"ലോകാ സമസ്താ സുഖിനോഭവന്തു"

Sunday, June 17, 2012

കാമുകന്റെ ആത്മഹത്യ

പ്രണയത്തിന്റെ ചിതല്‍ക്കൂട് തകര്‍ന്നപ്പോള്‍
പെറുക്കിയെടുക്കാന്‍ ബാക്കിയുണ്ടായിരുന്നത്
ഔപചാരികതയുടെ  അഭിനയമുഹൂര്‍ത്തങ്ങള്‍ മാത്രം
വഴിവക്കിലും ,വയല്‍ വരമ്പിലും ,അമ്പലപ്പറമ്പിലും
ഒക്കെ പ്രണയലേഖനങ്ങളുടെ ശവക്കൂമ്പാരങ്ങള്‍
യാത്ര പറഞ്ഞിരങ്ങിപ്പോയ വഴിയിലൂടെ
നനഞ്ഞു പെയ്തുകൊണ്ടൊരു ചാറ്റല്‍ മഴ
ഇത്രയും നാള്‍  എന്തായിരുന്നു
നീ എന്നില്‍ തെടിക്കൊണ്ടിരുന്നത്
പ്രണയത്തിന്റെ ശൈത്യത്തിലും നീ
ഉഷ്ണിച്ചത്  എന്തിനായിരുന്നു
എന്നില്‍നിന്നും കുത്തിയൊലി ച്ചോഴുകിയ
പ്രണയത്തിന്റെ പേമാരി നിനക്കൊരു
മഴക്കാലത്തിന്റെ ഓര്‍മപോലും
തന്നില്ലെങ്കില്‍ ഞാന്‍ തെറ്റുകാരന്‍
യാത്രപറഞ്ഞ്‌ പിരിഞ്ഞുപോകുമ്പോള്‍
നീ എനിക്കുവേണ്ടി ഒന്നുമാത്രം ചെയുക
നിന്നെ പിന്തുടരുന്ന എന്റെ ഓര്‍മകളാം പുഴയെ
തടയാതിരിക്കുക നിന്റെ കാല്‍തൊട്ട്‌
അതോഴുകിക്കോട്ടെ .......

3 comments:

  1. ഇത് പഴയകാലപ്രണയമാണല്ലോ. അല്ലെങ്കില്‍ ഇപ്പോള്‍ ആരാണ് പ്രണയലേഖനങ്ങളെഴുതി ശവക്കൂമ്പാരങ്ങള്‍ തീര്‍ക്കുന്നത്..!!

    ReplyDelete
  2. അഭിപ്രായത്തിനു വളരെ നന്ദി

    ReplyDelete

Thank you