എന്റെ
തലയിണപ്പകുതിയില്‍ തലവച്ചു
നീ പറഞ്ഞതെലാം കളവായിരുന്നോ
നമ്മുടെ സ്വപ്നങ്ങളില്‍ പകുതി നിന്റെതെന്നു
വാദിച്ച് എന്നെ തോല്‍പ്പിച്ചതും വെറുതെയോ
ചരിഞ്ഞ താഴ്വരയിലേക്ക് പെയ്തിറങ്ങുന്ന
മഴയിലൂടെ നീ നടന്നു പോകുമ്പോള്‍
കുന്നിറങ്ങിവന്ന ആ കാറ്റുപോലും
നിനക്ക് അനുകൂലമായിരുന്നു
എന്റെ കണ്ണില്‍നിന്നു നീ പറിച്ചെടുത്ത
മനസ്സ് തിരികെ വയ്ക്കാതെ പോയത്
നിന്റെ മാത്രം തീരുമാനം
മോഹങ്ങളുടെ കരിമ്പനക്കൂട്ടങ്ങളില്‍
തങ്ങിനിന്ന കടല്‍ക്കാറ്റ് എന്റെ
മാത്രം വ്യാകുലതകള്‍
ബാക്കി ജീവിതത്തിന്റെ കാര്‍മേഘ -
കൂട്ടങ്ങളിലേക്ക് കല്ലുരുട്ടുമ്പോള്‍
വീഴാതിരിക്കാന്‍ നിന്റെ ഉറപ്പുകളുടെ
ചുമല്‍ മാത്രം എനിക്ക് ആശ്രയം
ചോര വാര്‍ന്നൊലിക്കുന്ന
ഹൃദയത്തില്‍നിന്ന് മുള്ളുകള്‍
പറിച്ചുമാറ്റുമ്പോള്‍ കരയാതിരിക്കാന്‍
നിന്റെ പുഞ്ചിരികളെ ഞാന്‍ പ്രണയിക്കുന്നു
ആകാശത്തിലെ മഴമേഘങ്ങളില്‍
നീയുണ്ടെന്ന് എനിക്കറിയാം
മഴ നൂലുകള്‍ എന്നെതോടുമ്പോള്‍
നിന്റെ സ്പര്‍ശനം ഞാന്‍ തിരിച്ചറിയുന്നു
മിന്നലുകള്‍ എന്നെ പുണരുമ്പോള്‍
നീ മറന്നുപോയ ഒരാലിംഗനം
ഞാന്‍ അനുഭവിക്കുന്നു
മിന്നലുകളിലൂടെ തെന്നാതെ നടക്കാനും
മേഘങ്ങല്‍ക്കുമീതെ പറക്കാനും
ഞാന്‍ പഠിച്ചിരിക്കുന്നു
നിന്നിലേക്കുള്ള എന്റെ പകലുകളുടെ
എണ്ണം നന്നേ കുറയുകയാണ്
ജനല്‍ ചില്ലയില്‍ ഒരു ചുവന്ന പക്ഷി
എന്നെ കാത്തിരുപ്പുണ്ട്
അതെനിക്ക് നിന്നിലേക്കുള്ള
വഴിയും ദൂരവും അളന്നു തരും
പറയാന്‍ ബാക്കിവച്ചതെല്ലാം കേള്‍ക്കാന്‍
മേഘങ്ങല്‍ക്കിടയില്‍ നീ എന്നെ
കാത്തിരിക്കുക......
നീ പറഞ്ഞതെലാം കളവായിരുന്നോ
നമ്മുടെ സ്വപ്നങ്ങളില്‍ പകുതി നിന്റെതെന്നു
വാദിച്ച് എന്നെ തോല്‍പ്പിച്ചതും വെറുതെയോ
ചരിഞ്ഞ താഴ്വരയിലേക്ക് പെയ്തിറങ്ങുന്ന
മഴയിലൂടെ നീ നടന്നു പോകുമ്പോള്‍
കുന്നിറങ്ങിവന്ന ആ കാറ്റുപോലും
നിനക്ക് അനുകൂലമായിരുന്നു
എന്റെ കണ്ണില്‍നിന്നു നീ പറിച്ചെടുത്ത
മനസ്സ് തിരികെ വയ്ക്കാതെ പോയത്
നിന്റെ മാത്രം തീരുമാനം
മോഹങ്ങളുടെ കരിമ്പനക്കൂട്ടങ്ങളില്‍
തങ്ങിനിന്ന കടല്‍ക്കാറ്റ് എന്റെ
മാത്രം വ്യാകുലതകള്‍
ബാക്കി ജീവിതത്തിന്റെ കാര്‍മേഘ -
കൂട്ടങ്ങളിലേക്ക് കല്ലുരുട്ടുമ്പോള്‍
വീഴാതിരിക്കാന്‍ നിന്റെ ഉറപ്പുകളുടെ
ചുമല്‍ മാത്രം എനിക്ക് ആശ്രയം
ചോര വാര്‍ന്നൊലിക്കുന്ന
ഹൃദയത്തില്‍നിന്ന് മുള്ളുകള്‍
പറിച്ചുമാറ്റുമ്പോള്‍ കരയാതിരിക്കാന്‍
നിന്റെ പുഞ്ചിരികളെ ഞാന്‍ പ്രണയിക്കുന്നു
ആകാശത്തിലെ മഴമേഘങ്ങളില്‍
നീയുണ്ടെന്ന് എനിക്കറിയാം
മഴ നൂലുകള്‍ എന്നെതോടുമ്പോള്‍
നിന്റെ സ്പര്‍ശനം ഞാന്‍ തിരിച്ചറിയുന്നു
മിന്നലുകള്‍ എന്നെ പുണരുമ്പോള്‍
നീ മറന്നുപോയ ഒരാലിംഗനം
ഞാന്‍ അനുഭവിക്കുന്നു
മിന്നലുകളിലൂടെ തെന്നാതെ നടക്കാനും
മേഘങ്ങല്‍ക്കുമീതെ പറക്കാനും
ഞാന്‍ പഠിച്ചിരിക്കുന്നു
നിന്നിലേക്കുള്ള എന്റെ പകലുകളുടെ
എണ്ണം നന്നേ കുറയുകയാണ്
ജനല്‍ ചില്ലയില്‍ ഒരു ചുവന്ന പക്ഷി
എന്നെ കാത്തിരുപ്പുണ്ട്
അതെനിക്ക് നിന്നിലേക്കുള്ള
വഴിയും ദൂരവും അളന്നു തരും
പറയാന്‍ ബാക്കിവച്ചതെല്ലാം കേള്‍ക്കാന്‍
മേഘങ്ങല്‍ക്കിടയില്‍ നീ എന്നെ
കാത്തിരിക്കുക......
