലർ പറയപ്പെടുന്നു) മാതാവും പിതാവുമെല്ലാം പാഴ് വസ്തുവായി മാറി.. കലി കാലം!
നന്നായിരിക്കുന്നു എഴുത്ത്.. ആശംസകൾ നേരുന്നു
മനസ്സിനെ ആര്‍ദ്രമാക്കി .. കൂടുതലൊന്നുമില്ല... എല്ലാം മുകളിലെ ചിത്രത്തിലുണ്ട്...
ReplyDeleteആ ചിത്രമാണ് എന്നെ ഇങ്ങനെ ചിന്തിപ്പിച്ചത്
Deleteവളരെ നന്ദി