ഹൃദയത്തിന്റെ
സിരാതന്തുക്കളില്‍ നിന്നും
വേട്ടയാടിപ്പിടിച്ച
സ്വപ്നങ്ങളെ
മാത്രമേ നീ
കണ്ടിരുന്നുള്ളൂ.
മിഥ്യയാം
മനസ്സിന്റെ മൂടുപടമിട്ട
പ്രണയത്തിന്റെ
ദിവ്യതയെക്കുറിച്ചേ
നീ
സംസാരിച്ചിട്ടുള്ളൂ.
പ്രണയത്തെ
കാട്ടിലുപേക്ഷിച്ച
ശ്രീരാമനോടൊപ്പമായിരുന്നു
നീ എന്നും.
ഹൃദയംകൊണ്ടും, മനസ്സുകൊണ്ടും
നീ എന്നെ
ഉഴിയാന്‍ ശ്രമിച്ചപ്പോള്‍
ഒഴിഞ്ഞുമാറിയത്
വെറുതെയല്ല.
ശരീരം കൊണ്ട്
നിന്നെ അളക്കാന്‍
ശ്രമിച്ചപ്പോള്‍കിട്ടിയ കണക്കിലെ
പിഴവുകളില്‍
മനംനൊന്താണ്.
പ്രണയത്തെ
എനിക്ക് തൊട്ടറിയാനേ അറിയൂ
ദൂരെമാറിനിന്ന് നീ പ്രണയത്തെപ്പറ്റി പറഞ്ഞാല്‍
ഞാന്‍ എങ്ങനെ
കേള്‍ക്കാനാണ്.
ശ്രീരാമന്‍ പ്രണയത്തെ കാട്ടില്‍ ഉപേക്ഷിച്ചു എന്നത് അത്ര മനസിലായില്ല ഗോപാ ....
ReplyDelete"
ദൂരെമാറിനിന്ന് നീ പ്രണയത്തെപ്പറ്റി പറഞ്ഞാല്‍
ഞാന്‍ എങ്ങനെ കേള്‍ക്കാനാണ്."
അത് കൊള്ളാം
വാത്മീകി ആശ്രമത്തിനു ചുറ്റും പൊഴിഞ്ഞ കണ്ണീരിനെ ഓര്‍ത്തുനോക്കു
Deleteഅഭിപ്രായത്തിന് നന്ദി
ദൂരെമാറിനിന്ന് നീ പ്രണയത്തെപ്പറ്റി പറഞ്ഞാല്‍
ReplyDeleteഞാന്‍ എങ്ങനെ കേള്‍ക്കാനാണ്.
അതെനിക്കും ഇഷ്ടായി ഗോപാ....
അത് ശരിയാനുഒരു നൂറു വട്ടം ഞാന്‍ അവനോട പറഞ്ഞിട്ടുണ്ട് അടുത്ത് വന്നിരുന്നു പറയാന്‍ എവടെ............കേള്‍ക്കണ്ടേ..............
പറഞ്ഞാല്‍ അനുസരണ പണ്ടേയില്ല
uma
ഉമ്മുവേ ...ഹ്മ്മ്മം .... ഞാനും ദൂരെ മാറി നിന്ന് പറയനോണ്ടാണോ അവന്‍ കേള്‍ക്കാതെ ?? അടുത്ത് പോയങ്ങു പറഞ്ഞാലോ ;P
Deleteപരസ്പരം കേള്‍ക്കാത്ത പ്രണയസല്ലാപം വെറും ശബ്ദം മാത്രം
Deleteനന്ദി ഉമ
ശരീരമാത്ര ബന്ധങ്ങളില്‍ സംഭവിച്ചു പോകുന്ന നഷ്ടങ്ങള്‍...... എന്ന് ചുരുക്കാമെന്നു
ReplyDeleteതോന്നുന്നു.ആശംസകള്‍ !
അതെ
Deleteഅഭിപ്രായത്തിന് നന്ദി
പ്രണയത്തെ മനസ്സുകൊണ്ട് തൊടാന്‍ പറ്റും എന്നറിയില്ലേ നിനക്ക്??
ReplyDeleteമഴയായും മഞ്ഞായും ഞാന്‍ നിന്നെ പുണരുന്നത് അറിയാന്‍ കഴിയുന്നില്ലെന്നോ??
കഷ്ടം !!!!
ഒള്ളു എന്നതിന് പകരം ഉള്ളു എന്നാക്കാംആയിരുന്നില്ലേ ഗോപ...
അറിയാത്തത് കൊണ്ടല്ലേ ഉറക്കമില്ലാതെ ഇങ്ങനെ കുത്തിയിരിക്കണത്
Deleteകീയൂന്റെ അഭിപ്രായം മാനിച്ച് തിരുത്തിയിട്ടുണ്ട്
നന്ദി
നല്ല വരികള്‍
ReplyDeleteഇഷ്ടപ്പെട്ടു
ആശംസകള്‍
അഭിപ്രായത്തിന് നന്ദി സര്‍
Deleteപ്രണയത്തെ എനിക്ക് തൊട്ടറിയാനേ അറിയൂ
ReplyDeleteഅതു കൊള്ളാം. അഭിനന്ദനങ്ങൾ
അഭിപ്രായത്തിന് നന്ദി സര്‍
Deleteഇഷ്ടപ്പെട്ടു
ReplyDeleteഅഭിപ്രായത്തിന് നന്ദി
Deleteസുന്ദരമായ വരികള്‍ ഗോപി ചേട്ടാ ..സ്നേഹാശംസകള്‍ @ ഇനി ഞാന്‍ മരിക്കില്ല
ReplyDeleteഅഭിപ്രായത്തിന് നന്ദി പുണ്യവാളാ
Deleteപ്രണയത്തെ തൊടാതെ അറിയണം..
ReplyDeleteമനസ്സ് കൊണ്ട് തൊടാം...
ദൂരെ നിന്നും പറയുന്നതും കേള്‍ക്കണം...
അടുത്തുനിന്നു പറയാന്‍ പ്രണയത്തിനു കഴിയില്ല..
അടുത്തു നില്‍ക്കുമ്പോള്‍ മൌനം പറയും..
പറയാന്‍ മറന്നു നല്ല കവിത.. ഇഷ്ടായി..ട്ടോ..
ReplyDeleteഎങ്ങനെ ആയാലും തൊട്ടുതന്നെ അറിയണം
Deleteഅഭിപ്രായത്തിന് നന്ദി നിത്യ
പ്രണയത്തിന്റെ ഭാഷ കൊള്ളാട്ടോ. ആശംസകള്‍
ReplyDeleteഅഭിപ്രായത്തിന് നന്ദി അശ്വതി
Deleteകൊള്ളാം.
ReplyDeleteഅഭിപ്രായത്തിന് നന്ദി വിനോദ്
Deleteഹൃദയംകൊണ്ടും, മനസ്സുകൊണ്ടും
ReplyDeleteനീ എന്നെ ഉഴിയാന്‍ ശ്രമിച്ചപ്പോള്‍
ഒഴിഞ്ഞുമാറിയത് വെറുതെയല്ല.
ശരീരം കൊണ്ട് നിന്നെ അളക്കാന്‍
ശ്രമിച്ചപ്പോള്‍കിട്ടിയ കണക്കിലെ
പിഴവുകളില്‍ മനംനൊന്താണ്...
വരികള്‍ ഇഷ്ടായി ഗൊപാ.....
അഭിപ്രായത്തിന് നന്ദി ആശ
Delete