"ലോകാ സമസ്താ സുഖിനോഭവന്തു"

Wednesday, August 22, 2012

വിരഹം

ചക്രവാളച്ചുവപ്പില്‍ മുങ്ങി മറയുന്ന
സൂര്യന്റെ നിഴലിലേക്ക്‌  പറക്കും
നീല ശലഭങ്ങളേ ..നിങ്ങള്‍ കണ്ടില്ലയോ
നിലാവൊളി  നിറയുമീ രാവിലും
നിറകണ്ണുമായി നില്‍ക്കുമീ സൂര്യകാന്തിയെ,
വിരഹം പെയ്ത വേനലില്‍ ഇതള്‍     
കൊഴിഞ്ഞൊരീ ഹൃദയപുഷ്പത്തെ

ജനിതന്‍ പുലരിയില്‍ പൂത്ത
പ്രണയപുഷ്പങ്ങള്‍ മിഴിയടച്ചുറങ്ങവേ
ആഴിതന്‍ നീലനയനങ്ങളില്‍ മുങ്ങിയ
പ്രണയാഗ്നിയെ വീണ്ടും കാത്തിരിപ്പാണ്.
കണ്ണുനീര്‍ക്കറപറ്റിയ   പൂങ്കവിളില്‍
ചെറു ചുംബനം നല്കിയുണര്‍ത്തുവാനൊരു
പൊന്‍വെയില്‍ വരുന്നതോര്‍ത്ത്‌
ദൂരെ മിഴി പാര്‍ത്തിരിപ്പാണ് .

വേര്‍പാടിന്‍ വിങ്ങലില്‍ ഉള്ളം
നുറുങ്ങും നിന്നെ അറിയുന്നു ഞാന്‍
നിശ്വാസത്തിലും നീറുന്ന നിന്റെ
തേങ്ങലുകള്‍ കേള്‍ക്കുന്നു ഞാന്‍
ഒരു തീരാവിരഹത്തിന്‍ ചെന്തീയില്‍
പാതി വെന്തതല്ലോ ഈ ഞാനും


വിരഹമൊരു ചെറു  മറവിയാണ്,
മിഴിയില്‍നിന്നകലുന്ന കാഴ്ചയാണ്,
പിരിയുന്ന വഴികളില്‍ മറവിയാകുന്നു
നമ്മള്‍ ഓരോനിമിഷവും
മറവിയാകുന്നു നമ്മള്‍
ഓരോ നിമിഷവും

21 comments:

  1. മറവിയാകുന്നു നമ്മള്‍
    ഓരോ നിമിഷവും

    ReplyDelete
    Replies
    1. ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി

      Delete
  2. വിരഹമൊരു ചെറു മറവിയാണ്,
    മിഴിയില്‍നിന്നകലുന്ന കാഴ്ചയാണ്,
    പിരിയുന്ന വഴികളില്‍ മറവിയാകുന്നു
    നമ്മള്‍ ഓരോനിമിഷവും
    മറവിയാകുന്നു നമ്മള്‍
    ഓരോ നിമിഷവും

    വിരഹമൊരു ചെറുമരണമാണ്
    സംഗമം പുനര്‍ജീവനവും

    ReplyDelete
    Replies
    1. വിരഹം ചിലപ്പോള്‍ മരണം തന്നെയാണ്
      ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി സര്‍

