"ലോകാ സമസ്താ സുഖിനോഭവന്തു"

Tuesday, August 7, 2012

വേനലില്‍ മരിയ്ക്കുന്ന പ്രണയങ്ങള്‍

ഗ്രീഷ്മാംബരത്തിന്‍  കളിമുറ്റത്തൊരു
മഴ  മേഘരൂപം പൂണ്ടുല്ലസിയ്ക്കെ 
ആലിംഗനം കൊതിച്ചൊരു തളിര്‍മുല്ലയെന്‍
 തൊടിയില്‍ കണ്ണുനീരാല്‍ വേരുകള്‍ നനയ്ക്കുന്നു

കാട്ടുചോലയും  കൈതോലകള്‍  തലോടി
നഷ്ട പ്രണയത്തിന്‍  ഓര്‍മയിലേക്ക്
കണ്ണുനീരായി  നേര്‍ത്ത് ഒഴുകിമറയുന്നു
കാറ്റിന്റെ കരളിലും  വേവുമീ   ഉഷ്ണകാലം
കൈതപ്പൂവിന്റെ  പ്രണയം കരിയിച്ചു കളയുന്നു

ഒരു കൊയ്ത്തുകാലത്തിന്‍ ദൂരസ്മൃതിയില്‍  നിന്നെന്‍
പഞ്ചവര്‍ണ്ണക്കിളികള്‍ കതിരുകള്‍ കൊത്തി മറയുന്നു
വയല്‍ ഞരമ്പിലൂടെ പ്രണയിച്ചുനടന്നൊരീ വയല്‍ച്ചിപ്പികള്‍
ഉണങ്ങിയ കളിമണ്‍ ശില്പങ്ങളായി  പെരുകുന്നു

പരല്‍മീനിനെ പ്രണയിച്ച കൊറ്റിയും കുളക്കോഴിയും
പാദം നനയ്ക്കുവാനാകാതെ വിശപ്പുണ്ടുറങ്ങുന്നു
മഴയെ പ്രവചിക്കും മണ്ഡൂകഭിക്ഷുക്കള്‍
മലകയറി എങ്ങോ മറയുന്നു

രാവിന്റെ നിദ്രക്കു തംബുരുമീട്ടും ചീവീടുകള്‍
ശ്രുതിപൊട്ടിയ  നേര്‍ത്ത ഞരക്കങ്ങളായ്  മറവിയാകുന്നു
രാമഴയെ വര്‍ണ്ണിക്കും രാപ്പാടിപ്പാട്ടിലും
ഒരു നഷ്ടപ്രണയത്തിന്‍ ഓര്‍മ്മകള്‍ ശ്രുതിമീട്ടുന്നു

പിതൃക്കള്‍ക്ക്  പുണ്യം കൊടുത്തും
പുത്രന് അന്നം കൊടുത്തും
പ്രണയരാഗങ്ങളാകും  എന്റെ പുഴകളെല്ലാം
തമോഗര്‍ത്ത മിഥ്യയിലേക്ക്  ഒഴുകിമറയുന്നു

മഴയെനിക്കെന്നുമൊരു തളിരുള്ള പ്രണയം,
പെയ്യുന്ന  വേനലോ ക്രൂരം പ്രണയ നഷ്ടം
വേഴാമ്പല്‍ മരിച്ചൊരീ മരപ്പോത്തിലിന്നുഞാന്‍
തപം ചെയ്യുന്നു വീണ്ടുമൊരു ഭഗീരഥനായി

തിരികെവേണം എനിക്കെന്റെയീ   പ്രണയങ്ങളെല്ലാം ..
തിരികെവേണം എനിക്കെന്റെയീ   പ്രണയങ്ങളെല്ലാം ..

21 comments:

 1. അവസാന പത്ത് വരികള്‍ അത്ര സുഖിച്ചില്ലാ എങ്കിലും കവിതയുടെ ആശയാവതരണം പുണ്യവാളനിഷ്ടമായി ആശംസകള്‍

  ReplyDelete
  Replies
  1. വന്നതിനും വായനക്കും വളരെ നന്ദി

   Delete
 2. തിരികെവേണം എനിക്കെന്റെയീ പ്രണയങ്ങളെല്ലാം ..

  ReplyDelete
  Replies
  1. വന്നതിനും വായനക്കും വളരെ നന്ദി

   Delete
 3. ആര്‍ദ്രമീ വരികള്‍ മനസ്സില്‍ മഴയായ് പെയ്തു വീഴവെ
  കുളിരുന്നുള്ളവും മനസ്സും ഹൃദയവും
  എന്ത് ഞാന്‍ പറയേണ്ടു സഖേ സുന്ദരം, മനോഹരം
  സ്വച്ഛമീ കവിത.

