"ലോകാ സമസ്താ സുഖിനോഭവന്തു"

Tuesday, June 12, 2012

നിശബ്ദ വിപ്ലവം

വിപ്ലവം ഛർദ്ദിച്ച് മരിച്ച നിന്‍ വിരലില്‍നിന്ന്
ഊര്‍ന്നു പോയതെന്‍ വിരലുകള്‍ മാത്രം

നിന്‍ ചോരയെ ഇടതുകയ്യില്‍  ഇറുകെപ്പിടിച്ച്
ഞാന്‍ തുടങ്ങട്ടെ നീയില്ലാത്ത  ജീവിതം

കൊന്നവര്‍ തിന്നവര്‍ ആരാണെങ്കിലും
പുലഭ്യം കൊണ്ടുപോലും പ്രതികരിക്കുക വയ്യ

ചുവരില്‍ തൂങ്ങും രക്തസാക്ഷി ചിത്രങ്ങളില്‍
മങ്ങിയിട്ടില്ലാത്തതോന്നുമാത്രം  ഇന്ന് നീ

പിന്നൊരു മണ്ഡപവും  ഓര്മപെരുനാളും
ആണ്ടോടാണ്ട് ഉത്സവമായി തിമര്‍ക്കും

ഭ്രഷ്ടരായി ഞങ്ങളീ ഒറ്റമുറി മൂലയില്‍
അച്ഛനില്ലാതോരെന്‍ പിഞ്ചു മകനും

അച്ചുതണ്ടില്ലാതെ  കറങ്ങുന്ന ഞാനും
ഇനി ഏതു വിപ്ലവ പാഷാണം കുടിച്ചു മരിക്കും

4 comments:

  1. ശക്തമായ വരികൾ.ആശംസകൾ

    ReplyDelete
  2. അവര്‍ക്ക് മണ്ഢപങ്ങള്‍ മാത്രം മതി

    ReplyDelete
  3. അഭിപ്രായങ്ങല്‍ക്കെല്ലാം നന്ദി

    ReplyDelete

Thank you