"ലോകാ സമസ്താ സുഖിനോഭവന്തു"

Monday, December 17, 2012

വിലപേശലിന്റെ അര്‍ത്ഥവ്യത്യാസങ്ങള്‍

ചെളികുഴച്ചുണ്ടാക്കിയ
ശില്‍പ്പമാണെങ്കിലും
ചേലയുടുപ്പിച്ച് ,പൊട്ടുകുത്തി
നിറം കൊടുത്ത് കഴിയുമ്പോള്‍
വില്‍ക്കുവാന്‍ മടിയാണ് .
ഓമനത്തമുള്ള ബൊമ്മകളെ
വിട്ടുകൊടുക്കാന്‍ മടിയുള്ളതുകൊണ്ടാണ്
അവര്‍ വിലപേശുന്നത്.
ചില അച്ഛനമ്മമാര്‍ അങ്ങനെയും
ചെയ്യുന്നില്ലല്ലോ...! അതോ അവരും
വിലപേശിയാകുമോ വിറ്റത്..?

27 comments:

  1. ക്രയ -വിക്രയങ്ങളുടെ മന:ശാസ്ത്രം...?'കമ്പോള സംസ്കൃതിയില്‍ 'പരസ്യപ്പകിട്ടിനു'വല്ലാത്ത മാര്‍ക്കറ്റാണ്.

    ReplyDelete
  2. ചില സത്യങ്ങളേക്കാൾ നല്ലത് കെട്ടുകഥകൾ തന്നെ....!!
    കവിത നന്നായി...
    ശുഭാശംസകൾ......

    ReplyDelete
  3. താന്‍ സൃഷ്ടിച്ച ജീവനുള്ള ശില്പങ്ങളെ പോലും വിലപേശി വില്‍ക്കുന്ന കലികാലം!
    നന്നായിരിക്കുന്നു ഈ കാലികപ്രസക്തിയുള്ള പൊള്ളുന്ന വരികള്‍
    ആശംസകള്‍

    ReplyDelete
  4. ഓര്‍ക്കാന്‍ വയ്യ കണ്ണ് പൊത്തുന്നു കാത്തു പൊത്തുന്നു ഒളിച്ചിരിക്കുന്നു @ PUNYAVAALAN

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി

      Delete
  5. പ്രിയ ഗോപകുമാര്‍,
    കലികാലം....കാക്കണേ ദൈവമേ...!
    ഇങ്ങനെ ഒന്നും ഉണ്ടാകാതിരിക്കട്ടെ എവിടെയും.
    ഒരു തരി മനസാക്ഷി ഉള്ള ഹൃദയത്തില്‍ ആഴത്തില്‍ തുളച്ചുക്കയറുന്ന നല്ല മുനയുള്ള ചോദ്യം അഭിനന്ദനങ്ങള്‍ !
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി ഗിരീഷ്‌

      Delete
  6. നിസ്സഹായത - വിൽക്കുന്നവർക്കും, വിൽക്കപ്പെടുന്നവർക്കും. ഈ ദുർഗതി എന്നവസാനിക്കും. സമൂഹത്തിന്റെ കണ്ണു തുറപ്പിക്കുന്ന രചന. ഭാവുകങ്ങൾ

    ReplyDelete
  7. കലികാലം..
    കവിത നന്നായി...ശുഭാശംസകൾ......

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി നിദീഷ്

      Delete
  8. Replies
    1. ആദ്യമായുള്ള വരവിനും അഭിപ്രായത്തിനും വളരെ നന്ദി

      Delete
  9. ബൊമ്മ നിര്‍മാണത്തില്‍ ഒരു കലയുണ്ട്
    ഒരു തപസ്യ ഉണ്ട്
    മക്കളെ ജനിപ്പിക്കുന്നതില്‍ ഈ വിഭാഗത്തിനു ഇത്തരത്തില്‍ ഒന്നും ഇല്ല സ്വന്തം സുഗത്തിനിടയില്‍ അവര്‍ പോലും അറിയാതെ ഉണ്ടായവ എന്ന ലാഘവത്തോടെ ആണ് ക്രൂരത ചെയ്യുന്നത്ത്
    ഏതായാലും വെത്യ്സ്തവും കാമ്പും കഴമ്പും ഉള്ള വരികള്‍ക്ക് എന്‍റെ ഒരു ബിഗ്‌ സല്യൂട്ട്

    ReplyDelete
    Replies
    1. ബോമ്മവില്‍പ്പനക്കാര്‍ നന്നായി മക്കളെ വളര്‍ത്തുന്നുണ്ട് പരിഷ്ക്കരികളായ മറ്റുപലരെക്കാളും
      വായനക്കും അഭിപ്രായത്തിനും വളരെ നന്ദി

      Delete
  10. ചിന്തിപ്പിക്കുന്ന വരികള്‍ . ശരിയാണ് സ്വന്തം മക്കളെ ബോമ്മകളെപോലെ വില്പന ചരക്കാക്കുന്നവര്‍ വിലപേശിക്കാണ്‌മോ?

    ReplyDelete
    Replies
    1. നന്നായി വിലപെശിക്കാണും പണത്തിനുവേണ്ടി
      വായനക്കും അഭിപ്രായത്തിനും വളരെ നന്ദി

      Delete
  11. Replies
    1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി

      Delete
  12. നല്ല വരികള്‍ ഗോപന്‍.

    ആശംസകള്‍.

    ReplyDelete
    Replies
    1. ആദ്യമായുള്ള വരവിനും അഭിപ്രായത്തിനും വളരെ നന്ദി

      Delete
  13. ഇന്നെല്ലാം വില പേശി വില്‍ക്കുന്ന വില്‍പ്പന ചരക്കുകളല്ലേ... മാഷെ....
    എല്ലാം സഹിച്ചു മരിചു പോയവന്നു പോലും വിലയിടുന്ന കാലം ... :(

    ReplyDelete
    Replies
    1. അഭിപ്രായം ശരിതന്നെ
      വായനക്കും അഭിപ്രായത്തിനും വളരെ നന്ദി

      Delete
  14. ഈ ഗോപന്‍ ഓരോന്നെഴുതി മനുഷ്യനെ പേടിപ്പിക്കും.
    :)

    ReplyDelete
    Replies
    1. പേടിക്കണ്ടാട്ടോ :)

      Delete
  15. എല്ലാം കച്ചവടം... ബന്ധവും സ്വന്തം രക്തവും എന്നോര്‍ക്കാതെ.. മനുഷ്യത്വം എന്നത് മൃഗീയതയ്ക്ക് അപ്പുറമുള്ള വാക്കോ...? ആശയം, വരികളിലെ രോഷം നന്നായിട്ടുണ്ട് ഗോപാ... കലികാലവൈഭവം...

    ReplyDelete
  16. Innu ammathottilokke ullakalamanu swantham garbhathil piranna kunjine orumadiyum koodatheupeshikkan thayyarakkunna oravastha avasana varikal palathum ormapeduthunnu

    ReplyDelete

Thank you