  രണ്ടാമത്തെ വരിയില്‍ മഴ കഴിഞ്ഞൊരു "," കൊടുത്താല്‍ നന്നെന്നു തോന്നുന്നു.
  അഭിപ്രായം മാത്രമാണ് കേട്ടോ..

  ReplyDelete
  Replies
  1. വന്നതിനും വായനക്കും വളരെ നന്ദി
   താങ്കളുടെ നിര്‍ദ്ദേശം സ്വീകരിച്ചിരിക്കുന്നു

   Delete
 4. കവിത പഴയ മട്ടില്‍ എഴുതുമ്പോള്‍ ആലാപന ഭംഗി കൂടി കരുതണം .വൃത്തം ശരിയായില്ലെങ്കില്‍ കല്ല്‌ കടിക്കും .അക്ഷരത്തെറ്റുകള്‍ ധാരാളം ഉണ്ട് .ശ്രദ്ധയോടെ എഡിറ്റ്‌ ചെയ്തില്ല എന്നര്‍ത്ഥം .(അറിയാത്തത് കൊണ്ടല്ല )ബ്ലോഗുകളില്‍ നാം എഴുത്തുകാര്‍ തന്നെയാണ് എഡിറ്റര്‍ ,സ്വന്തം സൃഷ്ടി എന്ന പരിഗണന ഇല്ലാതെ പലപ്പോഴും കത്രിക പ്രയോഗിക്കേണ്ടി വരും .അപ്പോഴേ അത് മികച്ചതാവൂ ..ആശയ ഭംഗി ഉണ്ട് .വാക്കുകള്‍ ഏറെ സ്റ്റോക്കുണ്ട് താനും .അപ്പോള്‍ പിന്നെ ഒരല്‍പം സമയം എടുത്തു ഇതൊന്നു തിരുത്തി ഭംഗി ആക്കിക്കൂടെ ?

  ReplyDelete
  Replies
  1. വന്നതിനും വായനക്കും വളരെ നന്ദി ആദ്യമേ പറയട്ടെ
   താങ്കളുടെ അഭിപ്രായം വളരെ ശരിതന്നെയാണ് തിരക്കിനിടയില്‍ കാര്യമായി ശ്രദിച്ചില്ല എന്നതാണ് സത്യം
   ഭാവിയില്‍ കഴിയുന്നപോലെ പരിഗണിക്കാം ,പിന്നെ അക്ഷരത്തെറ്റുകള്‍ കണ്ണില്‍പെട്ടത്‌ തിരുത്തിയിട്ടുണ്ട്
   നന്ദി

   Delete
 5. വേനലില്‍ മരിയ്ക്കുന്ന പ്രണയങ്ങളെല്ലാം
  പുതുമാരിയില്‍ പുതുജീവന്‍ പ്രാപിക്കട്ടെ

  ReplyDelete
  Replies
  1. വന്നതിനും വായനക്കും വളരെ നന്ദി സര്‍

   Delete
 6. നന്നായിട്ടുണ്ട്

  ReplyDelete
  Replies
  1. വന്നതിനും വായനക്കും വളരെ നന്ദി നിദീഷ്

   Delete
 7. ആലിംഗനം കൊതിച്ചൊരു തളിര്‍മുല്ലയെന്‍
  തൊടിയില്‍ കണ്ണുനീരാല്‍ വേരുകള്‍ നനയ്ക്കുന്നു

  matu kavithakaLum vaayichu. orupaadu kaaryangal parayunna kavithakal.. aasamsakal.
  snehathode.

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി മുകില്‍
   ഇനിയും വരിക

   Delete
 8. എല്ലാ പ്രണയങ്ങളും തിരികെ കിട്ടട്ടെ.പ്രപഞ്ചം ഹൃദ്യമായിത്തീരട്ടെ.

  ReplyDelete
  Replies
  1. അതുതന്നെയാണ് എന്റെയും ആഗ്രഹം
   വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി

   Delete
 9. dear,you are writing from your heart atmaspandanangal anubhavappedunnu write more congrats

  ReplyDelete
  Replies
  1. വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി സര്‍

   Delete
 10. nallakavithakalcongrats

  ReplyDelete
 11. നന്നായിരിക്കുന്നു രചന.
  സ്മൃതി,മണ്ഡൂകം,ശ്രുതിപൊട്ടിയ (എന്നാക്കിയാല്‍))) )...നന്നായിരിക്കും)
  ആശംസകള്‍

  ReplyDelete
  Replies
  1. വന്നതിനും വായനക്കും നന്ദി സര്‍
   ചൂണ്ടിക്കാണിച്ച തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്

   Delete

Thank you