കരയുകയല്ലാതെ ഞാനെന്തു ചെയ്‌വൂ
ജെന്മം തന്നെന്നെയീ പെരുവഴിയില്‍
വിട്ടിവനെങ്ങോട്ടു പോകുന്നു
നാലുപേര്‍ ചെര്നവര്‍ വെട്ടിനുറുക്കി
കണ്ടില്ലവരീ കണ്ണുനീരോട്ടുമേ
വിശക്കുമ്പോള്‍ നാവിലിറ്റിയ
തേന്‍മുലക്കണ്ണുകള്‍ എന്നെ മരിച്ചുപോയ്
പിന്നെയീ താതന്റെ കൈവിരല്‍
പിടിച്ചെത്തി ഞാനിത്രദൂരം
അന്നം തിരയാന്‍ ആവതില്ലാത്ത
കുഞ്ഞിവിരലുകള്‍ മാത്രമെനിക്ക്
വിശക്കുമ്പോള്‍ നിറയുന്ന കണ്ണുകള്‍
കണ്ടാല്‍ അറയ്ക്കുന്ന നാട്ടുകാര്‍ ചുറ്റും
നാലുപേര്‍ വന്നവര്‍ നലുഭാഷക്കാര്‍
നവുറയ്ക്കാത്ത നിലവിളി മനസിലാകാത്തവര്‍
കയ്യിലെ വാള്‍ത്തലപ്പില്‍
വീശിയെടുത്തവര്‍ രണ്ടു ജീവന്‍
ചോരച്ചുവപ്പില്‍ മുഖം മുങ്ങിയച്ഛനും
വേരറ്റു വിക്രിതമായീ ഞാനും
നിലവിളിക്കുകയല്ലാതെ ഞാനെന്തുചെയ്‌വൂ.....
നിലവിളിക്കുകയല്ലാതെ ഞാനെന്തുചെയ്‌വൂ.....
Good
ReplyDelete