ഈ കുറുക്കെഴുത്തുകള്‍ക്കു അര്‍ത്ഥങ്ങളോട്എന്താണ് ബന്ധം
ജനനം
സംഭവിക്കപ്പെട്ട ഒരു സത്യം .
നന്മ
തെറ്റുകളില്ലാത്തിടത്തു വിലയില്ലാത്ത വസ്തു .
തിന്മ
നന്മയെ അളന്നെടുക്കാനുള്ള അളവുപാത്രം .
സ്നേഹം
നിന്റെ ബോധ്യതിനായി എന്റെ വിട്ടുവീഴ്ചകള്‍ .
പ്രേമം
ഞാന്‍ നിന്നിലും നീ എന്നിലും തിരഞ്ഞു കൊണ്ടേയിരിക്കുന്ന കിട്ടാകനി .
കാമം
മുഖമില്ലാത്ത രണ്ടു ഉടലുകള്‍ ഒന്നായി ഇഴുകാന്‍ നോക്കുന്ന വിഭലശ്രമം.
വിരഹം
ആഗ്രഹം പൂര്‍ത്തിയാകാത്ത ആത്മാവിന്റെ വേദന .
ഇഷ്ടം
എന്റെ സങ്കല്‍പത്തിലുള്ള രൂപം.
വെറുപ്പ്
എനിക്ക് സങ്കല്പിക്കാന്‍ കഴിയാത്ത രൂപം .
ദുഃഖം
ആഗ്രഹങ്ങളുടെ വിപരീദ ദിശ.
സുഖം
തൊട്ടറിയാന്‍ കഴിയാതെ നമുക്ക് സ്വന്തമായുള്ള ഒന്ന് .
സമാധാനം
അന്ത്യത്തില്‍ മാത്രം സംഭവിക്കുന്ന ഒന്ന് .
മോക്ഷം
ജനനത്തില്‍ തുടങ്ങി മരണത്തില്‍ അവസാനിക്കുന്ന ഒന്ന് .
മരണം
സംഭവിക്കാന്‍ പോകുന്ന സത്യം.
കുറുക്കെഴുത്തുകളില്‍ നീ ജനനവും ഞാന്‍ മരണവും
നമ്മള്‍ രണ്ടും മാത്രം നിത്യസത്യങ്ങള്‍, ബാക്കിയെല്ലാം
നമ്മുടെ വേഴ്ചയില്‍ പിറന്ന മുഖമില്ലാത്ത ജന്മങ്ങള്‍

എത്ര സത്യം. എല്ലാ കുറുക്കെഴുത്തുകളും കുറിക്കു കൊള്ളുന്നവയാണ്
ReplyDeleteഅഭിപ്രായത്തിന് വളരെ നന്ദി
Delete