"ലോകാ സമസ്താ സുഖിനോഭവന്തു"

Monday, April 15, 2013

ശവശില്‍പ്പികള്‍

കവികളേ നിങ്ങള്‍ കരിങ്കണ്ണന്മാരാണ്
പട്ടുചേലപോലെ  വിരിഞ്ഞുകിടന്ന
പച്ചപ്പിനെക്കുറിച്ച് നിങ്ങള്‍ എന്തൊക്കെയാണ്
എഴുതിക്കൂട്ടിയത് , എങ്ങനെയൊക്കെയാണ്
നിങ്ങള്‍ ആ ഹരിതാഭയെ വര്‍ണ്ണിച്ചത്,
അവയുടെ സൌന്ദര്യം വര്‍ണ്ണിച്ച്  എന്തൊക്കെ
പാരിതോഷികങ്ങളാണ് നിങ്ങള്‍ നേടിയത് ?
കവികളേ  നിങ്ങള്‍ കരിങ്കണ്ണന്മാരാണ് .
മലദൈവങ്ങള്‍ കാവല്‍നിന്ന കാനനത്തെപ്പറ്റിയും,
ആകാശംതൊട്ട വന്‍മരങ്ങളെപ്പറ്റിയും പറയാന്‍
നിങ്ങള്‍ ഒട്ടുംതന്നെ മടികാണിച്ചില്ലല്ലോ?
മലയത്തിപ്പെണ്ണിനെപ്പോലെ കുണുങ്ങിച്ചിരിച്ച്
മലയിറങ്ങിവന്ന കാട്ടാറിനെക്കുറിച്ച്  നിങ്ങള്‍
പാട്ടുപാടി നാടുനീളെ നടന്നില്ലേ?
കവികളേ നിങ്ങള്‍ കരിങ്കണ്ണന്മാരാണ് .
നാട്ടുവഴിയുടെ ഓരം ചേര്‍ന്നുനിന്ന
കാട്ടുചെടികളെപ്പറ്റി നിങ്ങള്‍ പയ്യാരം പറഞ്ഞില്ലേ?
പൊന്നാമ്പല്‍ നിറഞ്ഞ പോയ്കകളേയും,
ജീവനാഡിയായി നിറഞ്ഞൊഴുകിയ പുഴകളേയും
പുസ്തകങ്ങളില്‍ നിങ്ങള്‍ കുത്തിനിറച്ചില്ലേ?
നിറഞ്ഞുപെയ്യുന്ന നിലാവും, കുളിര്‍ത്ത മഴയും
നിങ്ങള്‍ക്കെന്നും  പ്രണയകാവ്യങ്ങള്‍ ആയിരുന്നില്ലേ ?
കവികളേ നിങ്ങള്‍  കരിങ്കണ്ണന്മാരാണ് .
കൊഴിഞ്ഞുവീണ പൂവിനേപ്പോലും നിങ്ങള്‍
ഉപമകളില്‍ കൊരുത്ത് ഉണക്കിയെടുത്തിട്ടില്ലേ ?
ആകാശം മുഖംനോക്കുന്ന കടലിന്റെ തീരത്ത്‌
കവിതതേടി നിങ്ങള്‍ ഏറെ അലഞ്ഞിട്ടില്ലേ?
മേഘങ്ങളെ ചുംബിച്ച് പ്രണയാമൃതം പൊഴിക്കുന്ന
മാമലകളേപ്പോലും നിങ്ങള്‍ വേറുതെവിട്ടില്ലല്ലോ ?
ഹാ...  കഷ്ട്ടം നിങ്ങള്‍ കരിങ്കണ്ണന്മാര്‍ തന്നെ .
കവികളേ നിങ്ങളുടെ കരിങ്കണ്ണുകൊത്താത്ത
ഒന്നുമാത്രമേ ഇനി ഇവിടെ ബാക്കിയുള്ളൂ
നിങ്ങള്‍ക്കുചുറ്റും നില്‍ക്കുന്ന ആ 
ശവശില്‍പ്പികളായ  നല്ല  കലാകാരന്‍മാര്‍. 
അവരെപ്പറ്റി എന്തേ നിങ്ങള്‍ കവിത എഴുതുന്നില്ല?
അവരെ പുകഴ്ത്തി പാട്ടുപാടാത്തതെന്തേ?
ജീവനുള്ളതിനെ എല്ലാം കൊന്ന് എന്തുമാനോഹര-
മായാണവര്‍ ശവശില്‍പ്പങ്ങള്‍ നിര്‍മിക്കുന്നത്,
ആ ശവശില്‍പ്പങ്ങള്‍ക്കുള്ളില്‍ കയറി
എന്ത് സുഖമായാണ് അവര്‍ ഉറങ്ങുന്നത് .
കവികളേ നിങ്ങള്‍ അവരെക്കുറിച്ച്  കവിത ചമയ്ക്കുക,
അവരുടെ കഴിവുകള്‍ വാഴ്ത്തി പാട്ടുപാടുക.
കരിങ്കണ്ണന്മാരായ കവികളേ...  നിങ്ങള്‍
ഈ ശവപ്പറമ്പിലൂടെ ആ കവിതകള്‍
ഉറക്കെ ഉറക്കെ ചൊല്ലി  നടക്കുക!!!



