കത്തിച്ച പ്രണയ ലേഖനങ്ങളില്‍നിന്നും
പാതിവെന്ത ഒന്ന് രക്ഷപെട്ട് പറന്നു പോകുന്നു.
അതില്‍ അവള് കുറിച്ച അവസാന വരികള്‍
വിധിയുടെ വേനല്‍ എരിച്ചുകളയും മുന്‍പ്
പറയാന്‍ ബാക്കി വച്ച വാക്കുകള്‍.
അതിനി ആകാശത്തിന്റെ നീലിമയില്‍ വിശ്രമിക്കട്ടെ
അവളുടെ ആത്മാവ് ഉറഞ്ഞൊരു
മഞ്ഞുകണമായി ഭൂമിയെ തോടും വരെ ..
No comments:
Post a Comment
Thank you