ഈ മണല്‍ നാട്ടില്‍ തണലിനായി
ഞാനൊരു മരം നട്ടു
എന്റെ സ്വന്തം നൊസ്റ്റാള്‍ജി മരം
തണുപ്പും തണലും തന്നത്
എനിക്ക് ചുറ്റും പടര്‍ന്നു
മണല്‍ പൊരിയും ചൂടിലും
എനിക്കത് കുളിരുന്ന സുഖം തന്നു
കാറ്റിലുലയുമതിന്‍ തുഞ്ചത്തിരുന്നു
ഞാറ്റു പാട്ടിന്‍ ഈണം നുകര്‍ന്നു
നിറയെ പൂത്തൊരീ മരമെന്‍
സ്വപ്നത്തില്‍ വര്‍ണം വിതച്ചു
പൂഞ്ചില്ലയില്‍ നിന്ന് എന്നുമൊരു കിളി
എന്നമ്മക്കരുകിലെക്ക് പറന്നു
എന്നുമെനിക്കത്താഴം കുബ്ബൂസും
കൂട്ടിന്നൊരു നൊസ്റ്റാള്‍ജിപ്പഴവും
എന്നുമെനിക്കീമരം തണുപ്പും തണലും
അമ്മതന്‍ തലോടലിന്‍ സുഖവും
എന്റെ സ്വന്തം നൊസ്റ്റാള്‍ജി മരം.
ഞാനൊരു മരം നട്ടു
എന്റെ സ്വന്തം നൊസ്റ്റാള്‍ജി മരം
തണുപ്പും തണലും തന്നത്
എനിക്ക് ചുറ്റും പടര്‍ന്നു
മണല്‍ പൊരിയും ചൂടിലും
എനിക്കത് കുളിരുന്ന സുഖം തന്നു
കാറ്റിലുലയുമതിന്‍ തുഞ്ചത്തിരുന്നു
ഞാറ്റു പാട്ടിന്‍ ഈണം നുകര്‍ന്നു
നിറയെ പൂത്തൊരീ മരമെന്‍
സ്വപ്നത്തില്‍ വര്‍ണം വിതച്ചു
പൂഞ്ചില്ലയില്‍ നിന്ന് എന്നുമൊരു കിളി
എന്നമ്മക്കരുകിലെക്ക് പറന്നു
എന്നുമെനിക്കത്താഴം കുബ്ബൂസും
കൂട്ടിന്നൊരു നൊസ്റ്റാള്‍ജിപ്പഴവും
എന്നുമെനിക്കീമരം തണുപ്പും തണലും
അമ്മതന്‍ തലോടലിന്‍ സുഖവും
എന്റെ സ്വന്തം നൊസ്റ്റാള്‍ജി മരം.
No comments:
Post a Comment
Thank you