33 comments:

  1. ആദ്യ വായന രേഖപെടുത്തുന്നു .
    കവികൾ കരിങ്കണ്ണൻമാരാണ് എന്ന് പറഞ്ഞ് നമ്മുടെ ഉത്തരവാദിത്തത്തിൽ നിന്നും നമുക്ക് തലയൂരാം

    ReplyDelete
    Replies
    1. ഉത്തരവാദിത്തത്തിൽ നിന്നും തലയൂരുന്നതല്ല അവസാന വരികളില്‍ ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്
      അഭിപ്രായത്തിന് നന്ദി നിദീഷ്

      Delete
  2. കരിങ്കണ്ണന്മാരായ കവികളേ... നിങ്ങള്‍
    ഈ ശവപ്പറമ്പിലൂടെ ആ കവിതകള്‍
    ഉറക്കെ ഉറക്കെ ചൊല്ലി നടക്കുക!!!

    അയ്യോ, ഇനി.............

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി ഷാജു

      Delete
  3. പ്രിയപ്പെട്ട ഗോപകുമാർ,

    കവിത വളരെ ഇഷ്ടമായി
    നാളെ ഈ സൗന്ദര്യമെല്ലാം ആ കരിങ്കണ്ണ്കളാൽ കണ്ട ഭാവനയിൽ മാത്രം ഒതുങ്ങിടുമ്പോൾ
    ഈ ശവപ്പറമ്പിലൂടെ ആ കവിതകള്‍ ഉറക്കെ ഉറക്കെ ചൊല്ലി നടക്കാം
    ശിൽപ്പികൾ സുന്ദര ശിൽപ്പങ്ങൾ നിർമ്മിക്കട്ടെ. സുഖമായി ഉരങ്ങട്ടെ.
    ആശംസകൾ സുഹൃത്തെ.
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി ഗിരീഷ്‌

      Delete
  4. ആശംസകള്‍ ഗോപാ...

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി അശ്വതി

      Delete
  5. ശക്തിയും സൌന്ദര്യവുമുള്ള വരികള്‍ .ആശംസകള്‍

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി മുഹമ്മദ്‌ജി

      Delete
  6. ഗോപാ ഒരുപാടിഷ്ടായി, എന്നുപറഞ്ഞാ കുറഞ്ഞുപോകും .. ഒരപാര കരിങ്കണ്ണൻ തന്നെ :D;P !!

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി കരിങ്കണ്ണി :)

      Delete
  7. ബാക്കിയുള്ളതും കൂടെ വര്‍ണ്ണിയ്ക്കാന്‍ പറയാം കരിങ്കണ്ണന്മാരോട്
    നാളെ ആ വര്‍ണ്ണനയെങ്കിലും വായിയ്ക്കാമല്ലോ

    നല്ല രചന

    ReplyDelete
    Replies
    1. അതെ അജിത്തേട്ട അതെ ഇനി ബാക്കിയുണ്ടാവൂ
      വായനക്കും അഭിപ്രായത്തിനും നന്ദി

      Delete
  8. ഇനിയിപ്പൊ " കവിത " എന്നു പറയുന്നതെങ്ങനെ എഴുതും ..?
    എഴുതി എഴുതി എല്ലാറ്റിനേയും പെരുവഴിയാക്കിയ കവികളേ
    ഇനി എഴുതുവാനെതെങ്കിലുമുണ്ടൊ ആവോ..?
    ഉണ്ടെന്നീ കവി പറയുന്നുണ്ട് ... ഒരു കൊച്ചു കരിങ്കണ്ണന്‍ " തന്നെയീ ഗോപനും
    നോക്കിക്കൊ ആ ശവശില്പ്പികള്‍ പണി കിട്ടും ...
    എഴുത്ത് വാക്കുകളില്‍ ഒളിച്ച് വച്ച ശക്തി തിരിച്ചറിയുന്നു സഖേ
    സ്നേഹാശംസകള്‍ ... പ്രീയ ഗോപ

    ReplyDelete
    Replies
    1. വളരെ നന്ദി റിനി ഈ വായനക്കും സ്നേഹത്തിനും

      Delete
  9. മനോഹരമായി എന്ന്‌ പറഞ്ഞാലും കരിങ്കണ്ണ്‌ കിട്ടുമല്ലോ!
    അതുകൊണ്ട് അങ്ങനെ പറയുന്നില്ല.
    ശവശില്പികളെ നിങ്ങളാണല്ലോ ആധുനികതയുടെ മുഖമുദ്ര!
    ആശംസകള്‍

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി സര്‍

      Delete
  10. ശവശിൽപ്പികൾ വന്ന്‌ പിടികൂടും മുമ്പ്‌ ഓടി രക്ഷപ്പെട്ടോ കരിങ്കണ്ണന്മാരെ. കവികളേ.... ഗോപാ....

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി സര്‍

      Delete
  11. അല്ല ഗോപാ, ശരിക്കും അങ്ങനെയാണോ...:) ഇപ്പൊ എനിക്കൊരു സംശയം..!
    എല്ലാം പാടിക്കഴിഞ്ഞു തീര്‍ന്നു പോയതാണോ അന്നുള്ളതെല്ലാം..
    വെര്‍തെയല്ല ഞാനൊരു കവിത എഴുതാത്തെ... :D

    മനോഹരമായിട്ടുണ്ട് കവിത... കവികളല്ലെങ്കിലും കവികള്‍ ഉള്‍പ്പെടുന്ന നമ്മളെന്ന മനുഷ്യസമൂഹം തന്നെ... കരിങ്കണ്ണല്ല... കരിപുരണ്ട ചെയ്തികള്‍ ..

    ReplyDelete
    Replies
    1. അങ്ങനെ ആകും അല്ലെ ? ആ ആരിക്കും
      വായനക്കും അഭിപ്രായത്തിനും നന്ദി നിത്യ

      Delete
  12. Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി രതിഷ്

      Delete
  13. കണ്ണിലെ കരി മായുവതങ്ങനെ ..... മനോഹരം ,ആശംസകൾ

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി സുലൈമാന്‍

      Delete
  14. നിയമസഭയേയും,പാർലമെന്റിനേയും പറ്റി അവരെഴുതുന്നതും കാത്തിരിക്കുന്നു.

    നല്ല കവിത.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി സൌഗന്ധികം

      Delete
  15. കവികളേ നിങ്ങള്‍ കരിങ്കണ്ണന്മാരാണ്...
    കലാകാരന്മാരെ തകര്ക്കാൻ കരിങ്കണ്ണുമായി ഇറങ്ങിയിരിക്കുവണല്ലേ... :P

    കവിത കലക്കി... :)

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി ഫിറോസ് :)

      Delete
  16. മനോഹരം..ഗോപന്‍ , ആശംസകള്‍..

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി രാജീവ്

      Delete
  17. കവികളേ നിങ്ങള്‍ കരിങ്കണ്ണന്മാരാണ് .
    കൊഴിഞ്ഞുവീണ പൂവിനേപ്പോലും നിങ്ങള്‍
    ഉപമകളില്‍ കൊരുത്ത് ഉണക്കിയെടുത്തിട്ടില്ലേ ?
    ആകാശം മുഖംനോക്കുന്ന കടലിന്റെ തീരത്ത്‌
    കവിതതേടി നിങ്ങള്‍ ഏറെ അലഞ്ഞിട്ടില്ലേ?
    മേഘങ്ങളെ ചുംബിച്ച് പ്രണയാമൃതം പൊഴിക്കുന്ന
    മാമലകളേപ്പോലും നിങ്ങള്‍ വേറുതെവിട്ടില്ലല്ലോ ?
    ഹാ... കഷ്ട്ടം നിങ്ങള്‍ കരിങ്കണ്ണന്മാര്‍ തന്നെ .

    ReplyDelete

Thank you