നല്ല വരികളാണു. കഴിവുണ്ട്... മറ്റ് വിഷയങ്ങളിലേക്ക് കടക്കട്ടെ
ReplyDeleteനന്നായിരിക്കുന്നു
ReplyDeleteആശംസകള്‍
വിരഹം എത്രമേല്‍ തീവ്രവും നൊമ്പരവും, അല്ലെ?
ReplyDelete"ചോര വാര്‍ന്നൊലിക്കുന്ന
ഹൃദയത്തില്‍നിന്ന് മുള്ളുകള്‍
പറിച്ചുമാറ്റുമ്പോള്‍ കരയാതിരിക്കാന്‍
നിന്റെ പുഞ്ചിരികളെ ഞാന്‍ പ്രണയിക്കുന്നു"
ഏറെയിഷ്ടമായീ വരികള്‍...
നന്നായിരിക്കുന്നു കവിത..
ReplyDeleteനല്ലവരികള്‍..
ഇഷ്ടപ്പെട്ടു.
ആശംസകള്‍..
ഒറ്റപ്പെട്ട ശലഭത്തിന്റെ ഗാനം നന്നായിരിക്കുന്നു
ReplyDeleteസുറുമയെഴുതിയ കണ്ണുകള്‍,
ReplyDeleteതോരാത്ത മഴ പോല്‍
നനയിച്ചു കൊണ്ടിരിക്കുമ്പോള്‍
ബാക്കിയാവുന്നതെന്താണ്
എന്ന ചോദ്യം മാത്രമാണിനി ബാക്കി...
അവള്‍ തന്ന സ്നേഹത്തെ കുറിച്ചല്ല,
ഇനി വരാനിരിക്കുന്ന ശൂന്യതയെ
കുറിച്ചോര്‍ത്താണ്
വാക്കുകള്‍ മുറിയുന്നത്..
നഷ്ടപ്പെട്ട പ്രണയത്തെ കുറിച്ചല്ല,
അവള്‍ക്കു വേണ്ടി കരയിച്ച
എന്‍റെ പ്രിയപ്പെട്ടവരുടെ
കണ്ണുനീരിനെ കുറിച്ചോര്‍ത്താണ്
ഞാന്‍ വേദനിക്കുന്നത്..
ചോദ്യങ്ങള്‍ക്കിനി പ്രസക്തിയില്ല
ഉത്തരങ്ങള്‍ക്ക് കാതോര്‍ക്കാനും ആരുമില്ല..
എങ്കിലും ചോദ്യങ്ങള്‍ കേള്‍ക്കാതിരിക്കാനാവില്ല.
ഉത്തരമില്ലെങ്കിലും ചോദ്യങ്ങള്‍
മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.
എന്താണ് പ്രണയത്തിന്‍റെ ബാക്കിപത്രം??
http://rose-enteswapnam.blogspot.in/2012/05/blog-post.html
കവിത കലക്കി.. നല്ല വരികള്‍.. ഭാവുകങ്ങള്‍..:)
http://kannurpassenger.blogspot.in/2012/07/blog-post.html
സന്ദര്‍ശിച്ചതിനും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി
ReplyDeletekollammmm
ReplyDeletewww.pcprompt.net
അനിവാര്യമായ മടക്കത്തിന് ആകുലത ഏറും ..
ReplyDeleteഎന്നും ചാരെയുണ്ടാകുമെന്ന് പറയുന്നത് ..
കാലത്തിനെതിരെ ഉള്ള വെല്ലുവിളിയാകം ..
പക്ഷേ നാളെയുടെ സന്ധ്യയില്‍ വീണെരിയാന്‍
നാം വിധിക്കപ്പെട്ടു പൊകുമ്പൊള്‍ .....
നീ ഒറ്റയല്ല തന്നെ ,, നിന്നെ കൂട്ടുവാന്‍
മേലെ മേഘം കോപ്പു കൂട്ടുന്നുന്ന്ട് ..
ഒന്നലിഞ്ഞു ചേരുന്ന നിമിഷം ..
വീണ്ടും തളിര്‍ക്കും തന്നു പൊയ വാക്കുകളുടെ ...?
shahir
ReplyDeleterini
സന്ദര്‍ശിച്ചതിനും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി