"ലോകാ സമസ്താ സുഖിനോഭവന്തു"

Sunday, September 9, 2012

കന്യാസ്ത്രീയുടെ പോസ്റ്റുമാര്‍ട്ടം

ഒരു സുന്ദരിയായ കന്യാസ്ത്രീ മരിച്ചിരിക്കുന്നു
മരണകാരണം ദുരൂഹം.
യജമാനന്മാര്‍ തിരുവസ്ത്രം ഊരിയെടുത്ത്‌
പോസ്റ്റുമാര്‍ട്ടത്തിന് അയച്ചു.
ഉയര്‍ന്ന മാറിടവും വലിയ നിതംബവും  ഉള്ള
നമ്പൂതിരിച്ചിത്രങ്ങളിലെ സ്ത്രീകളെപ്പോലെ
അവള്‍ പോസ്റ്റുമാര്‍ട്ടം ടേബിളില്‍.
അവള്‍ക്കുചുറ്റുംകൂടിയ ഡോക്ടര്‍മാരുടെ
മനസ്സില്‍ എന്തെന്ന് അവ്യക്തം.
ശിരസ്സുമുതല്‍ പാദംവരെ കത്തികൊണ്ട്
അവര്‍ വരഞ്ഞു കീറി വിശകലനം ചെയ്യുന്നു.
ശിരോവസ്ത്രത്തില്‍ കുടുങ്ങി ചുളിവുകള്‍
വീണ നരമുടിയില്‍ ഒരു കാറ്റിന്റെ പ്രണയം
ജടപിടിച്ച്  കുരുങ്ങിക്കിടക്കുന്നു.
സിന്ദൂരരേഖയില്‍ ഒരുതുള്ളി രക്തം
കട്ടപിടിച്ച്  കറുത്തനിറത്തില്‍.
കരിമഷി പുരളാത്ത കണ്‍പീലികളും,
പോട്ടുകുത്താത്ത നെറ്റിത്തടവും
മരുഭൂമിപോലെ ചെമ്പിച്ചുപോയിരിക്കുന്നു.
മിഴികളില്‍ പെയ്തൊഴിയാത്ത ഒരു മഴ
കരിമേഘമായി കുടിയിരിക്കുന്നു.
കണ്‍തടങ്ങളിലെ കറുപ്പ് ഉറക്കമില്ലാത്ത
രാത്രികളുടെ ഓര്‍മ്മത്തെറ്റുപോലെ.
ചുംബനത്തിന്‍ മഞ്ഞുപെയ്യാതെ-
ചുണ്ടുകള്‍, വരണ്ടുകീറിയ പാടം പോലെ.
പുലഭ്യം പറഞ്ഞുനടന്ന ചിന്തകളുടെ
കാല്‍പ്പാടുകള്‍ മാത്രം തലച്ചോറില്‍.
ചുരത്തുവാനാകാതെ ഞെട്ടുകളടഞ്ഞ മാറില്‍
 ഒരു മാതൃത്വം വറ്റി വരണ്ട  പുഴപോലെ. 
പിളര്‍ന്ന ഹൃദയഭിത്തിയില്‍ കാമുകന്റെ
ഒരുനഗ്നചിത്രം പറ്റിപ്പിടിച്ചിരിക്കുന്നു.
കൊന്തകള്‍ ഉഴിഞ്ഞ കൈവെള്ളയില്‍
രേഖകള്‍ എല്ലാം, മറഞ്ഞിരിക്കുന്നു.
നാഭിയില്‍ അടക്കിപ്പിടിച്ച  വികാരങ്ങള്‍
ആര്‍ത്തവരക്തം കുടിച്ച് ആത്മഹത്യചെയ്തിരിക്കുന്നു.
നിലത്തുരഞ്ഞുതേഞ്ഞ കാല്‍പ്പാദങ്ങളില്‍
മറന്നുപോയ വഴികളിലെ മണല്‍ത്തരികള്‍ .
ഡോക്ടര്‍മാര്‍ എന്നിട്ടും ആശയക്കുഴപ്പത്തില്‍.
അവസാനം, റിപ്പോര്‍ട്ടില്‍ മരണകാരണം
കഴുത്തിലണിഞ്ഞിരുന്ന 'കൊന്തയും കുരിശും'
എന്നെഴുതിയിരിക്കുന്നു .

26 comments:

  1. …ചിലേടങ്ങളിൽ നടന്ന, നടക്കുന്ന,ഞെട്ടിക്കുന്നയാഥാർത്ഥ്യങ്ങൾ..

    ആശംസകൾ


    ReplyDelete
    Replies
    1. വരവിനും വായനക്കും വളരെ നന്ദി മാനവധ്വനി

      Delete
  2. ജീവിതത്തിന്റെ വര്‍ണ്ണങ്ങള്‍ തച്ചുടക്കുന്ന
    നിര്‍ബന്ധിത സേവനമാകുന്നു , ചിലതല്ലേ ...
    മരണകാരണം മറ്റൊന്നുമല്ലാന്ന് അവസ്സാന പാദം
    വരച്ചു കാട്ടിയത് അതു തന്നെയാകാം അല്ലേ ..
    ജീവിക്കുവാന്‍ മറന്നു പൊയതിന്റെ വേവുള്ള ദേഹം ..
    കരുതലും സ്നേഹവും കാമവും ആവശ്യപെടുന്ന ദേഹത്തേ
    അടക്കുവാന്‍ പാട് പെടുമ്പൊള്‍ തീറെഴുതി കൊടുക്കേണ്ടീ വരുന്ന ചിലത് ..
    മതത്തിന്റെ പേരിലായാലും , ബന്ധങ്ങളുടെ പേരിലായാലും ചിലത്
    തടവ് തന്നെ , ചില ചിന്തകളുടെ , വികാരങ്ങളുടെ തടവ് ..

    ReplyDelete
    Replies
    1. ആര്‍ക്കോവേണ്ടി അടക്കിവെയ്ക്കപ്പെടുന്നത്,മനസ്സില്ലാഞ്ഞിട്ടും അകപ്പെട്ടുപോകുന്നത് അല്ലെ റിനി

      വരവിനു നന്ദി റിനി

      Delete
  3. ചില സത്യങ്ങള്‍, എവിടെ ഓക്കേ യോ നില വിളികള്‍, രോദനങ്ങള്‍, ആശംസകള്‍

    ReplyDelete
    Replies
    1. വരവിനും വായനക്കും വളരെ നന്ദി പുണ്യവാള

      Delete
  4. നഗ്നമായ യാഥാര്‍ത്ഥ്യങ്ങള്‍...,.......
    പോസ്റ്റുമാര്‍ട്ടങ്ങള്‍.......,...........
    ഉള്ളില്‍ നൊമ്പരം വിതയ്ക്കും വിധം
    നന്നായി അവതരിപ്പിച്ചു രചന.
    ആശംസകള്‍

    ReplyDelete
    Replies
    1. വരവിനു വളരെ നന്ദി തങ്കപ്പന്‍ സര്‍

      Delete
  5. ചുരത്തുവാനാകാതെ ഞെട്ടുകളടഞ്ഞ മാറില്‍
    ഒരു മാതൃത്വം വറ്റി വരണ്ട പുഴപോലെ.
    പിളര്‍ന്ന ഹൃദയഭിത്തിയില്‍ കാമുകന്റെ
    ഒരുനഗ്നചിത്രം പറ്റിപ്പിടിച്ചിരിക്കുന്നു.

    മനോഹരമായ എഴുത്ത് ...

    ReplyDelete
    Replies
    1. ഈ വരവിനു വളരെ നന്ദി നിധീഷ്

      Delete
  6. പ്രിയപ്പെട്ട ഗോപകുമാര്‍,

    കവിത വായിച്ചു. നന്നായി എഴുതി. ആശംസകള്‍

    സ്നേഹത്തോടെ,

    ഗിരീഷ്‌

    ReplyDelete
    Replies
    1. ഈ വരവിനു വളരെ നന്ദി ഗിരീഷ്‌

      Delete
  7. Oru postumattathilum murichu nokkan pattatha onnine gopan murikkan sramichirikkunnu

    manasinne
    aasamsakalode

    ReplyDelete
    Replies
    1. വരവിനും വായനക്കും വളരെ നന്ദി

      Delete
  8. ആശയം കൊള്ളാം... പക്ഷെ വരികൾ ആരെയും മുറിവേൽപ്പിക്കാതിരിക്കട്ടെ..

    ReplyDelete
    Replies
    1. സുമേഷ് ഞാനും അങ്ങനെതന്നെ ആഗ്രഹിക്കുന്നു ആര്‍ക്കും മുറിവേല്‍ക്കാതിരിക്കട്ടെ
      നന്ദി

      Delete
  9. നന്നായിരിക്കുന്നു ഗോപാ, മാതൃത്വത്തിലാണ് സ്ത്രീയുടെ പൂര്‍ണ്ണത എന്നെവിടെയോ വായിച്ചതോര്‍ക്കുന്നു...

    ReplyDelete
    Replies
    1. ശരിയാണ് നിത്യഹരിത
      വന്നതിനും അഭിപ്രായത്തിനും നന്ദി

      Delete
  10. പ്രിയപ്പെട്ട ഗോപന്‍,

    മനസ്സിനെ വല്ലാതെ വേദനിപ്പിച്ച വരികള്‍ !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. വേദന തോനിയ ആ മനസ്സിന് വളരെ നന്ദി അനു
      സ്നേഹത്തോടെ

      Delete
  11. മനസ്സു ചുഴിഞ്ഞിറങ്ങിയ വഴികള്‍.. കാഴ്ചകള്‍..ആരും കാണാന്‍ ശ്രമിക്കാത്തവ..

    ReplyDelete
    Replies
    1. അതെ ആരും കാണാന്‍ ശ്രമിക്കാത്തവ
      ഈ വരവിനു വളരെ നന്ദി മുകില്‍

      Delete
  12. ഇപ്പോള്‍ തിരുവസ്ത്ര്മണിയാന്‍ പെണ്‍കുട്ടികള്‍ മുന്നോട്ടു വരുന്നില്ല.ഇതൊക്കെ തന്നെയാവും കാരണം.

    ReplyDelete
  13. മനോഹരമായ എഴുത്ത് .

    ReplyDelete
  14. മനോഹരമായ എഴുത്ത്

    ReplyDelete

Thank you