      Delete
  3. നന്നായിരിക്കുന്നു.. ഇനിയുമിനിയും നന്നായി എഴുതാന്‍ കഴിയട്ടെ

    ReplyDelete
    Replies

    1. ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി

      Delete
  4. "വിരഹമൊരു ചെറു മറവിയാണ്,
    മിഴിയില്‍നിന്നകലുന്ന കാഴ്ചയാണ്"
    അസ്തമയം പൊലെ , എന്നില്‍ നിന്നും
    അകലുന്ന നിന്റെ പ്രണയം ...
    നാളേ പുലരുവാന്‍ വെമ്പുന്ന ഹൃദയം ..
    കണ്ണീര്‍ ചാലുകളൊഴുക്കി എന്റെ ഒരു രാവ്
    നീ കവര്‍ന്നെടുത്തിരിക്കുന്നു , നിന്റെ പ്രണയവും ..
    കാത്തിരിപ്പ് സുഖമാണ് , അതില്‍ പിണക്കത്തിന്റെ ആന്തലും
    പ്രണയത്തിന്റെ നിറവുമുണ്ടേല്‍ , നിശ്ശ്ചയമായ പുലരിയേ
    വരവേല്‍ക്കാന്‍ മനസ്സ് വല്ലാതെ തുടിക്കില്ലേ .. സത്യം ..
    നല്ല വരികളേട്ടൊ ..

    ReplyDelete
    Replies
    1. കമന്റായി മറ്റൊരു കവിത തന്നതിന് നന്ദി റിനി

      Delete
  5. "ഒരു തീരാവിരഹത്തിന്‍ ചെന്തീയില്‍
    പാതി വെന്തതല്ലോ ഈ ഞാനും" പക്ഷെ ഉയിരേകി ഉദിപ്പിക്കാന്‍ നീയുണ്ടെന്ന അറിവില്‍ അറിയാതെ നിറഞ്ഞുപൂത്തുലഞ്ഞവള്‍..d!!!

    വിരഹവേദനയേക്കാള്‍ ഉത്തമം മറവി ...അതിനെക്കാള്‍ മഹത്തരം നിന്നാലുള്ള ഈ പുനര്‍ജ്ജനി !!

    ReplyDelete
    Replies
    1. പുനര്‍ജനി കാത്ത പുഷ്പമേ നിന്‍ നെറുകയില്‍ ഒരു മിഴിനീര്‍ ഉണര്‍വ്വാകാന്‍ ഞാന്‍ വരും

      Delete

  6. വിരഹമൊരു ചെറു മറവിയാണ്,
    മിഴിയില്‍നിന്നകലുന്ന കാഴ്ചയാണ്,
    പിരിയുന്ന വഴികളില്‍ മറവിയാകുന്നു
    നമ്മള്‍ ഓരോനിമിഷവും
    മറവിയാകുന്നു നമ്മള്‍
    ഓരോ നിമിഷവും .............. വളരെ ഹൃദ്യമായി ആശംസകള്‍

    ReplyDelete
    Replies
    1. ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി പുണ്യവാളാ

      Delete
  7. വിരഹമൊരു ചെറു മറവിയാണ്..

    ReplyDelete
    Replies
    1. ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി മുകില്‍

      Delete
  8. മറവിയാണ് ഓര്മ്മക്ക് കാരണം,
    നല്ല കവിത, ഒപ്പം ഓണാശംസകളും

    ReplyDelete
    Replies
    1. ആദ്യമായുള്ള ഈ വരവിനും അഭിപ്രായത്തിനും നന്ദി

      ഓണാശംസകള്‍

      Delete
  9. ഇപ്പണി ആര്‍ക്കിട്ടായാലും സംഗതി ഏറ്റു.കുറേ നല്ല വരികളുണ്ട് ഓര്‍ത്തുവയ്ക്കാന്‍

    ReplyDelete
    Replies
    1. ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി

      Delete
  10. കണ്ണുനീര്‍ക്കറപറ്റിയ പൂങ്കവിളില്‍
    ചെറു ചുംബനം നല്കിയുണര്‍ത്തുവാനൊരു
    പൊന്‍വെയില്‍ വരുന്നതോര്‍ത്ത്‌
    ദൂരെ മിഴി പാര്‍ത്തിരിപ്പാണ് .

    ഇവമാത്രമല്ല എല്ലാ വരികളും ഇഷ്ട്ടായി.

    ReplyDelete
    Replies
    1. വന്നതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി

      Delete

Thank you